അറിവ്, ആദരം
Posted on: 22 Sep 2008
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍
''നിശ്ചയമായും മനുഷ്യരെ നാം ബഹുമാനിച്ചിരിക്കുന്നു. നമ്മുടെ ബഹുഭൂരിഭാഗം സൃഷ്ടികളെക്കാള്‍ എത്രയും മഹോന്നത സ്ഥാനത്തേക്ക് അവരെ നാം ഉയര്‍ത്തിയിരിക്കുന്നു.'' (വി.ഖു. 17:71).
ലോകത്ത് ജനം പെരുകുന്നു. വൈജ്ഞാനിക സ്ഥാപനങ്ങളും. വിവരസാങ്കേതികവിദ്യ ഒരാള്‍ക്കും പിടികൊടുക്കാത്തവിധം കുതിച്ചുപായുകയാണ്. സൂക്ഷ്മ ഇലക്‌ട്രോണുകള്‍ തീര്‍ക്കുന്ന അത്ഭുത തീര്‍ത്ഥങ്ങള്‍ക്കു മുമ്പില്‍ വിചാരപഥം വിറങ്ങലിച്ചുനില്ക്കുന്നു.
''അവന്റെ ദൃഷ്ടാന്തരങ്ങളില്‍പ്പെട്ടതാണ് ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും നിങ്ങളുടെ ഭാഷകളുടെയും വര്‍ണങ്ങളുടെയും വൈവിധ്യവും അറിവുള്ളവര്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (വി.ഖു. 30:23) റംസാന്‍മാസത്തിന്റെ ഒരു സവിശേഷത അത് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് എന്നാകുന്നു. ഖുര്‍ആന്റെ പ്രധാന സവിശേഷതയോ അത് മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമാണ് എന്നാണ്. എങ്ങനെയാണ് മാര്‍ഗദര്‍ശനം നല്‍കുന്നത്. ശരിയും തെറ്റും വേര്‍തിരിച്ചുകൊടുത്തും പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സങ്കീര്‍ണതകളെയും വിശദീകരിച്ചുകൊടുത്തും സൃഷ്ടികള്‍ക്ക് സ്രഷ്ടാവിനെ ബോധ്യപ്പെടുത്തുകയാണ്.
''ആ പരമകാരുണികന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.'' (വി.ഖു, 55: 1,2,3).
''നിശ്ചയമായും നാം മനുഷ്യനെ ഗുണവൈവിധ്യങ്ങള്‍ മിശ്രിതമായ ഒരു രേതസ് കണത്തില്‍നിന്നും സൃഷ്ടിച്ചിരിക്കുന്നു. എന്നിട്ട് നാം അവനെ വളര്‍ത്തിക്കൊണ്ട് കേള്‍വിയും കാഴ്ചയും ഉള്ളവനാക്കിത്തീര്‍ത്തു. (വി.ഖു. 76:3).
മനുഷ്യന്‍ ഒരു മഹാപ്രതിഭാസമാണ്. അവനിവിടെ ഏറ്റത് വലിയ ചുമതലയാണ്. അതിന്റെ ലക്ഷ്മണരേഖ അറിയാനുള്ള സ്ഥലമാണ് ഐഹികലോകവും അതിലെ വ്യവഹാരങ്ങളും.
ജനപഥങ്ങളെന്തിന് പല തട്ടകുളായി? അവരിലെന്തിന് ഇങ്ങനെയുള്ള മതില്‍ക്കെട്ടുകളുണ്ടായി? വിശപ്പ് ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുക. ഐശ്വര്യം ദാരിദ്ര്യത്തിന്റെയും ഇരുട്ട് വെളിച്ചത്തിന്റെയും മഹത്വമാണ് വര്‍ധിപ്പിക്കുന്നത്.
ആകാശഭൂമികളെ സൃഷ്ടിച്ചതിലും സൂര്യചന്ദ്രന്മാരുടെ സഞ്ചാരപഥം നിശ്ചയിച്ചതിലും രാപകലുകളിലുമൊക്കെ ആലോചകര്‍ക്ക് വിഷയങ്ങളുണ്ടെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന പാഠം.
''ആകാശത്തെ അവന്‍ ഉയര്‍ത്തുകയും സന്തുലനം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.'' (വി.ഖു. 55:8).
നിനക്ക് കാണാവുന്ന തൂണുകളില്ലാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചു. ഭൂമി നിങ്ങളെയുംകൊണ്ട് ചായാതിരിക്കാന്‍ അതില്‍ പര്‍വതങ്ങളെ അവന്‍ സ്ഥാപിച്ചിരിക്കുന്നു. എന്നിട്ടതില്‍ എല്ലാത്തരം ജീവജാലങ്ങളെയും അവന്‍ വ്യാപിപ്പിച്ചിരിക്കുന്നു. നാം ആകാശത്തുനിന്ന് ജലവര്‍ഷം നടത്തി. എന്നിട്ട് അതില്‍നിന്ന് മെച്ചപ്പെട്ട എല്ലാ ഇനങ്ങളെയും (സസ്യങ്ങള്‍) നാം മുളപ്പിച്ചു (വി.ഖു. 31:11).
പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് പഠിക്കാനും ചിന്തിക്കാനും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അതിലൂടെ സത്യം പ്രാപിക്കാനാകും. മനഷ്യര്‍ ബഹുമാന്യ ജീവികളായത് അവര്‍ക്ക് അറിവും വിവേകവും ലഭിച്ചതുകൊണ്ടാണ്.