കോട്ടയത്തും കപ്പൊടിഞ്ഞു
Posted on: 24 Jan 2011
കലോത്സവത്തിന്റെ സമാപനവേളയില്‍ ലൈവ്‌ഷോ നല്‍കാനുള്ള വാര്‍ത്താചാനലുകാരുടെ മത്സരത്തിനിടെ കോട്ടയത്തും സ്വര്‍ണ്ണക്കപ്പിന്റെ മാതൃക ഒടിഞ്ഞു. സമാപനച്ചടങ്ങിനുശേഷം ഗ്രൗണ്ടില്‍ ഒരു വാര്‍ത്താ ചാനലിന്റെ താത്കാലിക സ്റ്റുഡിയോയിലാണ് സംഭവം.
കലോത്സവ ജേതാക്കളായ കോഴിക്കോട്ടീം കപ്പിന്റെ മാതൃകയുമായി ഗ്രൗണ്ട് വലം വയ്ക്കുന്നതിനിടെ ഒരു വാര്‍ത്താ ചാനല്‍ സംഘം കുട്ടികളെ അവരുടെ സ്റ്റുഡിയോയിലേക്ക് കയറ്റി. ഈ സമയം മറ്റ് ചാനലുകളുടെ പ്രവര്‍ത്തകര്‍ പുറത്തുനിന്ന് ബഹളം വച്ചു. സ്റ്റുഡിയോയില്‍ തത്സമയ വാര്‍ത്തയില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് കപ്പിന്റെ മാതൃക രണ്ടായി ഇളകി മാറിയത്. പിന്നീട് കോഴിക്കോട് സംഘത്തിന്റെ അധ്യാപകരെത്തിയാണ് കപ്പ് ശരിയാക്കിയത്.
കോഴിക്കോട്ട് കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചാനല്‍ പ്രവര്‍ത്തകരുടെ തിരക്കിനിടയില്‍ സ്വര്‍ണ്ണക്കപ്പ് താഴെ വീണിരുന്നു. ഇത്തവണ ഇത്തരം അനിഷ്ടസംഭവങ്ങളൊഴിവാക്കാന്‍ സംഘാടകര്‍ മുന്‍കരുതലെടുത്തിരുന്നു. യേശുദാസ് സ്വര്‍ണ്ണക്കപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്ന വേളയില്‍ ഫോട്ടോഗ്രാഫര്‍മാരെ കടത്തിവിട്ടില്ല.
കോട്ടയത്ത്, കോഴിക്കോട് ആവര്‍ത്തിക്കില്ലെന്ന് സമാപനച്ചടങ്ങില്‍ സ്വാഗതം പറഞ്ഞ വി.എന്‍. വാസവന്‍ എം.എല്‍.എ. പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചാനല്‍ പ്രവര്‍ത്തകരുടെ അമിതാവേശം ഇത്തവണയും സമാപനച്ചടങ്ങിന്റെ ആവേശം ചോര്‍ത്തി.