മേളപ്പെരുക്കത്തില്‍ തിരുനക്കര; പ്രിയം പഞ്ചാരി

കുട്ടിപ്രമാണിമാരുടെ കലാശം കൊടുക്കല്‍. തെല്ലൊന്നു കുനിഞ്ഞുനിവര്‍ന്ന് കൊച്ചു കുഴലൂത്തുകാരന്റെ മിന്നല്‍കാട്ടല്‍. ