ആനയെ പരിചയപ്പെടൂ
Posted on: 02 May 2012
ആനയെ പരിചയപ്പെടുന്നതിനായി കേരള അനിമല്‍ ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എലിഫന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. ആനയുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതില്‍ വിവരിച്ചു. ആനയുമായി 30 മീറ്ററെങ്കിലും അകലം പാലിക്കണം, കൊമ്പിലും തുമ്പിയിലുമെല്ലാം തൊട്ടുള്ള ഇടപെടല്‍ ഒഴിവാക്കണം തുടങ്ങി പൊതുജനം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളാണ് ഇതില്‍ വിദഗ്ധര്‍ പറഞ്ഞത്.
ഒരു വന്യജീവിയാണ് ആനയെന്ന ബോധത്തോടെ വേണം അതിനെ സമീപിക്കാന്‍. കൊമ്പും തുമ്പിക്കൈയുമെല്ലാം ഇതിന്റെ പ്രതിരോധ അവയവങ്ങളാണ്. ഇതില്‍ തൊടുന്നത് ആനകളെ പെട്ടന്ന് കോപാകുലരാക്കും- വെറ്ററിനറി സര്‍വ്വകലാശാലയിലെ എലിഫന്റ് സ്റ്റഡീസ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. രാജീവ് പറഞ്ഞു. പൂരത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് കുറച്ചെല്ലാം വിട്ടുവീഴ്ച നല്‍കും. എന്നാലും പത്തുമീറ്റര്‍ അകലം പാലിക്കണം. ഇതും പാലിക്കപ്പെടാറില്ല. പൂരദിവസം ആനകളെ തണുപ്പിക്കുന്നതിനായി വിവിധ സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കാല്‍ നനച്ചുകൊടുക്കല്‍,തണ്ണിമത്തന്‍ പോലുള്ളവ നല്‍കല്‍ തുടങ്ങിയവയാണ് ഇവ. ഡോ.രാജീവ് തയ്യാറാക്കിയ ആനസംരക്ഷണം സംബന്ധിച്ച പവര്‍ പോയിന്റ് പ്രദര്‍ശനവും നടന്നു. ആനയെ നേരിട്ടുതന്നെ പരിചയപ്പെടുത്തുകയും ചെയ്തു. ആനയുടെ ശാരീരിക പ്രത്യേകതകള്‍, മയക്കുവെടി, ഉപകരണങ്ങള്‍ പ്രയോഗിക്കേണ്ട രീതി, ആന അനുഭവങ്ങള്‍, ഗജപരിപാലന രീതികള്‍ തുടങ്ങിയവയില്‍ ക്ലാസുകള്‍ നടന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ടി.എസ്. രാജീവ്, കെ.ആര്‍.സി. മേനോന്‍, കെ.എന്‍. മുരളീധരന്‍, ജോയ് എം. മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പങ്കെടുക്കാതെ പ്രമുഖര്‍
പൂരം അരങ്ങുതകര്‍ക്കുമ്പോള്‍ ഒന്നിലും പങ്കെടുക്കാനാകാതെ ഒഴിഞ്ഞുനില്‍ക്കേണ്ടിവരുന്ന പ്രമുഖരുമുണ്ട് ആനകള്‍ക്കിടയില്‍. കുട്ടംകുളങ്ങര രാംദാസ്, തിരുവമ്പാടി ഉണ്ണികൃഷ്ണന്‍, തിരുവമ്പാടി കുട്ടിശങ്കരന്‍, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തുടങ്ങിയവരാണ് ഇവര്‍. രാംദാസും ഉണ്ണികൃഷ്ണനും കുട്ടിശങ്കരനുമെല്ലാം നീരിലാണ്. രാമചന്ദ്രന്‍ ഉയരക്കൂടുതലും മറ്റു പ്രശ്‌നങ്ങളുംകൊണ്ട് പൂരത്തിന് പങ്കെടുക്കാറുമില്ല. കുട്ടംകുളങ്ങര രാംദാസ് കഴിഞ്ഞതവണ പൂരത്തിന് കോലമേറ്റിയിരുന്നു. കുട്ടിശങ്കരനും ഉണ്ണികൃഷ്ണനുമെല്ലാം ചെറുപൂരങ്ങള്‍ക്കും അണിനിരന്നിരുന്നു.
പാപ്പാന്‍മാരുടെ ശ്രദ്ധയ്ക്ക് വെള്ളമടിച്ചുവരരുത്
പൂരത്തിനെത്തുന്ന ആനകളുടെ പാപ്പാന്‍മാരുടെ ശ്രദ്ധയ്ക്ക്: പൂരപ്പറമ്പില്‍ എത്തുന്നത് വെള്ളമടിച്ചാവരുത്. അങ്ങനെ വന്നാല്‍ പിടിക്കപ്പെടും. വെള്ളമടിച്ചുവരുന്ന പാപ്പാന്‍മാരെ കണ്ടെത്താന്‍ പോലീസ് ഉണ്ടാകും പൂരപ്പറമ്പില്‍. ബ്രീത്ത് അനലൈസറുമായിട്ടായിരിക്കും ഇവരുടെ വരവ്. ഇതുസംബന്ധിച്ച് പോലീസ് അധികൃതര്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. അതിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായത്. പാപ്പാന്‍മാര്‍ മദ്യപിച്ചെത്തുന്നത് അപകടങ്ങള്‍ ഉണ്ടാക്കാമെന്ന കണ്ടെത്തലാണ് ഇതിനു പിന്നില്‍. വെടിക്കെട്ട് തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.