
2008 ജനവരി രണ്ടിന് സൈന്യം ഔദ്യോഗികമായി വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യ, അമേരിക്ക, കാനഡ, നോര്‍വെ എന്നീ രാജ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഏപ്രില്‍ 23ന് കിള്ളിനോച്ചിയേല്യക്കുള്ള മുന്നേറ്റത്തിനിടെ മുഹാമലൈ ഫോര്‍വേഡ് ഡിഫന്‍സ് ലൈനില്‍ വെച്ച് 185 സൈനികര്‍ കൊല്ലപ്പെട്ടു. മേയ് ഒമ്പതിന് അടമ്പാന്‍ പട്ടണം സൈന്യം പിടിച്ചെടുത്തു. ജൂലായ് 16ന് വിടത്തല്‍ത്തീവും ജൂലായ് 20ന് ഇലുപ്പൈകടവൈയും സൈന്യത്തിന്റെ നിയന്ത്രണത്തിലായി.