എല്ലാം എ ഗ്രേഡ് നാടോടികള്‍
Posted on: 21 Jan 2011
പങ്കെടുത്തവരില്‍ പലരേയും അടിതെറ്റിച്ച നാടോടിനൃത്തവേദി മത്സരഫലത്തില്‍ എല്ലാവരേയും സന്തോഷിപ്പിക്കുന്നു. മുഴുവന്‍പേര്‍ക്കും എ ഗ്രേഡ് നല്‍കിക്കൊ് നൂറുമേനി നേട്ടത്തിലേക്കാണ് ഈ നൃത്തയിനം ഓടുന്നത്. രുദിവസമായി പ്രധാനവേദി നാടോടിനൃത്തക്കാര്‍ കീഴടക്കിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാവിലെയുമായി നടന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറിവിഭാഗം പെണ്‍കുട്ടികളുടെ മത്സരങ്ങളില്‍ എല്ലാവര്‍ക്കും എ ഗ്രേഡ് കിട്ടി. ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഒരാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും എ ഗ്രേഡു്.
പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നാടോടിനൃത്തവേദി മറ്റിനങ്ങളെ പിന്തള്ളുന്നു. കലോത്സവത്തിലെ നൃത്തയിനങ്ങളില്‍ ഇതേവരെ ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുത്തത് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തിലാണ്-30പേര്‍. ഹൈസ്‌കൂള്‍വിഭാഗം ആണ്‍കുട്ടികളില്‍ 22 പേരും ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളില്‍ 24 പേരുമാണ് മത്സരിച്ചത്.
ഹൈസ്‌കൂള്‍വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തിനിടെ പലരും വഴുക്കലുള്ള വേദിയില്‍ തെന്നിവീണിരുന്നു. പട്ടാമ്പി സെന്റ്‌പോള്‍സിലെ ഷൈലിബാബു കാലിന് പരിക്കേറ്റ് ആസ്പത്രിയിലാകുകയും ചെയ്തു. എല്ലാവര്‍ക്കും എ ഗ്രേഡ് ലഭിച്ചതിനാല്‍ ഇതേച്ചൊല്ലി വിവാദങ്ങളുയര്‍ന്നില്ല. പതിവ് വയനാടന്‍കഥകള്‍ മുതല്‍ സമകാലിക സംഭവങ്ങള്‍വരെ പലരും അരങ്ങിലെത്തിച്ചു. എന്‍ഡോസള്‍ഫാനായിരുന്നു പുതിയ വിഷയം.