ചന്ദ്രയാന്‍-2
Posted on: 21 Oct 2008
വിദൂര സംവേദന ഉപഗ്രഹത്തിനു പിന്നാലെ 2010-ലോ 2011-ലോ മോട്ടോര്‍ ഘടിപ്പിച്ച ഒരു വാഹനത്തെ (റോവര്‍) ചന്ദ്രനിലിറക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി റഷ്യന്‍ ഫെഡറല്‍ സ്‌പെയ്‌സ് ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചന്ദ്രയാന്‍-2 എന്ന പേരിലറിയപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ജി. മാധവന്‍ നായര്‍ വെളിപ്പെടുത്തി.
ഉപഗ്രഹത്തിലേറ്റി കൊണ്ടുപോകുന്ന ചക്രങ്ങളുള്ള വാഹനം ഇതില്‍നിന്ന് വേര്‍പെട്ട് ചന്ദ്ര ഉപരിതലത്തില്‍ സഞ്ചരിച്ച് മണ്ണും പാറകളും ശേഖരിച്ച് അവിടെനിന്നുതന്നെ നിരീക്ഷണം നടത്തി വിവരങ്ങള്‍ ഉപഗ്രഹത്തിലേക്ക് അയയ്ക്കും. ഉപഗ്രഹത്തില്‍നിന്ന് ഇത് ഭൂമിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും.
സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാന്ദ്രവാഹനത്തിനു 30നും 100 കിലോയ്ക്കും ഇടയില്‍ ഭാരമുണ്ടാകും. ഒരുമാസം ഇതു ചന്ദ്രനില്‍ നിരീക്ഷണം നടത്തും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലയയ്ക്കാനുള്ള ലക്ഷ്യത്തിലാണ് ഐ.എസ്.ആര്‍.ഒ.

Tags: chandrayan-1, ISRO, India, NASA, water on moon, space science, chandrayan-2