ചന്ദ്രയാന്‍- 2 അടുത്ത വര്‍ഷം

Posted on: 23 Oct 2008


ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിനു വിജയത്തുടക്കമായതോടെ ഐ.എസ്.ആര്‍.ഒ. അടുത്ത ചന്ദ്ര പര്യവേക്ഷണത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു. റഷ്യയുടെ സഹകരണത്തോടെയുള്ള 'ചന്ദ്രയാന്‍-2' അടുത്ത വര്‍ഷാവസാനമോ 2010 ആദ്യമോ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു.'ചന്ദ്രയാന്‍-1' ചന്ദ്രോപരിതല പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതോടെ ഐ.എസ്.ആര്‍.ഒ. അടുത്ത പദ്ധതിക്കുള്ള പ്രര്‍ത്തനം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജി.എസ്.എല്‍.വി. റോക്കറ്റായിരിക്കും ചന്ദ്രയാന്‍-2 വിക്ഷേപിക്കുക. ചന്ദ്രയാന്‍- 1 ന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിനുതന്നെയാകും പുതിയ ദൗത്യത്തിന്റെയും ചുമതല. ഇതിനായി ഐ.എസ്.ആര്‍.ഒ.യും റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയും തമ്മില്‍ കരാറിലെത്തിയിട്ടുണ്ട്.
ഇനി ചന്ദ്രനിലേക്ക് ആളെയും

രണ്ടു ബഹിരാകാശ ഗവേഷകരെ 2015-ഓടെ ചന്ദ്രനിലെത്തിക്കുകയാണ് ഐ.എസ്.ആര്‍.ഒ.യുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ മാധവന്‍നായര്‍ പറഞ്ഞു. ഭാരിച്ച പണച്ചെലവുള്ള ഈ പദ്ധതി സര്‍ക്കാറിന്റെ അനുമതി കാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.തികച്ചും തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്. പദ്ധതിക്ക് ഇതിനകംതന്നെ ബഹിരാകാശ കമ്മീഷന്റെ അനുമതിയായിട്ടുണ്ട്. ഏതാണ്ട് 12,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.



Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial