റഹ്മാനും റസൂലിനും ജയലളിതയുടെ അഭിനന്ദനം

Posted on: 24 Feb 2009


ചെന്നൈ: ഓസ്‌കര്‍ നേടിയ എ.ആര്‍. റഹ്മാനെയും റസൂല്‍ പൂക്കുട്ടിയെയും എ.ഐ.എ.ഡി.എം.കെ. നേതാവ് ജയലളിത അഭിനന്ദിച്ചു. റഹ്മാന്‍ ഒരു ഓസ്‌കറെങ്കിലും നേടുമെന്ന് തനിക്കുറപ്പായിരുന്നുവെന്ന് അനുമോദനസന്ദേശത്തില്‍ ജയലളിത പറഞ്ഞു.

റഹ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടിയപ്പോള്‍ത്തന്നെ ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നും ജയലളിത ചൂണ്ടിക്കാട്ടി. ''വിശ്വനാഥന്‍ ആനന്ദിന്റെയും അഭിനവ് ബിന്ദ്രയുടെയും നിരയിലേക്കാണ് റഹ്മാനും റസൂലും എത്തിയിരിക്കുന്നത്. പുതിയ തലമുറയ്ക്ക് തീര്‍ച്ചയായും പ്രചോദനം നല്‍കുന്ന നേട്ടമാണിത്.''




MathrubhumiMatrimonial