ലാര്‍ഗോ അര്‍ജന്റീന പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന

Posted on: 13 Oct 2008


വത്തിക്കാന്‍സിറ്റി:അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയോടനുബന്ധിച്ച് റോമിലെ ലാര്‍ഗോ അര്‍ജന്റീന പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനക്കൂട്ടായ്മ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ പതിനായിരത്തോളം മലയാളികള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ചടങ്ങില്‍ അനുസ്മരണ പ്രസംഗം നടത്തി.മന്ത്രി മോന്‍സ് ജോസഫ്, പി.സി. തോമസ് എം.പി., പി.സി. ജോര്‍ജ് എം.എല്‍.എ., എം.ജി. സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ സിറിയക് തോമസ്,സി.എം.ഐ.പ്രിയോര്‍ ജനറല്‍ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍, മാണി സി.കാപ്പന്‍ എന്നിവര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.





MathrubhumiMatrimonial