എല്‍.ടി.ടി.ഇയില്‍ പിളര്‍പ്പ്‌

Posted on: 23 Apr 2009


ഇതിനിടയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ എല്‍.ടി.ടി.ഇ വിഭാഗങ്ങളില്‍ രൂക്ഷമായ പിളര്‍പ്പുണ്ടായി. പ്രഭാകരന്റെ വലംകൈയ്യും കിഴക്കന്‍മേഖലയിലെ കമാന്‍ഡറുമായ കേണല്‍ കരുണ എല്‍.ടി.ടി.ഇയില്‍ നിന്ന് 5,000 കേഡര്‍മാരെ പിന്‍വലിച്ചു. സംഘടനയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ വിഭാഗീയതയായിരുന്നു ഇത്. ചെറിയ സംഘര്‍ഷത്തിനുശേഷം കേണല്‍ കരുണയുള്‍പ്പടെയുള്ളവര്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇതിനുശേഷം ഇവര്‍ 'തമിഴ് ഈല മക്കള്‍ വിടുതലൈ പുലികള്‍' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു. ഇവരെ സൈന്യം പിന്തുണക്കുന്നതായി എല്‍.ടി.ടി.ഇ ആരോപിച്ചു. ഇതിനിടയിലും വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ന്നുപോന്നു.



MathrubhumiMatrimonial