ധന്യം, മനോഹരം, ഈ ജീവിതം
Posted on: 14 Jun 2013
കഥ ഇങ്ങനെ തുടങ്ങുന്നു: ക്രിസ്മസ് സമ്മാനപ്പൊതിക്കായി ഒരു അഞ്ചുവയസ്സുകാരി വില കൂടിയ സ്വര്‍ണ നിറത്തിലുള്ള കടലാസ് വാങ്ങി. പണത്തിന്റെ വരവ് വളരെ കുറവായിരുന്നതിനാല്‍ അഞ്ചുവയസ്സുകാരിയുടെ അച്ഛനും അമ്മയും ഇത്രയും വിലയ്ക്കുള്ള കടലാസ് വാങ്ങിയതിന് കുട്ടിയെ കണക്കിന് ചീത്ത പറഞ്ഞു.

അടുത്ത ദിവസം രാവിലെ കുട്ടി അച്ഛനമ്മമാരുടെ അടുത്തെത്തി. തലേ ദിവസം മനോഹരമായി പൊതിഞ്ഞു വെച്ച ആ സമ്മാനപ്പൊതി അച്ഛനമ്മമാര്‍ക്ക നേരെ നീട്ടി. എന്നിട്ടു പറഞ്ഞു: 'ഇത് നിങ്ങള്‍ക്കുള്ളതാണ്.' കുട്ടിയെ ചീത്ത പറഞ്ഞതിലുള്ള സങ്കടമൊതുക്കി അവര്‍ പൊതി അഴിച്ചു. പൊതിയില്‍ ഒന്നും കാണാതിരുന്നപ്പോള്‍ വീണ്ടും കുട്ടിയെ വഴക്കു പറഞ്ഞു. മറ്റൊരാള്‍ക്ക് സമ്മാനപ്പൊതി നല്‍കുമ്പോള്‍ അത് ഒഴിഞ്ഞത് ആകരുതെന്ന് അച്ഛനും അമ്മയും പറഞ്ഞു. അപ്പോള്‍ കുട്ടി ഒട്ടും കൂസലില്ലാതെ മറുപടി പറഞ്ഞു: 'ഞാന്‍ ഇതില്‍ എന്റെ സ്‌നേഹവും ഒരുപാട് ഉമ്മകളും നിറച്ചിട്ടുണ്ട്. പിന്നെങ്ങനെ ഈ സമ്മാനപ്പൊതി ശൂന്യമാകും.' ഉടന്‍ അച്ഛനമ്മമാര്‍ പൊട്ടിക്കരഞ്ഞു തുടങ്ങി. മറുപടി പോലും പറയാനാകാതെ അവര്‍ തേങ്ങി.
കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അപകടം അഞ്ചുവയസ്സുകാരിയുടെ ജീവനെടുത്തപ്പോള്‍ അച്ഛനമ്മമാര്‍ ഈ സമ്മാനപ്പൊതി താലോലിച്ച് ശിഷ്ടജീവിതം തള്ളിനീക്കി.
ബാംഗ്ലൂരിലെ ജീവന്‍ ഭീമാ നഗറിലെ രണ്ട് നില വീട്ടില്‍ താമസിക്കുന്ന ധന്യ എന്ന ഇരുപത്തിമൂന്നുകാരിയുടെ ഫേസ്ബുക്ക് പേജിലെവിടെയോ ഒളിച്ചിരിക്കുകയായിരുന്നു ഈ കഥ. പാലക്കാട് കുഴല്‍മന്ദം ചിതലി കുമാരിസദനിലെ രവിയുടെയും നിര്‍മലയുടെയും രണ്ടാമത്തെ മകളാണ് ധന്യ. ധന്യയുടെ ജീവിതത്തിന് ഈ കഥയുമായി സാദൃശ്യങ്ങളൊന്നുമില്ല. അച്ഛനമമ്മാരുടെ സ്‌നേഹം ആവോളം നുകരുന്ന ധന്യയുടെ ജീവിതത്തില്‍ ആ അഞ്ചുവയസ്സുകാരിയുടെ ജീവിതത്തിലേതു പോലെ ഒരു അപകടം സംഭവിച്ചു. ശരീരത്തിലെ എല്ലുകള്‍ പൊട്ടിപ്പോകുന്ന ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫക്റ്റ എന്ന അത്യപൂര്‍വ രോഗവുമായാണ് ധന്യ ജനിച്ചത്. എല്ലുകള്‍ പൊട്ടിപ്പോകുന്ന ബ്രിട്ടില്‍ ബോണ്‍ രോഗം എന്നാണ് ഇതിന്റെ സാമാന്യ നാമം.
