
പോരാട്ടം ലക്ഷ്യം കില്ല; ഒടുവില്‍ മരണത്തിനു കീഴടങ്ങി
Posted on: 23 Apr 2009
കെ.ശ്രീജിത്ത്

കാലമെത്രയോ ആയി ശ്രീലങ്ക കലാപഭൂമിയാണ്. സമാധാനം പുലരാത്ത, എപ്പോള്‍ വേണമെങ്കിലും മരണം കീഴടക്കാവുന്ന ശപിക്കപ്പെട്ട ജനതയായി ശ്രീലങ്കക്കാര്‍. സമാധാനത്തോടെ ജോലി ചെയ്യാന്‍ കഴിയാത്തവര്‍, സ്‌കൂളിലേയ്ക്ക് പോയ കുട്ടികളെയും കാത്ത് അക്ഷമരായി ഇരിക്കുന്ന അമ്മമാര്‍, പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയാല്‍ തിരിച്ചുവരാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത അവസ്ഥ. എപ്പോഴും അവര്‍ മരണത്തെ പ്രതീക്ഷിച്ചു, ഭയപ്പെട്ടു. 'ഭയം' രൂപപ്പെടുത്തിയ സമൂഹമായി അവര്‍ മാറി. ആഗോള മാധ്യമങ്ങളില്‍ ശ്രീലങ്ക നിറഞ്ഞുനിന്നു. മിക്ക ദിവസങ്ങളിലും രാജ്യത്ത്് നിന്ന് ലോകത്തെ ഞെട്ടിക്കുന്ന കൂട്ടക്കൊലകളുടെ, പലായനങ്ങളുടെ, സ്‌ഫോടനങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊിരുന്നു. അനാഥ ശിശുക്കള്‍, വിധവകള്‍, വികലാംഗര്‍- ജനസംഖ്യയുടെ നല്ലൊരു പങ്ക് അവരായിട്ടു്.
പ്രഭാകരന്‍ കൊന്നുകൂട്ടിയതെല്ലാം സിംഹളരായ ശത്രുക്കളെയായിരുന്നില്ല. ഒരു പക്ഷേ തമിഴ് സഹോദരങ്ങളാവും പുലികളുടെ പല്ലിനും നഖത്തിനും ഇരയായിട്ടുാവുക. തമിഴ് ശബ്ദം തന്നിലൂടെയേ കേള്‍ക്കാവൂ എന്നുറപ്പിച്ച അതിക്രൂരനായ ഭീകരനായിരുന്നു പ്രഭാകരന്‍. ലങ്ക സേനയെ നേരിടും മുമ്പ് പുലികള്‍ കൊന്നുതീര്‍ത്തത് തമിഴരുടെ മറ്റുസംഘടനകളില്‍ പെട്ടവരെയായിരുന്നു. ഒത്തുതീര്‍പ്പിന്റെയോ സഹകരണത്തിന്റെയോ വിട്ടുവീഴ്ചയുടെയോ വഴിയിലൂടെ പോയ സകല തമിഴരെയും പുലികള്‍ നിഷ്ഠൂരമായി വധിച്ചു. പുലികള്‍ക്കിരയായ തമിഴ് നേതാക്കളുടെ പട്ടിക നീതാണ്. എന്നിട്ടും ശ്രീലങ്കയിലെ തമിഴ് ജനതയില്‍ നല്ലൊരുപങ്ക് പ്രഭാകരനെ ദൈവത്തെപ്പോലെ ആരാധിച്ചു, സ്‌നേഹിച്ചു. തങ്ങളെ സ്വാതന്ത്ര്യത്തിലേയ്ക്ക് മോചിപ്പിക്കാന്‍ ഭൂമിയിലെത്തിയ മിശിഹയായി പ്രഭാകരനെ അവര്‍ കു.
1954 നവംബര്‍ 26ന് ശ്രീലങ്കയിലെ വെല്‍വെട്ടിത്തുറയില്‍ ജനിച്ച പ്രഭാകരന് സ്‌കൂള്‍ വിദ്യാഭ്യാസത്തോടെത്തന്നെ പഠനം മതിയായി. രാഷ്ട്രീയത്തിലും, തൊഴില്‍മേഖലയിലും, വിദ്യാഭ്യാസമേഖലയിലും തമിഴര്‍ നേരിടുന്ന അവഗണനയില്‍ രോഷാകുലനായ പ്രഭാകരന്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുകയും ആയോധനവിദ്യകള്‍ പഠിക്കുകയും ചെയ്തു. ശ്രീലങ്ക

