അസൗകര്യങ്ങള്‍ക്ക് നടുവില്‍ ഒപ്പന മത്സരം
Posted on: 21 Jan 2011
ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം നടന്ന മൗണ്ട് കാര്‍മ്മല്‍ ബി.എഡ്.കോളേജില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച. കടുത്ത അസൗകര്യങ്ങളെ ശപിച്ചുകൊണ്ടാണ് മത്സരാര്‍ഥികളും കാണികളും ഇവിടെയെത്തിയത്.
ഒപ്പനയ്ക്ക് കാണികള്‍ ഏറെ എത്തുമെന്നത് മുന്‍കൂട്ടി കാണാതെയാണ് അധികൃതര്‍ നീങ്ങിയത്. സാമാന്യം തരക്കേടില്ലാത്ത ഒരു ഓഡിറ്റോറിയമാണെങ്കിലും കാല്‍ഭാഗം മാത്രമേ കസേര ഉണ്ടായിരുന്നുള്ളൂ. ഏറിയാല്‍ 200 കസേര. നൂറുകണക്കിനു പേര്‍ ഈ കസേരകള്‍ക്കു പിന്നിലും ഓഡിറ്റോറിയത്തിന്റെ വാതിലുകളിലുമായി കൂട്ടംകൂടി നില്പായിരുന്നു. ആകെ അസ്വസ്ഥതയുണ്ടാക്കുന്ന അന്തരീക്ഷമായിരുന്നു ഓഡിറ്റോറിയം നിറയെ. പിന്നില്‍ നില്‍ക്കുന്നവര്‍ക്കു കാണാനാവുന്നില്ല എന്ന പരാതി ഇടയ്ക്കിടെ ഉയര്‍ന്നു കേട്ടു.ഉപജില്ലാ മത്സരത്തിനു പോലും ഒപ്പനയ്ക്ക് ഇതില്‍ കൂടുതല്‍ സൗകര്യം ഉണ്ടാകാറുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു. സ്റ്റേജിലെ അസൗകര്യങ്ങളെപ്പറ്റിയും പരാതിയുണ്ടായിരുന്നു. കുടുസു സ്ഥലത്ത് കുട്ടികള്‍ക്ക് കാത്തുനില്‍ക്കാന്‍ പോലും വേണ്ടത്ര സൗകര്യമില്ലായിരുന്നു. ഗ്രീന്‍ റൂമുകളും അകലെയാണ് ക്രമീകരിച്ചിരുന്നത്. അയല്‍വീടുകളില്‍ പോയി ടീമിനെ അണിയിച്ചൊരുക്കി വന്ന സ്‌കൂളുകളും ഉണ്ടായിരുന്നു.