goodnews head

നന്മയുടെ ഏഴരക്കൂട്ടം

Posted on: 28 Nov 2008


ഏഴരക്കൂട്ടം സേവനത്തിന്റെ ഏഴരവര്‍ഷം പിന്നിടുമ്പോള്‍ മുന്നില്‍ പോള്‍ കോനിക്കരയു് -എ.കെ. ആന്റണിയുടെ അപരനായി മിനിസ്‌ക്രീനില്‍ കേരളത്തെ ചിരിപ്പിച്ചയാള്‍. ചുറ്റുമുള്ള കഷ്ടപ്പാടുകള്‍ക്കിടയിലൂടെ നാം അലസരായി കടന്നുപോകുമ്പോള്‍ ഇവര്‍ കാരുണ്യത്തിന്റെ അനേകം തിരികള്‍ തെളിയിക്കുന്നു


അവര്‍ എട്ടുപേരുായിരുന്നു. അനന്തരം ദൈവം അവര്‍ക്കൊപ്പം ചേര്‍ന്നു. അവരുടെ കര്‍മത്തിന്റെ അര പങ്ക് അവന് വിട്ടുനല്‍കിയപ്പോള്‍ അവര്‍ ഏഴരക്കൂട്ടമായി. ദൈവം സ്നേഹമെങ്കില്‍ തൃശ്ശൂരില്‍ അതിന്റെ സംഘടിതരൂപം ഏഴരക്കൂട്ടമാണ്. കൂട്ടത്തിന്റെ വ്യക്തിരൂപം പോള്‍ കോനിക്കരയുമാണ്. എ.കെ. ആന്റണിയുടെ രൂപത്തിലും ശബ്ദത്തിലും അയാള്‍ മിനിസ്‌ക്രീനില്‍ തെളിഞ്ഞുമറയുന്നു. ജീവിതത്തില്‍ അയാള്‍ പല ചാലുകളില്‍നിന്ന് ഒഴുകിയെത്തുന്ന കാരുണ്യത്തിന്റെ ചാലകശക്തിയാകുന്നു.

''എന്നുമിങ്ങനെ തിന്നും കുടിച്ചും ചുറ്റിയടിച്ചും കഴിഞ്ഞാല്‍ മതിയോ. മറ്റുള്ളവരുടെ നേരെ ഒരു കണ്ണു വേ'േ' - കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരായ അവരോട് ആ ചോദ്യം ഉന്നയിച്ചത് എ.എ. സൈനുദ്ദീനാണ്. (ഇപ്പോഴും ഏഴരക്കൂട്ടത്തിന്റെ മുഖ്യ രക്ഷാധികാരി). ആദ്യ സംഭാവനയും അദ്ദേഹത്തിന്‍േറത്. അതുപയോഗിച്ച് ഒരു കാന്‍സര്‍ രോഗിണിക്കും മനോവിഭ്രാന്തിയുള്ള മകള്‍ക്കും സഹായമെത്തിച്ചാണ് തുടക്കം. തങ്ങള്‍ ഏഴരഭാഗവും ദൈവം അരഭാഗവും എന്ന അര്‍ഥത്തില്‍ പേരിട്ടതും 2001 മെയ് 10ന് തുടങ്ങിയതുമുതല്‍ ഇന്നുവരെ പ്രസിഡന്റായി തുടരുന്നതും പോള്‍ കോനിക്കരയാണ്. അര്‍ഹതപ്പെട്ട പാവങ്ങള്‍ക്കും കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്കും വേുന്ന സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്നും ഇന്നും പ്രവര്‍ത്തനം.

മാസം ഒരു സേവനപ്രവൃത്തിയെങ്കിലും ഇവര്‍ സംഘമായി ചെയ്തിരിക്കും. ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും ഇതിനോട് നീരസം കാണിച്ചു; സംശയിച്ചു. പക്ഷേ നിസ്വാര്‍ഥമായ പ്രവര്‍ത്തനം എല്ലാ തടസ്സങ്ങളെയും അലിയിക്കുന്നു.

