
കൂട്ടുകാര്‍ കൈവിട്ടില്ല: സുമേഷിനിത് രാം ജന്മം
Posted on: 19 Sep 2008

പുതു തലമുറയെ ലോകം പലപ്പോഴും ഇകഴ്ത്തിപ്പറയുന്ന ഈ കാലത്ത് നന്മയുടെ ഉറവ നിറഞ്ഞൊഴുകിയത് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ്.
ഇനി സുമേഷിനെപ്പറ്റി.... കുമാരപുരത്തെ ലോഡിങ് തൊഴിലാളിയായ മോഹന്‍ദാസിന്റെയും ശോഭനയുടെയും മകന്‍. മുഴുവന്‍ പേര് സുമേഷ്‌മോഹന്‍. തികഞ്ഞ ഫുട്‌ബോള്‍ കമ്പക്കാരനും കളിക്കാരനും. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ എന്‍.സി.സി.യുടെ സി സര്‍ട്ടിഫിക്കറ്റ് നേടിയ കേഡറ്റ്. ഫുട്‌ബോള്‍ കളിക്കാരനാവുകയെന്ന ലക്ഷ്യത്തോടെയാണ് സുമേഷ് 2005-ല്‍ മാര്‍ ഇവാനിയോസ് കോളേജില്‍ ഇംഗ്ലീഷ് ബിരുദത്തിന് ചേര്‍ന്നത്.
ഡിഗ്രി രാംവര്‍ഷത്തിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. കോളേജ് ടീമിന്റെ ഗോള്‍കീപ്പറായി ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ സുമേഷ് ബോധരഹിതനായി വീണു. ഓടിക്കൂടിയ കൂട്ടുകാര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയിലെത്തിച്ചു. അവിടെ നടത്തിയ പ്രാഥമിക പരിശോധനയില്‍ സുമേഷിന് അപൂര്‍വമായ ശ്വാസകോശരോഗമുന്നെ് കത്തെി. പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ വഷളായുായ അപൂര്‍വ അവസ്ഥ.
രോഗവിവരമറിഞ്ഞ് സുമേഷിന്റെ അമ്മയ്ക്ക് ഹൃദയാഘാതമുായി. അച്ഛനാകട്ടെ ചികിത്സയ്ക്ക് പണം കത്തെുന്നതെങ്ങനെയെന്നറിയാതെ കുഴങ്ങി. പക്ഷേ കോളേജിലെ കൂട്ടുകാരായ അമ്പുസുഗതന്‍, റിന്‍സി, കിരണ്‍, വാണി, എബി, ഷോമു, ഹേമന്ത്കുമാര്‍ എന്നിവര്‍ തങ്ങളുടെ പ്രിയ കൂട്ടുകാരനെ വിധിക്ക് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല.
കൂട്ടുകാര്‍ ചേര്‍ന്ന് പണം സ്വരൂപിച്ച് തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്ററില്‍ ചികിത്സ ആരംഭിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുമേഷ് തീരെ അവശനായതിനെത്തുടര്‍ന്ന് അമ്പുവിന്റെ അമ്മാവനായ ഡോ. കൃഷ്ണമനോഹറിന്റെ നിര്‍ദ്ദേശ പ്രകാരം ബാംഗ്ലൂരിലെ നാരായണ ഹൃദയാലയത്തിലേക്ക് സുമേഷിനെ കൂട്ടുകാര്‍ കൊുപോയി. അവിടെ നടത്തിയ പരിശോധനയില്‍ ഒരു ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കുള്ളതായും മറ്റൊന്ന് ഭാഗികമായി അടഞ്ഞിരിക്കുന്നതായും കത്തെി.
ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി സുമേഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് 1,32,000 രൂപ വേിവരുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചതോടെ അമ്പുവും കൂട്ടുകാരും പരിഭ്രമിച്ചു. പക്ഷേ അവര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല.
സുമേഷിന്റെ അച്ഛനമ്മമാരെ ആസ്പത്രിയിലേക്ക് വിളിച്ചുവരുത്തിയശേഷം അവര്‍ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് തിരികെ വി കയറി.
കോളേജ് പ്രിന്‍സിപ്പലിന്റെയും ഇംഗ്ലീഷ് വിഭാഗം മേധാവിയുടെയും അറിവോടെ ക്ലാസുകള്‍ തോറും കയറിയിറങ്ങി പിരിവ് നടത്തി. ഒറ്റ ദിവസംകൊ് കുട്ടികളില്‍നിന്ന് പിരിഞ്ഞുകിട്ടിയത് 87,000 രൂപ. പിന്നീട് വിവരമറിഞ്ഞ് കോളേജിലെ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവരും ഇവരെ സഹായിച്ചു. രു ലക്ഷത്തിനടുത്ത് രൂപ ഇങ്ങനെ കൂട്ടുകാര്‍ സുമേഷിനായി സ്വരൂപിച്ചു.
കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാനുള്ള അമ്പുവിന്റെയും മറ്റുള്ളവരുടെയും കഥയറിഞ്ഞ ആസ്പത്രി അധികൃതരും അവരെ കൈവിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ചെലവുവരുന്ന തുകയില്‍ 25 ശതമാനം കുറച്ചു നല്‍കി.
ഒമ്പത് മണിക്കൂര്‍ നീുനിന്ന ശസ്ത്രക്രിയയിലൂടെയാണ് സുമേഷിന് 'പുനര്‍ജന്മം' കിട്ടിയത്. സുമേഷിന് ബാംഗ്ലൂരില്‍ ശസ്ത്രക്രിയ നടക്കുമ്പോള്‍ മാര്‍ ഇവാനിയോസ് കോളേജില്‍ കുട്ടികളും അധ്യാപകരും മറ്റുള്ളവരും ചേര്‍ന്ന് കൂട്ട പ്രാര്‍ഥന നടത്തുകയായിരുന്നു.
ഇനി ഫുട്‌ബോള്‍ കളിക്കാനാകില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ സുമേഷ് തനിക്കിത് കൂട്ടുകാര്‍ തന്ന 'ബോണസ് ജന്മ'മാണെന്ന് പറയുന്നു. കൂട്ടുകാരുടെയും അധ്യാപകരുടെയും സ്നേഹത്തിന് പകരം നല്‍കാന്‍ ഒന്നിനുമാവില്ലെങ്കിലും ഇനിയുള്ള തന്റെ ജീവിതം തന്നെപ്പോലെയുള്ളവരെ സഹായിക്കാനായി ഉഴിഞ്ഞുവെയ്ക്കാനുള്ള തീരുമാനമാണ് സുമേഷിന്‍േറത്.
