
വെടിനിര്‍ത്തല്‍ കരാറിന് ശേഷം ജൂലായ് 21ന് മാവില്‍ ഓയ റിസര്‍വോയര്‍ പുലികള്‍ അടയ്ക്കുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 15,000 ഗ്രമങ്ങളിലേയ്ക്കുള്ള ജലവിതരണം തടസ്സപ്പെടുകയും ചെയ്തു. ആഗസ്ത് എട്ടിന് റിസര്‍വോയര്‍ വീണ്ടും തുറന്നു. ഇരുകൂട്ടരും ഇത് ചെയ്തത് തങ്ങളാണെന്ന് അവകാശവാദം ഉന്നയിച്ചു. ആഗസ്ത് 15ന് സൈന്യം റിസര്‍വോയറിന്റെ പൂര്‍ണ നിയന്ത്രണം കൈക്കലാക്കി.