കോട്ടയംകഥ കളിച്ച് മഹേഷിന് കോട്ടയത്ത് കഥകളി ട്രിപ്പിള്‍

Posted on: 21 Jan 2011


കോട്ടയത്തു നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോട്ടയംകഥ കളിച്ച കെ. കെ. മഹേഷിന് കഥകളിക്കിരീടം.തുടര്‍ച്ചയായ മൂന്നാംകിരീടമാണിത്.9,10 ക്ലാസ്സുകളില്‍ നേടിയ വിജയത്തിന്റെ തിളക്കം കോട്ടയത്തും മഹേഷ് കൈവിടാതെ കാത്തു.കോട്ടയംതമ്പുരാന്റെ കഥയായ കാലകേയവധത്തിലെ അര്‍ജുനനെയാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ മഹേഷ് അവതരിപ്പിച്ചത്.
കോഴിക്കോട് സില്‍വ്വര്‍ ഹില്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍. കഥകളി രംഗത്തെ ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരാണ് ആദ്യമായി മഹേഷിന് പാഠങ്ങള്‍ പറഞ്ഞു കൊടുത്തത്.ആ അനുഗ്രഹം വെറുതെ ആയില്ലെന്ന് തെളിയിക്കുകയായിരുന്നു, മൂന്നുതവണയും മഹേഷ്. തുടര്‍ പഠനം നടത്തിയത് ചേമഞ്ചേരിയുടെ തന്നെ ശിഷ്യനായ കലാമണ്ഡലം പ്രേം കുമാറിന്റെ അടുത്തു നിന്നാണ്. കലാനിലയം വാസുദേവനും സഹായങ്ങള്‍ നല്‍കി.കൊയിലാി പൂക്കാട് ശ്രീഹരിയില്‍ ബാലന്റെയും രാധയുടെയും മകനാണ്.



MathrubhumiMatrimonial