നന്മയുടെ നാലക്ഷരങ്ങള്‍
Posted on: 27 Sep 2012
പി.പി.അനീഷ്‌കുമാര്‍
കണ്ണീര്‍ വീഴുന്നിടത്ത് സാന്ത്വന സ്പര്‍ശമാണ് തലശ്ശേരി സോഷ്യല്‍സര്‍വീസ് സൊസൈറ്റി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമങ്ങളിലടക്കം സൊസൈറ്റിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു

ചാല ടാങ്കര്‍ ദുരന്തത്തിനുശേഷം ഒരാഴ്ചക്കാലത്തോളം ദുരന്തസ്ഥലത്തേക്ക് വന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. ദുരിതബാധിതരെ ആശ്വസിപ്പിക്കാനും സേവനപ്രവര്‍ത്തനങ്ങള്‍ നടത്താനുമെത്തിയ വിവിധ സംഘടനാ പ്രവര്‍ത്തകരും ദുരന്തദൃശ്യങ്ങള്‍ കണ്ട് രസിച്ച് മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി മടങ്ങിയ 'ദുരന്ത ടൂറിസ്റ്റു'കളെപ്പോലുള്ള കള്ളനാണയങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ചിട്ടയായ സേവനപ്രവര്‍ത്തനങ്ങളിലൂടെ ഒരു സംഘം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ദുരിതബാധിതര്‍ക്ക് ഭക്ഷണം വിളമ്പിയും അവരെ ആശ്വസിപ്പിച്ചും മാലിന്യങ്ങള്‍ നീക്കംചെയ്തും ഇവരുടെ കൈകള്‍ ദൈവത്തിന്റെ കരങ്ങളായി. തലശ്ശേരി അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലെ (ടി.എസ്.എസ്.എസ്.) ദുരന്ത ജാഗ്രതാ സെല്‍ അംഗങ്ങളായിരുന്നു ഇവര്‍. നേരത്തെയും ഇവരെ നമ്മള്‍ കണ്ടിട്ടുണ്ട്; അയ്യന്‍കുന്ന് പഞ്ചായത്തില്‍ പാറക്കാമലയില്‍ ഉരുള്‍പൊട്ടിയപ്പോഴും കനത്ത വെള്ളപ്പൊക്കത്തില്‍ ഇരിട്ടി പട്ടണം മുങ്ങിത്താണപ്പോഴും. തലശ്ശേരി അതിരൂപതയുടെ പ്രഥമ ബിഷപ്പ് പരേതനായ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി 1966ല്‍ തുടങ്ങിയ ഈ പ്രസ്ഥാനം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിര്‍ധനരുടേയും കര്‍ഷകരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ആശാകേന്ദ്രമാണിന്ന്.
തലശ്ശേരി ഹോളോവേ റോഡില്‍ ജോസ്ഗിരി ഹോസ്പിറ്റലിന് എതിര്‍വശത്തായി കടലോരത്താണ് ടി.എസ്.എസ്.എസ്സിന്റെ പ്രവര്‍ത്തനകേന്ദ്രവും ഓഫീസും.
നന്മയുടെ ഉദയം
അരനൂറ്റാണ്ടിന്റെ നിറവോടടുക്കുന്ന ടി.എസ്.എസ്.എസ്. 1966 സപ്തംബറിലാണ് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. വള്ളോപ്പിള്ളി പിതാവിനോടൊപ്പം പരേതനായ ഫാ. ജോസഫ് മാടക്കശ്ശേരിയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത തുടക്കകാലത്ത് സേവനപ്രവര്‍ത്തനങ്ങള്‍ ഏറെ ക്ലേശകരമായിരുന്നു. നിലവില്‍ തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റമാണ് രക്ഷാധികാരി. മോണ്‍ മാത്യു എം.ചാലില്‍ പ്രസിഡന്റും ഇരിട്ടി രണ്ടാംകടവ് സ്വദേശി ഫാ. മാണി മേല്‍വെട്ടം ഡയറക്ടറുമാണ്. ഫാ. മാത്യു മുല്ലപ്പള്ളിയാണ് അസി. ഡയറക്ടര്‍. ഇന്ന് കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ 11 മേഖലയിലുള്ള 98 ക്രെഡിറ്റ് യൂനിയനുകളും 41 മഹിളാസേവാ സംഘങ്ങളും 237 ഗ്രാമികളും സേവനത്തിന്റേയും കനിവിന്റേയും കൈവഴികളാകുന്നു.
കനിവിന്റെ കൈവഴികള്‍
നിര്‍ധന- വികലാംഗ യുവതികളുടെ വിവാഹത്തിന് വഴിയൊരുക്കുന്നത് ടി.എസ്.എസ്.എസ്സിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്.