23 വര്‍ഷങ്ങള്‍ക്ക മുമ്പ് മകം നക്ഷത്രത്തില്‍ മകള്‍ ജനിച്ചപ്പോള്‍ ബി. ഇ. എം. എല്ലില്‍ ഉേേദ്യാഗസ്ഥനായിരുന്ന അച്ഛന്‍ രവിക്കും വീട്ടമ്മയായ അമ്മ നിര്‍മലക്കും ആഹ്ലാദം അണ പൊട്ടിയൊഴുകി. മറ്റേതൊരു കുട്ടിയേയും പോലെയായിരുന്നു ധന്യ ആദ്യം. പക്ഷെ എപ്പോഴും കുട്ടി നിര്‍ത്താതെ കരയുമായിരുന്നുവെന്ന് രവി ഓര്‍ക്കുന്നു.' എന്താണ് കാര്യമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. വിശപ്പും ദാഹവുമാണെന്നാണ് ആദ്യം കരുതിയത്.' ജനിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് എല്ലുകള്‍ പൊട്ടിപ്പോകുന്ന രോഗമാണെന്ന് മനസ്സിലായത്.

അഞ്ചു വയസ്സുകാരിയുടെ അച്ഛനമ്മമാരെ പോലെ തീവ്രമായൊരു പ്രതികരണം ധന്യയുടെ അച്ഛനമ്മമാരില്‍ നിന്ന് ഉണ്ടായില്ല. മകളെയും കൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഡോക്ടര്‍മാരെയും കാണിച്ചു. ഒരു ഫലവും കണ്ടില്ല. വേദന ഇല്ലാതാക്കാന്‍ വേദനസംഹാരികള്‍ കഴിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന ഡോക്ടര്‍മാര്‍ വിധിച്ചു.
ടീനേജ് പ്രായം എത്തുന്നതു വരെ ധന്യയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും എന്നു വേണ്ട കോട്ടുവായിടുമ്പോള്‍ പോലും ശരീത്തിലെ എല്ലുകള്‍ പൊട്ടിപ്പോവുന്ന അവസ്ഥയായിരുന്നു ധന്യയുടേത്. അത്യധികം വേദന സഹിച്ച് ജീവിതം തള്ളിനീക്കിയ തന്റെ ശരീരത്തില്‍ നാനൂറിലധികം പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ധന്യ പറയുമ്പോള്‍ ശബ്ദം ഒരിക്കല്‍ പോലും ഇടറിയില്ല.
'ആത്മവിശ്വാസമാണ് ധന്യയുടെ കൈമുതല്‍ ' അമ്മ നിര്‍മല പറയുന്നു. 'എനിക്കിങ്ങനെ ആയല്ലോ' എന്ന് ഒരിക്കല്‍ പോലും അവള്‍ പറയുന്നത് കേട്ടിട്ടില്ലെന്ന് അവര്‍ പറയുന്നു. വീട്ടില്‍ തന്നെയായിരുന്നു പഠനം. ഇതിനായി അച്ഛനമ്മമാര്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ധന്യയുടെ കൂട്ടുകാര്‍ എല്ലാ പ്രായത്തിലുമുള്ളവരാണ്. കംപ്യൂട്ടറാണ് മറ്റൊരു ഉറ്റസുഹൃത്ത്. നെറ്റ് വര്‍ക്കിങ്ങും ബ്രൗസിങ്ങുമായി ദിവസത്തിന്റെ കൂടുതല്‍ സമയം കംപ്യൂട്ടറിന്റെ മുന്നിലാണ്. സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ എട്ടന്‍ രാജേഷിന്റെ മകന്‍ രണ്ടു വയസ്സുകാരന്‍ അദ്വിക്കാണ് മറ്റൊരു കൂട്ട്.
കംപ്യൂട്ടറുമായുള്ള ചങ്ങാത്തത്തിനിടെയാണ് അമൃതവര്‍ഷിണി എന്ന സംഘടനയുമായി ബന്ധപ്പെടാന്‍ ധന്യയ്ക്ക് അവസരമൊരുങ്ങിയത്. ബിനു ദേവസ്സി എന്ന ബ്ലോഗറാണ് ഇതിന് നിമിത്തമായത്. ധന്യയുടേത് പോലെയുള്ള അസുഖത്തിനടിമയാണ് ബിനുവും. ബിനുവിലൂടെയാണ് അവര്‍ അമൃതവര്‍ഷിണിയിലെ ലതനായരെ പരിചയപ്പെടുന്നത്. ഇത് ധന്യയുടെ ജീവിതത്തിലെ വഴിത്തിരിവായി.
