ലക്ഷ്മിക്കുട്ടിയ്ക്ക് 'അന്നക്കുട്ടി' കളിക്കൂട്ടുകാരി
Posted on: 11 Oct 2008
ബെന്നി ഫിലിപ്പ്
കോട്ടയം:അന്നക്കുട്ടി വിശുദ്ധ പദവിയിലെത്തുന്ന ധന്യനിമിഷത്തിനായി കാത്തിരിക്കുകയാണ് ആര്‍പ്പൂക്കര തൊണ്ണംകുഴി കരോട്ട്‌പൊങ്ങാനയില്‍ ലക്ഷ്മിക്കുട്ടി (99). കൊച്ചുന്നാളിലെ കളിക്കൂട്ടുകാരിയായിരുന്ന മുട്ടത്ത് പാടത്തെ അന്നക്കുട്ടി (വിശുദ്ധ അല്‍ഫോന്‍സാമ്മ)യെക്കുറിച്ച് പറയുമ്പോള്‍ പ്രായത്തിന്റെ ആകുലതകള്‍ ഈ മുത്തശ്ശിയെ അലട്ടുന്നില്ല. അല്‍ഫോന്‍സാമ്മയുടെ ജീവിച്ചിരിക്കുന്ന ഏക സഹപാഠിനിയാണ് ലക്ഷ്മിക്കുട്ടി. ദിവസവും നിരവധിപേര്‍ അര്‍പ്പൂക്കരയിലെ വീട്ടിലെത്തി ലക്ഷ്മിക്കുട്ടിയെകാണുന്നു. അവരോടൊക്കെ അന്നക്കുട്ടിയുടെ വിശേഷം വാതോരാതെ പറയുകയാണ് ഇവര്‍.
അല്‍ഫോന്‍സാമ്മയുടെ മുത്തശ്ശന്‍ പ്രസിദ്ധ കണ്ണുവൈദ്യനായിരുന്ന ഔസേപ്പച്ചന്‍ മരുന്നുകളും മറ്റും തയ്യാറാക്കാന്‍ കരോട്ട്‌പൊങ്ങാനയിലെ വീട്ടിലെത്തുമായിരുന്നു. മുത്തശ്ശന്റെ വിരലില്‍ തുങ്ങിയെത്തിയ അന്നക്കുട്ടി പിന്നീട് ഈ വീട്ടിലെ ലക്ഷ്മിക്കുട്ടിയുടെ ഉറ്റചങ്ങാതിയായി. ഇരുവരും മൂന്നാംക്ലാസ്‌വരെ പഠിച്ചത് തൊണ്ണംകുഴി ഗവ. എല്‍.പി. സ്‌കൂളില്‍.
ഒരു ദിവസം ഉച്ചയൂണുകഴിഞ്ഞ് സ്‌കൂളിലേക്ക് പോവുകയായിരുന്ന അന്നുക്കുട്ടിയേയും ലക്ഷ്മിക്കുട്ടിയേയും ഒരു സഹപാഠി വയലില്‍ തള്ളിയിട്ടു. വസ്ത്രങ്ങള്‍ ചേറ് പുരണ്ടതിനാല്‍ ഇരുവരും മറ്റൊരുവീട്ടില്‍ കയറി വൃത്തിയാക്കിയതിനുശേഷമാണ് സ്‌കൂളിലെത്തിയത്. താമസച്ചതിനു കാര്യം ചോദിച്ച് പര്യാത്ത് നീലകണ്ഠപിള്ള സാര്‍ ചൂരലുമായി സ്‌കൂള്‍ മുറ്റത്ത് നില്‍ക്കുന്നു. ശാന്തസ്വഭാവിയായ അന്നുക്കുട്ടി എത്രചോദിച്ചിട്ടും തള്ളിയിട്ട സംഭവം പറഞ്ഞില്ല. പക്ഷേ സ്‌കൂളില്‍ എങ്ങനെയോ വിവരമറിയുകയും തള്ളിവീഴ്ത്തിയ സഹപാഠിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതും ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മൂന്നാം ക്ലാസിനുശേഷം അന്നുക്കുട്ടി മുട്ടുചിറ ഗവണ്‍മെന്റ് സ്‌കൂളിലാണ് പഠിച്ചത്.
അന്നക്കുട്ടി കന്യാസ്ത്രീയായി അല്‍ഫോന്‍സയായതിനുശേഷവും ലക്ഷ്മിക്കുട്ടി ഇടയ്ക്ക് സന്ദര്‍ശിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ സ്നേഹവും സഹന ശക്തിയുമായിരുന്നു അന്നക്കുട്ടിയുടെ പ്രത്യേകതയെന്നും ലക്ഷ്മിക്കുട്ടി ഓര്‍ക്കുന്നു.
അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തിലും ലക്ഷ്മിക്കുട്ടിയുടെ ഫോട്ടോയുണ്ട്. പരേതനായ രാവുണ്ണിക്കുറുപ്പാണ് ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവ്. നാലുമക്കളുണ്ട്.