സമൂഹവിവാഹത്തിലൂടെ 2011- '12 വര്‍ഷം 35 യുവതികളാണ് സുമംഗലികളായത്. ഇത്തരത്തില്‍ ഇതേവരെ വിവാഹജീവിതത്തിലെത്തിയത് 125 പേര്‍. വിവാഹിതരാകുന്ന ഓരോ പെണ്‍കുട്ടിക്കും 50,000 രൂപ വീതമാണ് സംഘടന നല്കുന്നത്. ജാതി-മത ഭേദങ്ങളില്ലാതെയാണ് ഈ പ്രവര്‍ത്തനം. 2011-'12 വര്‍ഷം ക്രെഡിറ്റ് യൂനിയന്‍, മഹിളാ സേവാസംഘം എന്നിവയുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ 17,50,000 രൂപയാണ് സമൂഹവിവാഹത്തിനായി സമാഹരിച്ചത്. പരസ്പര സഹകരണത്തിലൂടെ വികസനം എന്ന ലക്ഷ്യത്തിലൂന്നി 98 ഗ്രാമങ്ങളില്‍ പതിനയ്യായിരത്തിലധികം കുടുംബങ്ങളുടേയും അവരുള്‍പ്പെടുന്ന സമൂഹത്തിന്റെയും വികസനത്തിനായി രൂപവത്കരിക്കപ്പെട്ട ഉപവിഭാഗമാണ് ക്രെഡിറ്റ് യൂനിയനുകള്‍. 1986ല്‍ തുടക്കം കുറിച്ച മഹിളാ സേവാസംഘത്തിലാകട്ടെ ഇന്ന് 3935 വനിതകള്‍ അംഗങ്ങളാണ്.
വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന, ശാരീരിക വൈകല്യം അനുഭവിക്കുന്ന, നാനാജാതി മതസ്ഥരായ യുവതീയുവാക്കളുടെ സംസ്ഥാനതല സംഗമമാണ് 'സ്‌നേഹതീരം'.
കണ്ണൂര്‍ ഓഡിറ്റോറിയത്തില്‍ 2011 ഒക്ടോബര്‍ 29ന് സംഘടിപ്പിച്ച സംഗമത്തില്‍ 192 പേരാണ് പങ്കെടുത്തത്. 33 യുവതീയുവാക്കള്‍ സംഗമത്തിലൂടെ അവരുടെ ജീവിതപങ്കാളിയെ കണ്ടെത്തി. ഈ വര്‍ഷം ഒക്ടോബര്‍ 13നാണ് സ്‌നേഹതീരം പരിപാടി നടക്കുക.
തലശ്ശേരി ഹോളോവേ റോഡിലെ മാതാ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സ്‌നേഹസംഗമം. സ്ത്രീധന വ്യവസ്ഥകളില്ലാതെ വിവാഹിതരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. വിലാസം: ഡയറക്ടര്‍, ഒയാസിസ് മാര്യേജ് ബ്യൂറോ, തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, തലശ്ശേരി-1, ഫോണ്‍: 2323245, 2342270.
കര്‍ഷകരിലൂടെ കരുത്ത്
2008ലാണ് കര്‍ഷകരക്ഷാ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. ടി.എസ്.എസ്.എസ്., കാസര്‍കോട് 'ജീവസ്', സംസ്ഥാന സര്‍ക്കാര്‍, അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'പൊലിക' ഭക്ഷ്യ-കാര്‍ഷികമേള വന്‍ വിജയമായിരുന്നു. 'കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്കും കൃഷിരീതികള്‍ക്കും തനതായൊരു ഇടം കണ്ടെത്താനും അവര്‍ക്ക് മതിയായ പ്രതിഫലം ലഭിക്കാനും പുതുതലമുറയ്ക്ക് കൃഷിയുടെ മഹത്വം ബോധ്യപ്പെടുത്താനുമാണ് കര്‍ഷകരക്ഷാ പദ്ധതികളിലൂടെ ടി.എസ്.എസ്.എസ്സിന്റെ ശ്രമം'- ഡയറക്ടര്‍ ഫാ. മാണിമേല്‍വെട്ടം പറയുന്നു.
മാവുഞ്ചാലില്‍ തുടക്കംകുറിച്ച ജൈവ സാഹോദര്യ മാതൃകാ ഗ്രാമം പദ്ധതി, കാസര്‍കോട് ജില്ലയിലെ 50 കര്‍ഷകര്‍ക്കായി 14 ദിവസത്തേക്ക് ഒരുക്കിയ പരിശീലന പരിപാടിയായ 'ഭക്ഷ്യസമൃദ്ധി' തുടങ്ങിയവ കാര്‍ഷിക മേഖലയിലുണ്ടാക്കിയ മുന്നേറ്റങ്ങളില്‍പ്പെടുന്നു. ഔഷധസസ്യകൃഷി, കാര്‍ഷിക നഴ്‌സറി, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം, ഭക്ഷ്യ സംസ്‌കരണം, ജൈവ കീടനാശിനി നിര്‍മാണം എന്നിവയിലൂടെ കര്‍ഷകര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാനും ടി.എസ്.എസ്.എസ്സിന്റെ കൈത്താങ്ങുണ്ട്.
