പൂരത്തിന് തെക്കന്‍ കേരളത്തിന്റെ പ്രതിനിധി ആതിര വിനോദ്

Posted on: 12 May 2011


ഹരിപ്പാട്: തൃശ്ശൂര്‍ പൂരത്തില്‍ ഇത്തവണ ആതിര വിനോദ് തെക്കന്‍ കേരളത്തിന്റെ തലയെടുപ്പുമായിറങ്ങും. കൊല്ലം തേവള്ളി ആതിരയില്‍ രവിയുടെ ഉടമസ്ഥതയിലെ ആതിര വിനോദാണ് തെക്കന്‍ കേരളത്തില്‍നിന്ന് ഇത്തവണ പൂരത്തിനിറങ്ങുന്ന ഏക കൊമ്പന്‍.
മുതുകുളത്തുനിന്ന് ചൊവ്വാഴ്ച രാത്രി കൊമ്പനെ ലോറിയില്‍ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.

പാറമേക്കാവ് സംഘത്തിലാണ് വിനോദ് അണി നിരക്കുക. 2003 ല്‍ അസാമില്‍നിന്ന് വാങ്ങിയ കൊമ്പനാണിത്. അക്ബര്‍ എന്നായിരുന്നു ആദ്യ പേര്. കൊല്ലത്ത് എത്തിച്ചശേഷം വിനോദ് എന്ന് പേരുമാറ്റി.വീണെടുത്ത കൊമ്പും 18 നഖവുമുള്ള ഈ കൊമ്പന്‍ ലക്ഷണയുക്തനാണെന്നാണ് ആനപ്രേമികളുടെ വിലയിരുത്തല്‍.മാവേലിക്കര കാട്ടുവള്ളില്‍ ക്ഷേത്രത്തില്‍നിന്ന് ഗജരാജപ്പട്ടവും കൊല്ലം പട്ടത്താനം ക്ഷേത്രത്തില്‍നിന്ന് ഗജകേസരി പട്ടവും ഈ കൊമ്പന് സമ്മാനിച്ചിട്ടുണ്ട്.



MathrubhumiMatrimonial