
വടക്കുകിഴക്കന്‍ മേഖലകളില്‍ കര വഴിയുള്ള പോരാട്ടം ശക്തമായിരിക്കെ വ്യോമസേന മുല്ലൈത്തീവില്‍ വ്യോമാക്രമണം നടത്തി. ഇതില്‍ നിരവധി തമിഴ് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. അതേദിവസം തന്നെ ശ്രീലങ്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ബഷീര്‍ വാലി മുഹമ്മദിനുനേരെ ആക്രമണമുണ്ടായി. ബഷീര്‍ വാലി രക്ഷപ്പെട്ടെങ്കിലും സംഭവത്തില്‍ ഏഴ് പേര്‍ മരിച്ചു.