1975ല്‍ ജാഫ്‌ന മേയര്‍ ദുരൈയ്യപ്പയെ നേരിട്ട്‌ചെന്ന് വെടിവെച്ചുകൊല്ലുന്നതോടെയാണ് പ്രഭാകരനെ ലോകമറിയാന്‍ തുടങ്ങിയത്. എല്‍.ടി.ടി.ഇ അംഗങ്ങള്‍ 'ഗറില്ലാ നേതാവ്', 'എല്‍.ടി.ടി.ഇയുടെ പ്രസിഡന്റ്, പ്രധാനമന്ത്രി' എന്നിങ്ങനെ വിവിധ പേരുകളില്‍ പ്രഭാകരനെ വിളിച്ചുതുടങ്ങി. 1991ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകം ഉള്‍പ്പെടെ എത്രയെത്ര കൊലകള്‍. എല്ലാ കൊലകളിലും പ്രഭാകരന്റെ കൈയടയാളമുായിരുന്നു. ചാവേര്‍ ആക്രമണമെന്ന പുതിയ സങ്കേതം ഭീകരപ്രസ്ഥാനങ്ങളുടെ മുഖ്യആയുധമാക്കി വളര്‍ത്തിയെടുത്തത് പ്രഭാകരനായിരുന്നു. ഒരു ചാവേര്‍ ആക്രമണത്തിലൂടെ രാജീവിനെ വധിച്ചത് എല്‍.ടി.ടി.ഇ പ്രവര്‍ത്തകരായ ശിവരശനും നളിനിയും ഉള്‍പ്പെട്ട സംഘമായിരുന്നു. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊ പ്രഭാകരന്റെ ലക്ഷ്യം യു.എന്‍ അംഗീകാരമുള്ള തമിഴ് രാജ്യം രൂപീകരിക്കലായിരുന്നു. രാജീവ് ഗാന്ധി കൊലപാതകത്തില്‍ പ്രഭാകരന്‍ ഇന്നും പിടികിട്ടാപ്പുള്ളിയാണ്.
ശ്രീലങ്ക എന്ന രാജ്യത്തെ രായി കീറിയെറിയുമെന്ന നില വരെയെത്തിയെങ്കിലും കുറച്ചായി പുലികളുടെ പല്ലിനു ശൗര്യം കുറഞ്ഞുവരികയായിരുന്നു. ലോകമെങ്കുമു് ശ്രീലങ്ക തമിഴ് വംശജര്‍. അവരുടെ സഹായം കൊാണ് ഇത്രയും നീ കാലത്തെ യുദ്ധം മുന്നോട്ടുകൊുപോകാന്‍ പുലി നേതൃത്വത്തിന് കഴിഞ്ഞത്. രാജീവ് ഗാന്ധി കൊല

ഒരുപാട് രാഷ്ട്രത്തലവന്മാരെ ബലിയര്‍പ്പിക്കേിവന്ന ലങ്ക ഭരണകൂടം പുലികളെ നശിപ്പിക്കാന്‍ പുലികളോളം ഭീകരമായ നടപടികള്‍ കൈകൊു. സര്‍വശക്തിയും സമാഹരിച്ച് അവര്‍ ആഞ്ഞടിക്കുകയായിരുന്നു. പുതുക്കുടിയിരപ്പ്, കിള്ളിനോച്ചി എന്നീ തന്ത്രപ്രധാനമേഖലകള്‍ സൈന്യം പിടിച്ചടക്കിയതോടെ മൂന്ന് പതിറ്റാായി നിലനിന്നിരുന്ന എല്‍.ടി.ടി.ഇ യുടെ ആധിപത്യം അവസാനിക്കുകയും തമിഴര്‍ പലായനം ചെയ്യുകയും ചെയ്തു. അപ്പോഴും പതിനായിരക്കണക്കിന് തമിഴരെ മനുഷ്യകവചമാക്കി ആയുസ്സ് നീട്ടിയെടുക്കുകയായിരുന്നു പ്രഭാകരന്‍. കീഴടങ്ങാനുള്ള അന്ത്യശാസനങ്ങള്‍ പലതുമൂായി. പ്രഭാകരന്‍ മരണം വരെ പോരാടുമെന്ന് അറിയാത്തവരില്ല. നൂറുകണക്കിന് പോരാളികളെ സൈനേഡ് ഗുളിക തിന്നിച്ച് മരണത്തിലേക്ക് ആനയിച്ച പ്രഭാകരന്‍ മരിച്ചതോടെ ചരിത്രത്തിലെ രക്തരൂക്ഷിതമായ ഒരു കാലഘട്ടത്തിന് അന്ത്യമായി.
