അറിവിന്റെ വെളിച്ചം
Posted on: 22 Sep 2008
ടി.എ. അഹ്മദ് കബീര്‍
കാണക്കാണെ കാണാക്കാഴ്ചയായി മാറുന്ന പ്രാപഞ്ചികരഹസ്യത്തിന്റെ പൂട്ടുതുറക്കാന്‍ ഇന്നും അക്ഷോഭ്യനിശ്ചയനായി മുന്നേറുന്ന മനുഷ്യന്റെ വഴിയില്‍ തുറന്ന മനസ്സോടെ പ്രോത്സാഹനനിര്‍ഭരമായി ഖുര്‍ആന്‍ വിതറുന്ന വെട്ടമാണ് ശാത്രവകാര്‍ക്കശ്യത്തോടെ വിശ്വാസികളെ വിമര്‍ശിക്കുന്നവരെപ്പോലും അതിശയിപ്പിക്കുന്നത്. നമ്മുടെ ചിന്തകള്‍ക്കൊന്നും വഴങ്ങാത്തവിധം അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി സംവിധാനം ചെയ്തത് ഏതു കരവിരുതെന്ന് അന്വേഷിക്കുന്നവര്‍ സത്യം കണ്ടെത്തുമെന്ന് ഖുര്‍ആന്‍ തറപ്പിച്ചു പറയുന്നത് നവ്യാനുഭവമായിരിക്കും. ഏത് അദ്ധ്യായമെന്നോ ഖണ്ഡികയെന്നോ വചനമെന്നോ പ്രത്യേകം എടുത്തുപറയേണ്ടതില്ലാത്തവിധം ഇവ്വിഷയകമായ ആഹ്വാനങ്ങളും ഉണര്‍ത്തലുകളും താക്കീതുകളും നമ്മുടെ സാമ്പ്രദായിക വീക്ഷണങ്ങളെ തകിടം മറിച്ചുകൊണ്ട് ഖുര്‍ആനില്‍ ഉടനീളം നിറഞ്ഞുനിന്ന് നിറകതിര്‍ തൂകുകയാണ്. സത്യത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ നിശിതമായ ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന നവോത്ഥാനനായകരെ കണ്ടെത്തുന്ന ജോലിയാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്നതെന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയത് ഇത്തരമൊരു അപഗ്രഥനത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ടാണ്.
കൃത്യമായ വിവരമില്ലാതെ ഒരു വിഷയത്തിലും ഇടപെടരുതെന്ന് പതിനേഴാം അദ്ധ്യായത്തിലെ മുപ്പത്തിയാറാം വചനത്തില്‍ വരുന്ന നിര്‍ദ്ദേശം ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മൂന്നാം അദ്ധ്യായത്തിലെ പതിനെട്ടാം വചനം നല്‍കുന്ന സൂചന തീവ്രമായ ഒരനുഭവമായിരിക്കും. നീതിയുടെയും ന്യായത്തിന്റെയും കാര്യത്തില്‍ അചഞ്ചലരായി നില്‍ക്കേണ്ടവരാണ് പണ്ഡിതസമൂഹം എന്നിവിടെ അടിവരയിട്ട് പറയുന്നു. അന്തര്‍ദ്ദേശീയ രംഗത്തും ദേശീയവും പ്രാദേശികവുമായ മേഖലകളിലും ഇരകളുടെ നിലവിളികളും വേട്ടപ്പട്ടികളുടെ അട്ടഹാസങ്ങളും പെയ്തിറങ്ങുന്ന വര്‍ത്തമാനകാലസംഭവവികാസങ്ങളുടെ ഉദ്വേഗജനകവും സംഭ്രമഭരിതവുമായ സംഭവവികാസങ്ങളുടെ ഭീഷണമായ പശ്ചാത്തലത്തില്‍ ഈ അറിവിന്റെ അറിയല്‍ നമ്മുടെ നിനവുകളില്‍പ്പോലു ഇടിമുഴക്കം സൃഷ്ടിക്കുന്നുണ്ടാവും.
ചുരുക്കത്തില്‍ ഈശ്വരീയപ്രസാദത്തിന്റെ അനിര്‍വചനീയമായ പരിസരം കണ്ടെത്താന്‍ പണ്ഡിതന്മാര്‍ക്ക് മാത്രമേ കഴിയൂ എന്നതാണ് ഖുര്‍ആന്റെ ഉറച്ചനിലപാടെന്ന് നിരീക്ഷിക്കേണ്ടതുണ്ട്. എന്തിനെയും വസ്തുനിഷ്ഠമായി സമീപിക്കണമെന്നും അവിദ്യയുടെയും അന്ധവിശ്വാസത്തിന്റെയും കാനനാഗ്‌നനി പെട്ടെന്ന് കെടുത്തിക്കളയാന്‍ കിണഞ്ഞുപരിശ്രമിക്കണമെന്നും ത്രികാല സ്പര്‍ശിയായ ദൈവം മുന്നേ നടന്നുനീങ്ങിയ ജനപഥങ്ങളുടെ കുതിപ്പും കിതപ്പും വിശകലനം ചെയ്തുകൊണ്ട് ആവര്‍ത്തിച്ച് ഉണര്‍ത്തുപാട്ടേകുന്നു. സത്യസന്ധവും സുതാര്യവുമായ അന്വേഷണങ്ങള്‍ ക്രമാങ്കിതം നിരന്തരം നടക്കണമെന്ന് ഖുര്‍ആന്‍ ശാഠ്യം പിടിക്കുയാണെന്നര്‍ത്ഥം. അകൃത്യകാരികള്‍ സ്ഥാപിതതാത്പര്യങ്ങള്‍ക്കുവേണ്ടി കീഴ്ക്കാമ്പാട് ആക്കിയ മാനവികതയുടെ വിശാലതയെ ശില്പമധുരമായ അതിന്റെ സ്വന്തം പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഫലപ്രദമായ വേറെ വഴിയില്ലെന്നാണ് ഖുര്‍ആന്‍ വളച്ചുകെട്ടില്ലാതെ സാക്ഷ്യപ്പെടുത്തുന്നത്. ഖുര്‍ആന്‍ പഠനത്തിന് മുന്നിട്ടിറങ്ങാനുള്ള അര്‍ത്ഥപൂര്‍ണ്ണമായ സന്നദ്ധതയാണ് അനുപേക്ഷണീയമായിട്ടുള്ള ഘടകം.
നമസ്‌കാര സമയം: സുബ്ഹി - 5.00, ളുഹര്‍ - 12.23,
അസര്‍ - 3.39, മഗ്‌രിബ് -6.27, ഇശാഅ് - 7.34