
സാംപൂര്‍ കൈവിട്ടതിനുശേഷം പുലികള്‍ മുഹാമലിയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 130 സൈനികരെ വധിച്ചു. ഇതിനുശേഷം ഹബാരബയിലെ ഒരു നാവികസേനാവ്യൂഹത്തിനുനേരെ പുലികള്‍ നടത്തിയ ആക്രമണത്തില്‍ 100 സൈനികര്‍ മരിച്ചു. രണ്ട് ദിവസത്തിനുശേഷം കിഴക്കന്‍മേഖലയിലെ ദക്ഷിണ നാവികകേന്ദ്രം എല്‍.ടി.ടി.ഇ ആക്രമിക്കുകയും കേന്ദ്രത്തിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ 15 പുലികള്‍ മരിച്ചു. ഇതേസമയം തന്നെ ഇരുവിഭാഗവും ഒക്‌ടോബര്‍ 28, 29 തീയതികളില്‍ ജനീവയില്‍ വെച്ച് സമാധാന ചര്‍ച്ചയ്ക്ക് സമ്മതം മൂളി. എന്നാല്‍ എ-9 ദേശീയപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് അഭ്പ്രായവ്യത്യാസത്തെത്തുടര്‍ന്ന് ചര്‍ച്ച വഴിമുട്ടി. പുതുവര്‍ഷപ്പുലരിയില്‍ രണ്ട് ബസ്സുകള്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ത്തു, 21 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം എല്‍.ടി.ടി.ഇ ഏറ്റെടുത്തില്ല.