തുടക്കത്തില്‍ 8 പേരുായിരുന്നത് ഇപ്പോള്‍ 201 പേരായി. ആദ്യം 100 രൂപയായിരുന്നു അംഗത്വഫീസ്. ഇപ്പോള്‍ 5000 രൂപ. വാര്‍ഷിക വരിസംഖ്യ 300 രൂപ. സര്‍വീസ് ചാര്‍ജായി 1000ത്തില്‍ കുറയാത്ത തുക ഓരോ അംഗവും ഒരു വര്‍ഷം നല്‍കണം. വാര്‍ഷികത്തിന് സംഭാവനകള്‍ പുറമെനിന്ന് സ്വീകരിക്കും. ഈ പണം ഉപയോഗിച്ചാണ് എല്ലാം നടത്തുന്നത്. ഓഫീസായി പ്രവര്‍ത്തിക്കുന്നത് പോളിന്റെ ഫാത്തിമ നഗറിലെ വീടുതന്നെ. ദിവസവും രുപേരെങ്കിലും ഇവിടെ സഹായാപേക്ഷയുമായെത്തുന്നു.

ഏഴരക്കൂട്ടത്തിന്റെ ഒരു പരിപാടിക്ക് കലാഭവന്റെ ടീമിനെ ക്ഷണിക്കാന്‍ കൊച്ചിയില്‍ പോയപ്പോഴാണ് പോള്‍ കോനിക്കരയ്ക്ക് എ.കെ. ആന്റണിയാകാന്‍ നറുക്ക് വീണത്. കെ.എസ്. പ്രസാദാണ് 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' എന്ന ടി.വി. പരിപാടിയിലേക്ക് ഇദ്ദേഹത്തെ കൂട്ടിയത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. ബാങ്കില്‍ ജോലിയാകും മുമ്പ് സിനിക് തിയറ്റേഴ്‌സില്‍ അഭിനയിച്ച പരിചയമുള്ളതിനാല്‍ സംഭ്രമം ഒട്ടുമുായില്ല. ഒരു മേക്കപ്പുമില്ലാതെ പോള്‍, ആന്റണിയായി മാറും. ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിയെ ക് അനുഗ്രഹം വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ സ്ഥലം എസ്.പി. തെറ്റിദ്ധരിച്ച് ചെയ്ത സല്യൂട്ട് ഏറ്റവും മികച്ച അഭിനന്ദനമായി പോള്‍ കൊുനടക്കുന്നു.

അഭിനയത്തിലൂടെ കിട്ടിയ പ്രശസ്തിയും പണവുമൊക്കെ ഏഴരക്കൂട്ടത്തിനും മുതല്‍ക്കൂട്ടായി. വരുന്ന മാര്‍ച്ചില്‍ പോള്‍ വിരമിക്കുകയാണ്, ടൈപ്പിസ്റ്റ് തസ്തികയില്‍നിന്ന്. കയറിയതും ടൈപ്പിസ്റ്റായിട്ട്. ഏഴരക്കൂട്ടത്തെ മുന്നോട്ടു കൊുപോകാന്‍ ഉദ്യോഗക്കയറ്റം ഉപേക്ഷിച്ചു. എന്നും പള്ളിയില്‍ പോകുന്ന വിശ്വാസിയാണ് പോള്‍ കോനിക്കര. എങ്കിലും താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പഠനത്തിന് നല്‍കാനാണ് മോഹം. ഇതിനുള്ള സമ്മതപത്രം ഭാര്യ റോസിലിയില്‍ നിന്നും മക്കളില്‍നിന്നും ഒപ്പിട്ടുവാങ്ങിക്കഴിഞ്ഞു. മൃതദേഹം ഒരു മണിക്കൂറിലേറെ വെച്ച് ആദരാഞ്ജലിയര്‍പ്പിക്കരുതെന്നും നിര്‍ദേശമു്.


ഇ.ജി.രതീഷ്

 

 




MathrubhumiMatrimonial