തെരുവു ബാല്യങ്ങള്‍ക്ക് ചിറകായി 'ഫ്രീബേഡ്‌സ്'
Posted on: 28 Oct 2008

മുളയിലേ കരിഞ്ഞുപോവുമായിരുന്ന നിരവധി ബാല്യങ്ങള്‍ക്കു ജീവിതത്തിന്റെ ചിറകുകള്‍ നല്‍കുകയാണ് 'ഫ്രീബേഡ്‌സ്' എന്ന സംഘടന. 13 വര്‍ഷമായി ഫ്രീബേഡ്‌സ് പ്രവര്‍ത്തകര്‍ നഗരത്തിന്റെ മുക്കിലും മൂലയിലുമു്. ഇവര്‍ കത്തെി അഭയം നല്‍കുന്ന ഓരോ കുട്ടിക്കും പറയാനുള്ളത് കേള്‍ക്കാന്‍ സുഖമുള്ള കഥകളല്ല. അതുകൊു തന്നെ കുട്ടികളെ അതൊന്നും ഓര്‍മിപ്പിക്കാന്‍ ഇവരും ആഗ്രഹിക്കുന്നില്ല. പ്രചാരണങ്ങളും ആരവങ്ങളുമില്ലാതെ തങ്ങള്‍ക്കാവുന്നതു ചെയ്യാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.
വലിയങ്ങാടിയിലെ ഒരു കടമുറിയില്‍ പരിമിതമായ സൗകര്യങ്ങളോടെയായിരുന്നു ഫ്രീബേഡ്‌സിന്റെ തുടക്കം. എ.ഡബ്ല്യു.എച്ച്. ട്രസ്റ്റ് മുന്‍ഗണനയെടുത്ത് തുടങ്ങിയ സംഘടനയ്ക്ക് ഗവണ്‍മെന്റിന്റെ നാമമാത്രമായ സഹായവും ലഭിച്ചിരുന്നു. നഗരത്തിലെ തോപ്പയില്‍, ചാപ്പയില്‍ ഭാഗങ്ങളിലെ ചേരികളില്‍ കഴിയുന്ന കുട്ടികള്‍ക്കിടയിലാണ് ആദ്യം ഫ്രീബേഡ്‌സ് എത്തിയത്. എന്നാല്‍ പിന്നീട് തെരുവു കുട്ടികള്‍ക്കു വേി മാത്രമായി പ്രവര്‍ത്തനം.
തെരുവില്‍ പാട്ടപെറുക്കിയും ഭിക്ഷയാചിച്ചും കഴിഞ്ഞ കുട്ടികള്‍ക്ക് ഇടത്താവളമായി ഫ്രീബേഡ്‌സിന്റെ ഓഫീസ്. പതുക്കെപ്പതുക്കെ ഈ കുട്ടികള്‍ക്കു രാവിലെയും വൈകുന്നേരവും ക്ലാസ് തുടങ്ങി. ഒപ്പം വൊക്കേഷണല്‍ ട്രെയിനിങ്ങും. തെരുവിലാണ് ജീവിതമെങ്കിലും പലരും സ്‌കൂളില്‍ പോവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും ബസ്സ്റ്റാന്‍ഡില്‍നിന്നും വരുന്ന കുട്ടികളെ സ്‌കൂളില്‍ കയറ്റാന്‍ പലരും വിസമ്മതിച്ചു. അങ്ങനെയാണ്, കുട്ടികള്‍ക്കു താമസിക്കാന്‍ ഹോസ്റ്റല്‍ എന്ന ആശയം ഉയരുന്നത്. ആദ്യം ചേളന്നൂരും പിന്നീട് മലാപ്പറമ്പിലുമായിരുന്നു ഹോസ്റ്റല്‍. ഫ്രീബേഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി.വിനു പറഞ്ഞു.
