goodnews head

ഈ അച്ഛന്റെയും അമ്മയുടെയും മകന്‍ 'മരിക്കുന്നില്ല'

Posted on: 25 Sep 2008


ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാര്‍ മാതൃകയായി. ചെങ്കല്‍പെട്ടിനടുത്ത് തിരുക്കഴുകുണ്ഡ്രം സ്വദേശികളായ ഡോ. അശോകനും ഭാര്യ ഡോ. പുഷ്പാഞ്ജലിയുമാണ് ധീരവും അസാധാരണവുമായ നടപടിയിലൂടെ സാമൂഹികസേവനത്തിന്റെ വഴിയില്‍ പുതിയൊരാധ്യായം കുറിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശോകന്റെയും പുഷ്പാഞ്ജലിയുടെയും പതിനഞ്ചുകാരനായ മകന്‍ ഹിതേന്ദ്രന്‍ ബൈക്കപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഹിതേന്ദ്രനെ ചെന്നൈയിലെ അപ്പോളോ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.

മകന്‍ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെങ്കിലും മനഃസാന്നിധ്യം വീടെുത്ത് ഡോ. അശോകന്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഭാര്യ ഡോ. പുഷ്പാഞ്ജലിയും സമ്മതമേകുകയായിരുന്നു.

ചെന്നൈയിലെ വിവിധ ആസ്​പത്രികള്‍ക്കാണ് ഹിതേന്ദ്രന്റെ അവയവങ്ങള്‍ മാതാപിതാക്കള്‍ ദാനം ചെയ്തത്. ''എന്റെ മകന്റെ അവയവങ്ങള്‍ ആരെയെങ്കിലും ജീവിതത്തിലേക്ക് മടക്കിക്കൊുവരികയാണെങ്കില്‍ അതില്‍പ്പരം പുണ്യമെന്താണുള്ളത്''- ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമര്‍ത്തിക്കൊ് ഡോ. അശോകന്‍ പറഞ്ഞു.

 

 




MathrubhumiMatrimonial