നേത്രദാന പ്രതിജ്ഞയുമായി ഒരു ഗ്രാമം
Posted on: 20 Aug 2012
അങ്ങാടിപ്പുറം: 'നേത്രദാനം മഹദ്ദാനം, നേത്രദാനം പ്രകാശദാനം' ചീരട്ടാമല ഗ്രാമവാസികള്‍ ഈ പ്രതിജ്ഞാവാചകം ചൊല്ലിത്തീര്‍ത്തപ്പോള്‍ ഉദയം ചെയ്തത് മനുഷ്യത്വത്തിന്റെ മഹാചരിത്രമാണ്. സ്വന്തം കാലശേഷം മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറാന്‍ കണ്ണുകള്‍ ദാനം ചെയ്യുമെന്ന ദൃഢപ്രതിജ്ഞയില്‍ ജാതിമത ഭേദമെന്യേ നിരവധി പേരാണ് പങ്കെടുത്തത്. ചീരട്ടാമല ക്രിസ്തുരാജാ ദേവാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് വിന്‍സന്‍റ് ഡിപോള്‍ സൊസൈറ്റി പ്രവര്‍ത്തകരാണ് യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്.

ഇടവക വികാരി ഫാ. ജില്‍സണ്‍ തയ്യിലിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. നേത്രദാന സന്ദേശം പ്രചരിപ്പിച്ച് ഗ്രാമത്തിലെ മുഴുവന്‍ ആളുകളെയും ഈ സത്കര്‍മ്മത്തില്‍ പങ്കാളികളാക്കാനുള്ള ശ്രമങ്ങളും സൊസൈറ്റി നടത്തി.
പെരിന്തല്‍മണ്ണ അല്‍സലാമ കണ്ണാസ്പത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പും നടന്നു. തുടര്‍ന്ന് എല്ലാവരും സമ്മതപത്രം പൂരിപ്പിച്ച് നല്‍കി. ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ജില്‍സണ്‍ തയ്യില്‍ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൊസൈറ്റി പ്രസിഡന്‍റ് ഷാജി പുത്തന്‍ പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം എത്സമ്മ ചെറിയാന്‍, മനോജ് വീട്ടുവേലിക്കുന്നേല്‍, ജോസ്ചക്കുങ്ങല്‍, ജോസഫ് കൊച്ചുപുരയ്ക്കല്‍, സാജു നെടുമ്പറമ്പില്‍, സിജോ ചാലാപറമ്പില്‍, സന്തോഷ് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.