കനകശ്രീ ഓഡിറ്റോറിയത്തിനടുത്തുള്ള ഫ്രീബേഡ്‌സ് ഓഫീസിനോടു ചേര്‍ന്നും കുറച്ചു കുട്ടികളെ താമസിപ്പിച്ചു. ഫ്രീബേഡ്‌സ് ഫീല്‍ഡ് വര്‍ക്കര്‍മാരുടെ ദൗത്യം അതുകൊും തീര്‍ന്നില്ല. തെരുവിലെത്തുന്ന പുതിയ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ചുമതലയുമായി വിനുവും ബിജുവും സുധീഷും മനോജും കമലയും ആരിഫയും ഗോപിനാഥുമെല്ലാം ഓടി നടന്നു.
നഗരത്തിലും പുറത്തുമുള്ള 20 പോക്കറ്റുകളില്‍ ആഴ്ചയില്‍ രുദിവസം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എത്തും. തെരുവു കുട്ടികളുമായി ചങ്ങാത്തംകൂടുന്ന ഇവര്‍ കുട്ടിയുടെ സാഹചര്യങ്ങള്‍ അന്വേഷിച്ചശേഷം ഫ്രീബേഡ്‌സിലേക്ക് കൊുവരും. ചിലപ്പോള്‍ തെരുവില്‍ ജീവിക്കുന്ന മാതാപിതാക്കള്‍ക്കുള്ള വരുമാനമാര്‍ഗമായിരിക്കും കുഞ്ഞ്. ഭിക്ഷയാചിച്ചോ പാട്ടപെറുക്കിയോ കൊുവരുന്ന ചില്ലറ തുട്ടുകള്‍ ഇല്ലാതാക്കുന്നത് അവര്‍ അനുവദിക്കില്ല. എന്നാല്‍ മറ്റുചിലര്‍ കുട്ടിക്കെങ്കിലും നല്ല ജീവിതം കിട്ടട്ടെയെന്നുവെച്ച് കുട്ടിയെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്കൊപ്പം അയയ്ക്കും. ഇടയ്ക്ക് ഹോസ്റ്റലില്‍ വന്ന് കുട്ടിയെ കാണുകയും ചെയ്യും.
അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥരായ കുട്ടികളും ഫ്രീബേഡ്‌സിലു്. അലൂമിനിയം ഫാബ്രിക്കേഷന്‍, പാവനിര്‍മാണം, ലോട്ടറി വില്പന, കോഴിവളര്‍ത്തല്‍, കമ്പോസ്റ്റ് നിര്‍മാണം എന്നിവയില്‍ പരിശീലനവും നല്കുന്നു്. അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്. 18 വയസ്സുകഴിഞ്ഞ കുട്ടികളില്‍ പലരും ഓട്ടോഡ്രൈവര്‍മാരായും വര്‍ക്ക്‌ഷോപ്പ് മെക്കാനിക്കായുമൊക്കെ ജോലിനോക്കുന്നു. ഇടയ്ക്കിടയ്ക്ക് അവര്‍ ഫ്രീബേഡ്‌സില്‍ ഒത്തുകൂടും. 34 പെണ്‍കുട്ടികളും ബാക്കി ആണ്‍കുട്ടികളുമാണ് ഫ്രീബേഡ്‌സിന്റെ ചിറകിന്‍കീഴില്‍ ഇപ്പോഴുമുള്ളത്. സര്‍ക്കാറില്‍നിന്ന് ഓരോ കുട്ടിക്കും വര്‍ഷത്തില്‍ 250 രൂപ ഗ്രാന്റ് കിട്ടും. റോട്ടറിക്ലബ്, ലയണ്‍സ് ക്ലബ്, കാനറ ബാങ്ക്, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില വ്യക്തികള്‍ എന്നിവരുടെ കാരുണ്യംകൊാണ് ഫ്രീബേഡ്‌സ് മുന്നോട്ടു പറക്കുന്നത്.

പി. സനിത