തേന്മാവ് പോലെ 'തേജസ്'
Posted on: 24 Jul 2008

അഞ്ചു വര്‍ഷം പിന്നിടുന്ന തേജസ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മാതൃകയാകുന്നു. ടെക്‌നോപാര്‍ക്കിലെ വിവരസാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയാണ് 'തേജസ്'. യു.എസ്.ടി. ഗ്ലോബലിന്റെ നാലായിരത്തോളം വരുന്ന ജീവനക്കാരുടെ പരോക്ഷമായ സഹകരണവും മുന്നൂറോളം വരുന്ന ജീവനക്കാരുടെ സ്ഥിരമായ പ്രവര്‍ത്തനവുമാണ് തേജസ്സിന്റെ ശക്തി.
'രക്തദാനം മഹാദാനം'' എന്ന വാക്യത്തെ സാര്‍ഥകമാക്കുന്ന പ്രവര്‍ത്തനമാണ് ഏറ്റവും മുന്നില്‍. പേയാട്ടു പ്രവര്‍ത്തിക്കുന്ന തെര്‍മോ പെന്‍പോള്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് തേജസ്സിലെ പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യുന്നത്. വേള്‍ഡ് ബ്ലഡ് ഡൊണേഷന്‍ ഡേയ്ക്കും വേള്‍ഡ് ബ്ലഡ് ഡേയ്ക്കും ഏറ്റവുമധികം രക്തദാനം നടത്തിയതിന്റെ ഖ്യാതിയും ഇവര്‍ക്കുതന്നെ.
മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ നിര്‍ധനരായ രോഗികള്‍, ആര്‍.സി.സിയിലെ രോഗികള്‍, ബുദ്ധിവൈകല്യവും അംഗവൈകല്യവും സംഭവിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടുകഴിയുന്ന കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അഭയകേന്ദ്രമായി മാറിയിരിക്കുകയാണ് വിവരസാങ്കേതിക രംഗത്തെ ഈ കൂട്ടായ്മ.
കവയിത്രി സുഗതകുമാരിയുടെ മേല്‍നോട്ടത്തിലുള്ള അഭയ കേന്ദ്രത്തിനും തേജസ്സിന്റെ സാന്നിധ്യം ഊര്‍ജം പകരുന്നു. എല്ലാ മാസവും അഭയയിലേക്ക് 200 കി.ഗ്രാം. അരി തേജസ്സിലെ അംഗങ്ങള്‍ തന്നെ നേരിട്ടുവാങ്ങി എത്തിക്കുന്നു. പ്രതിഭാപോഷിണി എന്ന കേന്ദ്രത്തിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും പരിശീലനവും ടെക്‌നോപാര്‍ക്കില്‍വച്ചു നല്‍കി സാമൂഹ്യ പ്രതിബദ്ധത അറിയിക്കുന്നു.
ഐ.ടി. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വലുതും ചെറുതുമായ സംഭാവനത്തുക തേജസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിപകരുന്നു. ചെന്നൈയിലും കൊച്ചിയിലും തേജസ്സിന്റെ പ്രവര്‍ത്തനം നടക്കുന്നു്.
എല്ലാ വിശേഷ ദിവസങ്ങളിലും അഭയയിലെ അന്തേവാസികള്‍ക്ക് സദ്യയൊരുക്കുകയും അവരോടൊപ്പം ആഹാരം കഴിക്കുകയും ചെയ്യുക എന്നത് തേജസ്സ് അഭിമാന മുഹൂര്‍ത്തമായി കാണുന്നു. ഇതിലേക്കുള്ള വരവ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന തുകയാണ്. ജന്മദിനാഘോഷങ്ങള്‍ക്കും മറ്റാഘോഷങ്ങള്‍ക്കുംവേി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുകയാണ് ഈ ഫിലേക്ക് നല്‍കുന്നത്. ഇതിനായി ഒരുപാടുപേര്‍ മുന്നോട്ടുവരുന്നത് സന്തോഷം പകരുന്നുവെന്ന് തേജസ്സിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റോസ് ഗ്രൂപ്പിന്റെ ലീഡര്‍ സ്ഥാണുകുമാര്‍ തമ്പി പറയുന്നു.
തേജസ്സിന്റെ നേതൃത്വത്തില്‍ പാര്‍ക്കിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാന്‍ട്രി ഷോപ്പും ഉ്. ലഘുപാനീയങ്ങളും സ്‌നാക്‌സും വില്‍ക്കപ്പെടുന്ന ഇവിടം ഒരു പെണ്‍കുട്ടിക്ക് ജോലിയും നല്‍കിയിട്ടു്.
ഇതില്‍ ലഭിക്കുന്ന തുകയും സാമൂഹ്യസേവന ഫിലേക്കാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം കമ്പനിയിലെ ഉദ്യോഗസ്ഥരില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിക്കുന്ന രീതിയും ഉ്. ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ ഇവിടെ എത്തിക്കാന്‍ തേജസ് നല്‍കുന്ന അഭ്യര്‍ഥനകള്‍ക്ക് നല്ല പ്രതികരണമാണ്. നന്നായി പൊതിഞ്ഞ് അതിന് മുകളില്‍ സ്ത്രീയെന്നോ പുരുഷനെന്നോ എഴുതി ലേബല്‍ ഒട്ടിച്ചെത്തുന്ന വസ്ത്രങ്ങള്‍ പാന്‍ട്രിയിലാണ് സൂക്ഷിക്കുക. ഈ വസ്ത്രങ്ങള്‍ ജനറല്‍ ആസ്പത്രിയിലേയും മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയും നിര്‍ധനരായ രോഗികള്‍ക്ക് വിതരണം ചെയ്യുന്നു.
അഞ്ചു പ്രവൃത്തി ദിവസങ്ങളിലെ ജോലിത്തിരക്കിനുശേഷം അവധി ദിവസങ്ങളായ ശനിയും ഞായറുമാണ് തേജസ്സിലെ അംഗങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കളേഴ്‌സ് ഓഫ് യു.എസ്. സോഫ്ട്‌വേര്‍ എന്ന പേരില്‍ ആരംഭിച്ച ഈ സംഘടനയാണ് തേജസ്സ് എന്ന നാമം സാര്‍ഥകമാക്കി ആശ്രയം തേടുന്നവര്‍ക്ക് പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നത്.

രാജശ്രീ