തിരുശേഷിപ്പ് സമര്‍പ്പിച്ചു

Posted on: 13 Oct 2008


വത്തിക്കാന്‍സിറ്റി:വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് റോമില്‍ സമര്‍പ്പിച്ചു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സംന്യാസി സഭയുടെ മദര്‍ സുപ്പീരിയര്‍ ജനറല്‍ സീലിയയാണ് തിരുശേഷിപ്പ് വിശുദ്ധ പ്രഖ്യാപന വേളയില്‍ മാര്‍പ്പാപ്പയ്ക്കുമുമ്പില്‍ സമര്‍പ്പിച്ചത്.
പ്രത്യേക പീഠത്തില്‍ സമര്‍പ്പിച്ച തിരുശേഷിപ്പ് ഇനി സെന്റ് പീറ്റേഴ്‌സ് ബസ്‌ലിക്കായില്‍ വണക്കത്തിനായി സൂക്ഷിക്കും. അല്‍ഫോന്‍സാമ്മയുടെ വലതുകൈയിലെ അസ്ഥിയുടെ ഭാഗമാണ് തിരുശേഷിപ്പായി സമര്‍പ്പിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരംചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയ പതാകകള്‍ കൊണ്ടുനിറഞ്ഞു.




MathrubhumiMatrimonial