goodnews head

മരണക്കയത്തില്‍ മുങ്ങിയ അമലയ്ക്കും ആന്‍സിക്കും ലില്ലി ജോര്‍ജ്ജ് രക്ഷകയായി

Posted on: 10 Feb 2008


മൂവാറ്റുപുഴ: കയത്തില്‍ മുങ്ങിത്താണ രണ്ട് പെണ്‍കുട്ടികളെ പുരുഷന്മാരടക്കം ഇരുപത്തഞ്ചോളം പേര്‍ നോക്കിനില്‍ക്കെ വീട്ടമ്മ സാഹസികമായി രക്ഷപെടുത്തി. മൂവാറ്റുപുഴ വാഴക്കുളം നടുക്കരയില്‍ തൊടുപുഴയാറിലെ കാഞ്ഞിരത്തടത്തില്‍ കടവിലാണ് കുളിക്കാനെത്തിയ ലില്ലി ജോര്‍ജ്ജ് എന്ന വീട്ടമ്മ വിദ്യാര്‍ത്ഥികളായ ആന്‍സിക്കും അമലയ്ക്കും രക്ഷകയായത്.

വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ആനിക്കാട് സെന്റ് സെബാസ്റ്റിയന്‍സ് സ് കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍സി കുര്യനും വീട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. ഒരാളും അമ്മയും കടവിലുണ്ടായിരുന്നു. പുഴയില്‍ നീന്തുകയായിരുന്ന അമലയാണ് ആദ്യം കയത്തില്‍പെട്ടത്. ഇതുകണ്ട് കൂട്ടുകാരി ആന്‍സി രക്ഷിക്കാനായി ചാടി. ഇരുവരും കയത്തിലേക്ക് താഴുന്നത് കടവിലുണ്ടായിരുന്ന ലില്ലി കണ്ടു. മറ്റുള്ളവരുടെ അങ്കലാപ്പും പേടിയും കണക്കിലെടുക്കാതെ ലില്ലി കയത്തിലേക്കുചാടി ഇരുവരെയും മുടിക്കെട്ടില്‍ പിടിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു.

'ആദ്യം പിടകിട്ടിയത് അമലയുടെ തലമുടിയിലാണ്..മറുകൈകൊണ്ട് ആന്‍സിയെയും പിടിച്ച് നിലയുള്ള ഭാഗത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ ഭാഗ്യംകൊണ്ടുമാത്രമാണ് വിജയിച്ചത്'... ലില്ലി പറയുന്നു. കുട്ടികളുമായി കരയിലെത്തിയപ്പോഴേക്കും ലില്ലി അവശയായിരുന്നു. വാഴക്കുളം നടുക്കര കുനാനിക്കല്‍ ജോര്‍ജ്ജിന്റെ ഭാര്യയാണ് ലില്ലി.

 

 




MathrubhumiMatrimonial