
ശിവരാത്രി സമ്മാനം - റസൂല്‍
Posted on: 24 Feb 2009

ഈ അവാര്‍ഡ് എന്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നു. ഇത് വെറും അവാര്‍ഡല്ല ചരിത്രത്തിന്റെ ചെറിയ ഒരു ഭാഗമാണ് എന്റെ കൈകളിലേക്ക് നല്കിയത് -പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് റസൂല്‍ കൊഡാക് തിയേറ്ററില്‍ പറഞ്ഞു.
'ഓംകാര' ശബ്ദം ലോകത്തിനു നല്കിയ രാജ്യത്തുനിന്നാണ് ഞാന്‍ വരുന്നത്. ഒരു നിശ്ശബ്ദതയ്ക്കുശേഷമാണ് ഓംകാരം വരുന്നത്. കുറേക്കൂടി വലിയൊരു നിശ്ശബ്ദതയാണ് അതേത്തുടര്‍ന്ന് വരുന്നത്. ഈ അംഗീകാരം നൂറുകോടി ഇന്ത്യക്കാര്‍ക്ക് അവകാശപ്പെട്ടതാണ് - അദ്ദേഹം പറഞ്ഞു.
മുംബൈയുടെ ശബ്ദം ഒപ്പിയെടുത്ത ഇയാന്‍ ടാപ്പ്, റിച്ചാര്‍ഡ് പ്രിക് എന്നീ ഹോളിവുഡ് സാങ്കേതികപ്രവര്‍ത്തകര്‍ക്കൊപ്പമാണ് റസൂല്‍ പുരസ്‌കാരം പങ്കുവെച്ചത്. ശബ്ദമിശ്രണ രംഗത്തെ മാന്ത്രികരായാണ് ടാപ്പിനെയും പ്രിക്കിനെയും റസൂല്‍ വിശേഷിപ്പിച്ചത്.
