
സുന്ദരാാാാ...
Posted on: 02 May 2012
കാഴ്ചക്കാരന്റെ മനസ്സിളക്കാന്‍ ആന സുന്ദരന്മാര്‍ മത്സരിക്കുകയാണ്. തേക്കിന്‍കാട്ടില്‍ പൂരത്തിന് എത്തുന്നവര്‍ക്ക്
കണ്ട് മതിവരാത്തതും ഇവരെ ത്തന്നെ.ഇനി പൂരം കഴിയുന്നതുവരെ ഇവിടത്തെ രാജാക്കന്മാര്‍ ആനകളാണ്
കണ്ട് മതിവരാത്തതും ഇവരെ ത്തന്നെ.ഇനി പൂരം കഴിയുന്നതുവരെ ഇവിടത്തെ രാജാക്കന്മാര്‍ ആനകളാണ്

ഏതു കണ്ണിലൂടെ നോക്കിയാലും ആനകളെല്ലാം സുന്ദരന്‍മാരാണ്. കടലുപോലെ കണ്ടാലും കണ്ടാലും മതിവരാത്തതാണ് ആനസൗന്ദര്യം. പൂരത്തിന്റെ ആനകളാകുമ്പോള്‍ ഈ കറുപ്പഴകിന് മാറ്റുകൂടും. ഇത്തരം സുന്ദരന്‍മാര്‍ക്കിടയിലൂടെ...
സുന്ദരന്‍മാരായ ആനകള്‍ക്കിടയിലെ സൗന്ദര്യമത്സരമാണ് തൃശ്ശൂര്‍ പൂരം. നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പിക്കൈയുമായി ഇവ നില്‍ക്കുന്നതു കണ്ടാല്‍ ആനഭ്രാന്തില്ലാത്തവരുടെ മനസ്സുപോലും ഇളകിപ്പോകും. ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യമെന്ന് വിലയിരുത്താനാവില്ല. അത്തരത്തില്‍ ഒന്നിനൊന്നു മത്സരിച്ചുകൊണ്ടാണ് ഇവയുടെ നില്‍പ്പ്. പാറമേക്കാവ് പത്മനാഭന്‍, തിരുവമ്പാടി ശിവസുന്ദര്‍, ഗുരുവായൂര്‍ നന്ദന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍, പാമ്പാടി രാജന്‍, പുതുപ്പള്ളി കേശവന്‍... പൂരത്തിലെ വമ്പന്‍മാര്‍ ഇവരൊക്കെയാണ്. കുളിയും ദേഹം മിനുക്കലും കഴിഞ്ഞ് ഇവരെല്ലാം പൂരം ഒരുക്കത്തിലാണ്. ദേഹം മിനുക്കലിന് പുറമെ നഖംവെട്ടലും മുടിമുറിക്കലുമെല്ലാമായി കൂടുതല്‍ സുന്ദരന്‍മാരായാണ് ഇവരുടെ വരവുണ്ടാകുക. പൂരത്തിലുടനീളം ഇവരും ഇവരുടെ സൗന്ദര്യവും വാഴ്ത്തപ്പെടുകയും ചെയ്യും. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്.

നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശ്ശൂരില്‍ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു. നന്തിലത്തുകാര്‍ ഒരുമിച്ച് രണ്ട് ആനകളെയാണ് വാങ്ങിയിരുന്നത്. നന്തിലത്ത് പത്മനാഭനും നന്തിലത്ത് ഗോപാലകൃഷ്ണനും. ഗോപാലകൃഷ്ണന്‍ പിന്നീട് ചരിഞ്ഞു. പത്മനാഭനെ പാറമേക്കാവിന് വില്‍ക്കുകയും ചെയ്തു. നാല്‍പ്പത്തിയഞ്ചു വയസ്സാണ് ഇവനുള്ളത്. ഒമ്പതേമുക്കാല്‍ അടി ഉയരവും. മെയ്മാസത്തോടെയാണ് സാധാരണ ഇതിന് മദകാലം തുടങ്ങാറ്. എന്നാല്‍ ഇത്തവണ പൂരത്തിനുവേണ്ടി ഇവന്‍ സ്വയം സജ്ജമാകുകയായിരുന്നു. ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. തിരുവമ്പാടി വിഭാഗത്തിന് പകല്‍പ്പൂരത്തിന് ശിവസുന്ദറാണ് കോലമേറ്റുക. പറമ്പിക്കുളത്തുനിന്നാണ് ശിവസുന്ദറിന്റെ വരവ്. സുന്ദര്‍മേനോനാണ് ശിവസുന്ദറിനെ ഇവിടെ എത്തിച്ചത്. നാടന്‍ ആനയുടെ സൗന്ദര്യമാണ് ശിവസുന്ദറിന്. കുറേകാലം പൂരത്തിന് എഴുന്നള്ളിച്ചിട്ടുണ്ട്.
തിരുവമ്പാടി വിഭാഗത്തില്‍ പകല്‍പ്പൂരത്തിന് ഇടതുവശം നില്‍ക്കുന്നത് ചിറയ്ക്കല്‍ കാളിദാസനാണ്. മൈസൂരില്‍നിന്നാണ് കാളിദാസന്‍
ഇവിടെ എത്തിയിരിക്കുന്നത്. ചിറയ്ക്കല്‍ മധുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുപ്പത്തിരണ്ടു വയസ്സാണ് ഇവന്റെ പ്രായം. പകല്‍പ്പൂരത്തിന്‌വലതുവശം തിരുവമ്പാടി ചന്ദ്രശേഖരന്‍ ഉണ്ടായിരിക്കും. ഗോപീകൃഷ്ണ വാര്യരാണ് ആനയെ നടയിരുത്തിയത്. 2002 ല്‍ വാര്യരുടെ ഉടമസ്ഥതയിലിരിക്കുമ്പോള്‍തന്നെ തൃശ്ശൂര്‍ പൂരത്തിന് ഇവന്‍ പങ്കെടുത്തിരുന്നു. 2005ലാണ് നടയിരുത്തിയത്. രാത്രിപൂരത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും പിറ്റേന്നത്തെ പകല്‍പ്പൂരത്തിന് തിരുവമ്പാടി ശിവസുന്ദറും കോലമേറ്റും
പാറമേക്കാവ് വിഭാഗത്തിന് പകല്‍പൂരത്തിന് ഇടതുവശത്ത് പുതുപ്പള്ളി കേശവനാകും ഉണ്ടാകുക. ആസാം സ്വദേശിയാണ് കേശവന്‍. മുപ്പത്തിയഞ്ചു വയസ്സുണ്ട്. പകല്‍പ്പൂരത്തിന് വലതുവശം ഗുരുവായൂര്‍ നന്ദന്‍ നില്‍ക്കും. മൈസൂരില്‍നിന്നാണ് ഗുരുവായൂര്‍ നന്ദന്‍ വന്നിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ഏറ്റവും തലയെടുപ്പും സൗന്ദര്വവും ഉള്ള ആനയാണ് ഇത്. പിറ്റേന്നത്തെ പകല്‍പ്പൂരത്തിന് പാമ്പാടി രാജനാണ് കോലമേറ്റുക. മൂടന്‍കൊല്ലിയില്‍ ബേബിയുടെ ആനയാണ്. 38 വയസ്സാണുള്ളത്. പൂരദിവസം രാത്രിപൂരത്തിന് ഗുരുവായൂര്‍നന്ദന്‍ കോലമേറ്റും.
