പന്നിപ്പനി-പുതിയ മഹാമാരി
Posted on: 28 Apr 2009
-ജോസഫ് ആന്റണി
ലോകത്തിന്റെ ഉറക്കംകെടുത്തിക്കൊണ്ട് പുതിയൊരു വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പന്നികളില്‍ നിന്ന് മനുഷ്യരിലെത്തിയ ആ വൈറസ് മെക്‌സിക്കോയില്‍ ഇതിനകം 150-ലേറെപ്പേരുടെ ജീവനപഹരിച്ചു കഴിഞ്ഞു.

'സാര്‍സി'നും 'പക്ഷിപ്പനി'ക്കും ശേഷം ലോകത്തിന്റെ ഉറക്കംകെടുത്തുകയാണ് പന്നിപ്പനി. പന്നികളില്‍ കാണപ്പെടുന്ന ഒരു സാധാരണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചാണ് ഈ മാരക ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടത്. മെക്‌സിക്കോയില്‍ ഏപ്രില്‍ 13-ന് ആദ്യകേസ് സ്ഥിരീകരിക്കപ്പെട്ട ശേഷം, ഈ വൈറസ് വകഭേദം ബാധിച്ച് ഇതുവരെ 152 പേര്‍ മരിച്ചു; 1614 പേര്‍ ആസ്പത്രിയിലായിട്ടുണ്ട്.
മെക്‌സിക്കോയുടെ അതിര്‍ത്തികള്‍ ഭേദിച്ച് വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ, മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന ഈ രോഗത്തിന് ഒരു മഹാമാരിയുടെ ലക്ഷണങ്ങളുമുണ്ടെന്നും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു. എച്ച്.ഒ.) മുന്നറിയിപ്പ് നല്‍കി. മെക്‌സിക്കോ കൂടാതെ, അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, സ്‌പെയിന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ പന്നിപ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. ബ്രസീല്‍, ഗ്വാട്ടിമാല, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, പെറു എന്നിവിടങ്ങളിലും ഏഴ് യൂറോപ്യന്‍ രാജ്യങ്ങളിലും രോഗമെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

രോഗം പൊട്ടിപ്പുറപ്പെട്ട മെക്‌സിക്കോയില്‍ സാധാരണജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചവരാണ് എങ്ങും. കത്തോലിക്കാ ദേവാലയങ്ങളില്‍ പോലും മുഖംമൂടി ധരിച്ചാണ് വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. സ്‌കൂളുകളും സിനിമാശാലകളും പാര്‍ക്കുകളും പൊതുഭക്ഷണശാലകളുമെല്ലാം അടഞ്ഞു കിടക്കുന്നു. ഹസ്തദാനമോ മറ്റ് ഉപചോരങ്ങളോ പാടില്ല. ടൂറിസം വ്യവസായം പ്രതിസന്ധിയിലായി. വ്യോമയാന കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. മെക്‌സിക്കോയ്ക്കുള്ള യാത്ര ഒഴിവാക്കാനും യു.എസ്.എ.യിലേക്ക് കഴിയുമെങ്കില്‍ യാത്ര ചെയ്യാതിരിക്കാനും പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
സാധാരണ സീസണല്‍ ഫ്‌ളുവിന് കാരണമാകുന്ന H1N1 എന്ന വൈറസിന്റെ വകഭേദമാണ് മെക്‌സിക്കോയില്‍ പടര്‍ന്നത്. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന രണ്ടിനം വൈറസുകളുടെയും (അമേരിക്കന്‍ യൂറേഷ്യന്‍ വകഭേദങ്ങളുടെ) ജനിതകഅംശങ്ങളും അടങ്ങിയ വൈറസ് വകഭേദമാണിത്. ഇത്തരം ജനിതകചേരുവയുള്ള ഒരു പന്നിപ്പനി വൈറസിനെ ആദ്യമായാണ് തിരിച്ചറിയുന്നതെന്ന്, അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍' (സി.ഡി.സി.) വക്താവ് ടോം സ്‌കിന്നര്‍ പറയുന്നു.
പന്നിപ്പനി വൈറസ് മുമ്പ് പലതവണ പ്രത്യക്ഷപ്പെടുകയും പന്നികളില്‍ നിന്ന് അത് മനുഷ്യരെ ബാധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, സംഭവം അവിടെ തന്നെ അവസാനിക്കുകയായിരുന്നു പതിവ്. ഇപ്പോഴുണ്ടായിരിക്കുന്ന വ്യത്യാസം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെ സംക്രമിക്കാനുള്ള കഴിവ് വൈറസ് ആര്‍ജിച്ചിരിക്കുന്നു എന്നതാണ്. മെക്‌സിക്കോയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ പന്നിപ്പനി ബാധിച്ചതെന്ന കാര്യം, ഈ വൈറസിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നു.
അസ്വസ്ഥജനകമായ മറ്റൊരു കാര്യം, മെക്‌സിക്കോയില്‍ ഈ മാരക ന്യുമോണിയ ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ് എന്നതാണ്. ലക്ഷങ്ങളെ വകവരുത്തിയ ഏഷ്യന്‍ ഫ്‌ളു, ഹോങ്കോങ് ഫ്‌ളു തുടങ്ങിയവയില്‍ നിന്ന് വ്യത്യസ്തമാണിത്. ആ മഹാമാരികളില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ജനസംഖ്യയില്‍ രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗമായ പ്രായമായവരോ കുഞ്ഞുങ്ങളോ ആയിരുന്നു. പന്നിപ്പനിക്ക് ഇക്കാര്യത്തില്‍ 1918-ലെ സ്പാനിഷ് ഫ്‌ളുവിനോടാണ് സാമ്യം. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരികളിലൊന്നായി കരുതപ്പെടുന്ന സ്പാനിഷ് ഫ്ല ബാധിച്ച് 500 ലക്ഷത്തിലേറെപ്പേര്‍ മരിച്ചിരുന്നു. അതില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു.
ആശങ്ക വേണ്ട; ജാഗ്രത വേണം
പന്നിപ്പനി: കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക സെല്‍ തുറുന്നു
ചെക്‌പോസ്റ്റുകളിലും ഫാമുകളിലും പരിശോധന കര്‍ശനമാക്കും
അറിയേണ്ട വസ്തുതകള്‍
പുതിയ വൈറസുകള്‍ എന്നും ഭീഷണി
എന്തുകൊണ്ട് പുതിയ വൈറസുകള്‍
ലിങ്കുകള്‍