കേരളത്തില്‍ ഇത്തരത്തില്‍ എല്ലു പൊട്ടിപ്പോകുന്ന അസുഖം ബാധിച്ച 75 പേരാണത്രെ ഉള്ളത്. (കൃത്യം കണക്കിനെക്കുറിച്ച് പഠനം നടക്കുകയാണ്) ഇവരില്‍ അമ്പതോളം പേര്‍ അമൃതവര്‍ഷിണിയുടെ ഭാഗമാണ്. ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ധന്യയും ഇതിന്റെ ഭാഗഭാക്കായി. ജീവിതം ഞൊടിയിടയില്‍ മാറിമറിഞ്ഞതായി അവര്‍ പറയുമ്പോള്‍ വാക്കുകള്‍ക്കൊപ്പം ആത്മവിശ്വാസവും തുളുമ്പി.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമൃതവര്‍ഷിണിയുടെ കീഴിലുള്ള കുട്ടികളില്‍ ഭൂരിഭാഗം പേരും ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്നവരാണ്. അവര്‍ക്ക് സഹായം എത്തിച്ചു കൊടുക്കുകയാണ് തന്റെ ജീവിതലക്ഷ്യം എന്ന് അവര്‍ തിരിച്ചറഞ്ഞിടത്ത് ധന്യയുടെ ജീവിതം മാറിമറിയുകയായിരുന്നു.

പരസഹായമില്ലാതെ ചലിക്കാന്‍ പോലുമാകാത്ത ഒരു ഇരുപത്തിമൂന്നുകാരിയുടെ വാക്കുകളില്‍ തുളുമ്പിയിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു. അമൃതവര്‍ഷിണി കഴിഞ്ഞാല്‍ ധന്യയുടെ മറ്റൊരു ഇഷ്ടം സിനിമാപ്പാട്ടുകളാണ്. പാട്ടുകളോടുള്ള താല്‍പ്പര്യം മൂലം മലയാള സിനിമാഗാനങ്ങളുടെ വരികള്‍ ലഭ്യമാക്കുന്ന മലയാളം സോങ്‌സ് ലിറിക്‌സ് ഡോട്ടം കോം എന്ന വെബ്‌സൈറ്റിന്റെ മോഡറേറ്ററുമായി. യേശുദാസും ചിത്രയുമാണ് ഇഷ്ടഗായകര്‍ . ഇതിന്റെ പ്രവര്‍ത്തനത്തിനിടെ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള നിരവധി പേരുമായി സൗഹൃദങ്ങള്‍ ഉണ്ടായി. ഈ സൗഹൃദങ്ങള്‍ തനിക്ക ഊര്‍ജമേകാറുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ സൗഹൃദത്തില്‍ ആറു വയസ്സുകാര്‍ മുതല്‍ 65 വയസ്സു വരെയുള്ളവരുണ്ട്. ചര്‍ച്ചകള്‍ ആകാശത്തിനു കീഴിലുള്ള എല്ലാത്തിനെക്കുറിച്ചും നീളും. അമൃതവര്‍ഷിണിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിനിടെ ധന്യ ആഭരണങ്ങള്‍ ഉണ്ടാക്കാനും ഒറിഗാമിയും പഠിച്ചു. ഇവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
അമൃതവര്‍ഷിണി എന്ന സംഘടനക്കു കീഴില്‍ നിന്ന് 'നിങ്ങള്‍ക്കും ആകാം കോടീശ്വരനി'ലും ധന്യയും സംഘവും പങ്കെടുത്തു. ആത്മവിശ്വാസം ഇനിയും ഉയര്‍ത്തി ജീവിതം കുറച്ചു കൂടി മെച്ചപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ധന്യ പറഞ്ഞ് അവസാനിച്ചപ്പോഴേക്കും ആദി എന്ന അദ്വിക് ഇടപെട്ടു: 'ധന്യ ചേച്ചീ, ടോം ആന്റ് ജെറി വീഡിയോ വേണം.' ധന്യ ഐപോഡില്‍ വിരലമര്‍ത്തി കാര്‍ട്ടൂണ്‍ എടുത്തു കൊടുത്തപ്പോള്‍ 'ബെസ്റ്റ് ഫ്രണ്ടി'ന് സന്തോഷം. ഫേസ് ബുക്കില്‍ ഒളിച്ചിരുന്ന മറ്റൊരു വാചകം അപ്പോള്‍ ധന്യ പറയാതെ പറഞ്ഞു: 'ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ബാങ്ക് അക്കൗണ്ടോ, എന്റെ മണിസൗധമോ, ഞാന്‍ ഓടിച്ചിരുന്ന കാറോ വിഷയമാകില്ല. പക്ഷെ ഞാന്‍ മറ്റൊറാളുടെ ജീവിതത്തില്‍ പ്രാധാന്യമുള്ള ആളായെങ്കില്‍ ഈ ലോകം തന്നെ ഒരുപക്ഷെ മാറി മറിഞ്ഞേക്കും.'