അനാഥ ബാല്യങ്ങള്‍
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ചികിത്സയും സൗജന്യ മരുന്ന് വിതരണവും മറ്റൊരു പ്രധാന സേവന പാതയാണ്. ഈയിടെ ചെമ്പേരിയിലും കരുവഞ്ചാലിലും നടന്ന ക്യാമ്പുകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സംഗമ കേന്ദ്രമായി മാറി. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ എരുവേശി, നടുവില്‍ ഗ്രാമപ്പഞ്ചായത്തിലെ 148 മാനസിക രോഗികള്‍ക്കായി 12 മെഡിക്കല്‍ ക്യാമ്പുകളാണ് ഒരുക്കിയത്. വികലാംഗര്‍ക്ക് ചികിത്സാ വിദ്യാഭ്യാസ സഹായവും നടപ്പാക്കുന്നു.
അഞ്ച് വര്‍ഷത്തിനിടെ 1,01,696 ടെലിഫോണ്‍ കോളുകള്‍! ഇതില്‍ അയ്യായിരത്തിലേറെ അടിയന്തര പ്രാധാന്യമുള്ളവ. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 24 മണിക്കൂറും അടിയന്തര സേവനം ലഭ്യമാക്കുന്ന ചൈല്‍ഡ് ലൈന്‍ പ്രോജക്ട് പ്രകാരമാണ് ഇത്രയും കോളുകള്‍ ടി.എസ്.എസ്.എസ്സിന്റെ ഓഫീസിലെത്തിയത്. ഒളിച്ചോടിയവരും, ഒറ്റപ്പെട്ടവരും നിര്‍ധനരുമായ നിരവധി കുരുന്നുകള്‍ ടി.എസ്.എസ്.എസ്സിന്റെ ചിറകിനു കീഴിലെത്തിയത് പിന്നീടുള്ള കാഴ്ച. ശനിയാഴ്ചതോറും ഗ്രാമീണരായ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ 'കമ്മ്യൂണിറ്റി ടീച്ചിങ്' പദ്ധതിയും കുട്ടികളില്‍ ഊര്‍ജം നിറയ്ക്കുന്നു.
കുട്ടികളുടെ 360 നിര്‍ധന കുടുംബങ്ങള്‍ക്ക് മാസം 800 രൂപവെച്ച് നല്കുന്ന സമഗ്ര കുടുംബ വികസന പദ്ധതിയിലേക്ക് 250 കുടുംബങ്ങളെക്കൂടി ചേര്‍ക്കാനുള്ള ശ്രമത്തിലാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഇതുവരെ അംഗങ്ങളായതാകട്ടെ 186 പേര്‍.
വിഷഭൂമിയില്‍ കാരുണ്യവര്‍ഷം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതത്തിലേക്കുള്ള കാല്‍വെയ്പാണ് സംഘടനയുടെ പുതിയ ഉദ്യമം. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പുല്ലൂര്‍ പെരിയ ഗ്രാമപ്പഞ്ചായത്തില്‍ ആരംഭിച്ച ജൈവകൃഷി പദ്ധതി ആദ്യ ചുവടുവെപ്പാണ്. എന്‍മകജെയില്‍ ആരംഭിക്കുന്ന ഡേ കെയര്‍ സെന്ററും ഫിസിയോ തെറാപ്പി സെന്ററും തൊഴില്‍ പരിശീലന കേന്ദ്രവും ദുരിതബാധിതകര്‍ക്കുള്ള കൈത്താങ്ങുകള്‍.
പ്രൊഫ. എ.പി.സുബൈര്‍, പി.എം.ദാമു മാസ്റ്റര്‍, ഡോ. കെ.വി.ഫിലോമിന. ഡോ. ജോസ്‌ലെറ്റ്, സിസ്റ്റര്‍ നോബിന്‍, ഡോ. ജോസ് പൂവന്നിക്കുന്നേല്‍, ഡോ. ജോസഫ് കരിനാട്ട്, ഫാ. മാത്യു പയ്യങ്ങാട്ട്, മോണ്‍. അബ്രഹാം പോണാട്ട്... തുടങ്ങിയവരാണ് ടി.എസ്.എസ്.എസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.
ഇവിടെ ഒപ്പം സുമനസ്സുകളും സേവന സന്നദ്ധരായ നാട്ടുകാരും കൈകോര്‍ക്കുന്നു. സേവനത്തിന്റെ പുതിയ ചക്രവാളം കീഴടക്കാനായി ഇവര്‍ പ്രാര്‍ഥിക്കുന്നു, പ്രയത്‌നിക്കുന്നു. ടി.എസ്.എസ്.എസ്. തലശ്ശേരി ഓഫീസിലെ ഫോണ്‍ നമ്പര്‍: 0490 2323245.