goodnews head

ഹൃദയ ശസ്ത്രക്രിയയ്ക്കും ജനീഷിന്റെ സഹായം

Posted on: 11 May 2008


പൂച്ചാക്കല്‍: ഒന്നരമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കും തൈക്കാട്ടുശ്ശേരി ജനീഷിന്റെ സഹായം. ബക്കറ്റ് പിരിവിലൂടെയാണ് ജനീഷ് തുക സമാഹരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്ക് ജനീഷ് സഹായം തുടങ്ങിയിട്ട് നാളേറെയായി. 8 പേര്‍ക്ക് ഇതിനകം സഹായം കൊടുത്തതായി ജനീഷ് പറയുന്നു.

തൈക്കാട്ടുശ്ശേരി മഠത്തിച്ചിറയില്‍ ബിജുവിന്റെയും നിഷയുടെയും പിഞ്ചോമനയ്ക്കാണ് ജനീഷിന്റെ സഹായം ഇപ്പോള്‍ ലഭിച്ചത്. തൈക്കാട്ടുശ്ശേരിയില്‍ ചെറിയ പഴക്കട നടത്തിവരുന്ന ജനീഷ് വികലാംഗനാണ്. വിധിയേകിയ ദൗര്‍ബല്യങ്ങളെ മറികടന്നുകൊണ്ടാണ് ജനീഷ് രോഗികളുടെ ചികിത്സയ്ക്കായി ബക്കറ്റ് പിരിവിനിറങ്ങുന്നത്.

ബക്കറ്റ് നീട്ടി ശേഖരിച്ച പതിനായിരം രൂപയാണ് ബിജുവിന്റെ പിഞ്ചുകുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക് നല്‍കിയത്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നളിനി വല്‍സലന്‍ പിഞ്ചുകുഞ്ഞിന്റെ മുത്തശ്ശി തങ്കമ്മക്ക് തുക കൈമാറി.

 

 




MathrubhumiMatrimonial