ധര്‍മനിഷ്ഠമായ കര്‍മമാണ് ധ്യാനം
Posted on: 22 Sep 2008
ശൈഖ്മുഹമ്മദ് കാരകുന്ന്
ഖുര്‍ആന്‍ 62-ാം അദ്ധ്യായത്തിലെ 10-ാം സൂക്തം
വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍
ഭൂമിയില്‍ വ്യാപരിച്ച് ദിവ്യാനുഗ്രഹം തേടാനാവശ്യപ്പെടുന്നു. അല്ലാഹുവെ ധാരാളമായി സ്മരിക്കാനും, വിജയത്തിന്റെ
വഴി അതാണെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു.
പണിയെടുക്കാതെ പരാന്നഭോജികളായി കഴിയുന്നവര്‍
പതിതരാണ്. ആരോഗ്യം അനുവദിക്കുവോളം അധ്വാനിച്ചേ ആഹരിക്കാവൂ. കര്‍മ്മം ശരീരത്തിന്റെ ധര്‍മമാണ്.
പണിയെടുക്കാതെ പ്രതിഫലം പ്രതീക്ഷിക്കുന്നവര്‍ പാപികളത്രെ. അലസത അഭിശപ്തമാണ്. പരിശ്രമമാണ് പ്രശംസനീയം. ഐഹികതയെ അവഗണിക്കുന്ന മതം ആപല്‍ക്കരമാണ്. ആത്മീയതയെ പരിഗണിക്കാത്ത ഭൗതികതയെപ്പോലെത്തന്നെ.
മതവിശ്വാസിയുടെ പര്‍ണശാല പാപമുക്തമായ ജീവിതമാണ്. വിശ്വാസചൈതന്യം വിളഞ്ഞുനില്‍ക്കുന്ന മനസ്സ് കര്‍മവീഥിയില്‍ വിശുദ്ധി ചുരത്താതിരിക്കില്ല. ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന ദൈവസ്മരണ പ്രായോഗിക ജീവിതത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. മനസ്സറിഞ്ഞ ആരാധനകള്‍ മനുഷ്യനെ ധര്‍മനിഷ്ഠമായ ജീവിതം നയിക്കാന്‍ സജ്ജനാക്കുന്നു. അവ വ്യക്തിജീവിതത്തില്‍ വിശുദ്ധിയും പൊതുജീവിതത്തില്‍ പാപമുക്തിയും ഉറപ്പുവരുത്തുന്നു.
മനുഷ്യരെല്ലാം ദൈവത്തിന്റെ ആശ്രിതരാണ്. അവര്‍ക്ക് ആശ്വാസമേകുന്നവരെയാണ് അവനിഷ്ടം. സ്വന്തത്തിനും
സമൂഹത്തിനുംവേണ്ടി അദ്ധ്വാനിക്കുന്നതും ആരാധന
തന്നെ. ഭൂമിയെ ധന്യമാക്കാനുള്ള ശ്രമവും ധ്യാനമാണ്. അതിനാല്‍ ഭക്തി ജീവിതവിരക്തിയല്ല. മറിച്ച് ജീവിതത്തിന്റെ
മൂല്യവല്‍ക്കരണമാണ്. മുഴുജീവിതമേഖലകളിലും ദൈവികസന്മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണ് സച്ചരിതര്‍. അവയില്‍ നിന്ന് അകന്നുനില്‍ക്കുന്നവരല്ല. മൂല്യനിഷ്ഠമായ
കര്‍മംകൊണ്ടേ കീര്‍ത്തിയുടെ കതകുകള്‍ തുറക്കാന്‍
കഴിയൂ. വിജയത്തിന്റെ വഴിയും അതുതന്നെ.