ചന്ദ്രന്‍ ഇന്ത്യയ്ക്കിനി കൈയെത്തും ദൂരത്ത്‌

Posted on: 21 Oct 2008

ജോസഫ് ആന്റണി



ഭൂമിയില്‍നിന്ന് 3,84,400 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രനെങ്കിലും, ഇന്ത്യയ്ക്കിനി ഭൂമിയുടെ ഉപഗ്രഹം കൈയെത്തും ദൂരത്താണ്. ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളമെത്തിക്കുന്ന ആ ചരിത്ര മുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ പുലരിവെട്ടത്തില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം ലോഞ്ച്പാഡില്‍ നിന്ന് കുതിച്ചുയരുന്ന പി.എസ്.എല്‍.വി-സി 11 റോക്കറ്റില്‍ ചന്ദ്രയാന്‍-1 യാത്രതിരിക്കും. ദൗത്യവാഹനം ലക്ഷ്യസ്ഥാനത്തെത്തുന്നതോടെ ഇന്ത്യയും ചന്ദ്രയുഗത്തിലേക്ക് പ്രവേശിക്കും. ആയിരത്തോളം ഐ.എസ്. ആര്‍.ഒ. ശാസ്ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട പരിശ്രമമാണ് ചന്ദ്രയാന്‍ ദൗത്യത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.

തുമ്പയില്‍ ബിഷപ്പ് ഹൗസില്‍ ഓഫീസും, പള്ളിമുറി ഫ്രകണ്‍ട്രോള്‍ റൂമുംയ്ത്ത ആയി 1963-ല്‍ തുടങ്ങിയ ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, ചന്ദ്രയാന്‍ വിക്ഷേപണത്തോടെ ലോകത്തിന്റെ നെറുകയിലെത്തുകയാണ്. അമേരിക്കന്‍ നിര്‍മിത ഫ്രനിക്കി-അപാച്ചേ സൗണ്ടിങ് റോക്കറ്റ്‌യ്ത്ത തുമ്പയില്‍നിന്ന് 1963 നവംബര്‍ 21-ന് വിക്ഷേപിച്ചു കൊണ്ടായിരുന്നു തുടക്കം. സെന്റ് മേരി മഗ്‌ലേന പള്ളിമുറിയായിരുന്നു കണ്‍ട്രോള്‍റൂം. അന്തരീക്ഷത്തിലേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റ് വായുവില്‍ അവശേഷിപ്പിച്ച വെള്ളിവര നിരീക്ഷിക്കാന്‍ അന്ന് കേരളനിയമസഭ പോലും അല്‍പ്പസമയം നിര്‍ത്തിവെച്ചതായി, ഐ.എസ്.ആര്‍.ഒ.ന്യൂസ് ലെറ്ററായ ഫ്രസ്‌പേസ് ഇന്ത്യയ്ത്തയുടെ 2003 ഒക്ടോബര്‍-ഡിസംബര്‍ ലക്കം പറയുന്നു.

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ വന്‍കുതിച്ചു ചാട്ടം നടത്തുക മാത്രമല്ല ചന്ദ്രയാന്‍ ചെയ്യുക. ഏഷ്യയില്‍ പുതിയൊരു ബഹിരാകാശ മത്സരത്തിന് അത് തുടക്കം കുറിക്കുമെന്നും വിദഗ്ധര്‍ കരുതുന്നു. ചന്ദ്രയാന്‍ ദൗത്യം വിജയിക്കുന്നതോടെ, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ബഹിരാകാശ വാഹനത്തെ എത്തിക്കുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യമാകും ഇന്ത്യ. 2007 ഒക്ടോബറില്‍ ചൈന അവരുടെ 'ചാങ്‌ഗെ' വാഹനവും, സപ്തംബറില്‍ ജപ്പാന്‍ ഫ്രകഗുയ' വാഹനവും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
ഒപ്പം ആഗോള ബഹിരാകാശ കമ്പോളത്തില്‍ ഇന്ത്യ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചന്ദ്രയാന്‍ ദൗത്യം വ്യക്തമാക്കുകയും ചെയ്യും. 2001 -ന് ശേഷം ജര്‍മനി, ബെല്‍ജിയം, ഇന്‍ഡൊനീഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ഫ്രആന്‍ട്രിക്‌സ് കോര്‍പ്പറേഷ'ന്റെ വരുമാനം ഏതാണ്ട് 900 കോടി രൂപയായിരുന്നു. ഈ മേഖലയില്‍ ഐ.എസ്.ആര്‍.ഒ.യുടെ പുത്തന്‍കുതിപ്പിനുതന്നെ ചന്ദ്രയാന്‍ വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അണുസംയോജനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) വഴി ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രതീക്ഷയേകുന്ന ഇന്ധനമാണ് ഹീലിയം-3. ചന്ദ്രപ്രതലത്തില്‍ ഈ മൂലകം സുലഭമാണെന്നും, അവിടെനിന്ന് അത് എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയുമെന്നുമുള്ള വസ്തുതയാണ് ലോകരാഷ്ട്രങ്ങളെ വീണ്ടും ചന്ദ്രനിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകം. ഭാവിയില്‍ സൗരയൂഥത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് മനുഷ്യന്‍ നടത്തുന്ന ഗോളാന്തരയാത്രകള്‍ക്ക് ഇടത്താവളമാകാനും ചന്ദ്രന് കഴിയും. ഇക്കാര്യങ്ങളാല്‍ അമേരിക്ക 2014-ല്‍ ഫ്രഓറിയോണ്‍യ്ത്ത എന്ന പേരില്‍ ചന്ദ്രവാഹനം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ലോകമത്സരത്തില്‍ ഇന്ത്യയും ശക്തമായിത്തന്നെ രംഗത്തുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ചന്ദ്രയാന്‍ ദൗത്യം.
Tags:    chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial