
രാഷ്ട്രീയവത്കരിക്കപ്പെട്ട തമിഴ് യുവത്വം തീവ്രവാദി സംഘങ്ങള്‍ രൂപീകരിച്ചു. കൊളംബോയിലെ തമിഴ് നേതൃത്വത്തില്‍ നിന്ന് അടര്‍ന്നുമാറി സ്വതന്ത്രമായിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. എല്‍.ടി.ടി.ഇ ആയിരുന്നു ഇതിലെ പ്രധാനപ്പെട്ട ഗ്രൂപ്പ്. ഇവര്‍ ആദ്യകാലത്ത് പ്രധാനമായും ലക്ഷ്യമിട്ടത് പോലീസുകാരെയും സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത തമിഴ് നേതാക്കളെയുമായിരുന്നു. 1975ല്‍ ജാഫ്‌ന മേയര്‍ ദുരൈയ്യപ്പയെ വധിച്ചതിലൂടെയാണ് ഇവരുടെ പ്രവര്‍ത്തനം ശക്തമായത്.