
ആയിരം തെങ്ങിന്‍തൈകള്‍ സൗജന്യമായി വിതരണംചെയ്ത് ആലിക്കുട്ടിഹാജിയുടെ മാതൃക
Posted on: 01 Sep 2008

ആലിക്കുട്ടിഹാജിയുടെ സ്വന്തം തെങ്ങിന്‍തോപ്പില്‍ ജൈവവള കൃഷിയാണ് നടത്തുന്നത്. ഗുണമേന്‍മയുള്ള നാളികേരങ്ങളാണ് ഈ തെങ്ങുകളിലേത്. കുലയില്‍ ധാരാളം എണ്ണമുണ്ടാകുന്നതും തന്റെ കൃഷിനേട്ടമായി ഹാജി വിലയിരുത്തുന്നു. ഇവയുടെ തൈകള്‍ നല്ല കായ്ഫലം നല്‍കുന്ന തെങ്ങുകളായി മാറുമെന്ന് ഹാജി പ്രതീക്ഷിക്കുന്നു. പഞ്ചായത്തില്‍ വിവിധരോഗങ്ങള്‍ ബാധിച്ചും കായ്ഫലം കുറഞ്ഞും തെങ്ങുകള്‍ നശിക്കുകയും വെട്ടിമാറ്റപ്പെടുകയും ചെയ്യുമ്പോഴാണ് ഇതിനെ പ്രതിരോധിക്കാന്‍ ഹാജി മുന്നോട്ടുവന്ന് മാതൃകയായത്.
