goodnews head

ഉറവ വറ്റാതെ ഫൈസലിന്റെ സഹജീവിസ്‌നേഹം

Posted on: 23 Nov 2011


മാള: കാക്കിക്കുള്ളിലെ സഹജീവികളോടുള്ള സ്‌നേഹം പോലീസുകാരനായ മാള കോറോത്ത് ഫൈസലിനെ വ്യത്യസ്തനാക്കുന്നു. നാട്ടില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന മലമ്പാമ്പുകള്‍ക്കും അപൂര്‍വ്വ ജീവികള്‍ക്കും ഈ പോലീസുകാരന്‍ രക്ഷകനാണ്. കഴിഞ്ഞദിവസം കാലൊടിഞ്ഞ് പറക്കാന്‍ വയ്യാതായ വെള്ളിമൂങ്ങക്കുഞ്ഞിനെ സമീപത്തെ സ്‌കൂള്‍ വളപ്പില്‍നിന്ന് ഇദ്ദേഹത്തിന് ലഭിച്ചു. ഒടിഞ്ഞ കാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പ്ലാസ്റ്ററിട്ട് സംരക്ഷിക്കുകയാണ്.

പുളിയിലക്കുന്നില്‍നിന്ന് കഴിഞ്ഞദിവസം പിടികൂടിയ മലമ്പാമ്പും വീട്ടില്‍ കൂട്ടായുണ്ട്. മലമ്പാമ്പുകളെ കണ്ടെത്തിയാല്‍ ആദ്യഫോണ്‍ ഫൈസലിനെ തേടിയാണെത്തുക. പാമ്പിനെ ദ്രോഹിക്കാതെ പിടികൂടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമാണ്. പിടികൂടിയശേഷം വീട്ടിലെ കൂട്ടില്‍ പാര്‍പ്പിച്ച് വനംവകുപ്പുകാര്‍ക്ക് കൈമാറുകയാണ് ഈ നിയമപാലകന്റെ പതിവ്. സ്‌പെഷല്‍ ബ്രാഞ്ചില്‍ സീനിയര്‍ പോലീസ് ഓഫീസറാണ്.


 

 




MathrubhumiMatrimonial