
അക്വാടൂറിസം ക്ലിക്ക്ഡ്
Posted on: 01 Sep 2008

ഉച്ചയ്ക്ക് പച്ചമീന്‍ കറിയും കൂട്ടിയുള്ള ഒരു നാടന്‍ ഊണും. വിശ്രമ വേളയില്‍ ഒരു കരിക്കും. മടുക്കുമ്പോള്‍ തെങ്ങോട് തെങ്ങ് ചേര്‍ത്ത് കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ഉച്ചയുറക്കവുമാകാം.
എറണാകുളത്ത് നിന്ന് 20മിനിറ്റ് യാത്ര ചെയ്താല്‍ ഞാറയ്ക്കലെ ടൂറിസം സെന്ററിലെത്താം.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ ഞാറയ്ക്കല്‍ ആസ്പത്രിക്കവലയില് നിന്ന് ഒരുകിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ കടല്‍ത്തീരത്തോട് ഏറെ ദൂരത്തല്ലാതെയാണ് ഈ വിനോദസഞ്ചാരകേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡിന്റെ കീഴിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം.
കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 9പേരടങ്ങുന്ന ആക്ടിവിറ്റി ഗ്രൂപ്പിനാണ് നിര്‍വഹണ ചുമതല.
സഞ്ചാരികളില്‍ നിന്നും കിട്ടുന്ന നൂറു രൂപയില്‍ 48രൂപ ഭക്ഷണത്തിനും മറ്റുമായി ഇവര്‍ക്കുള്ളതാണ്.
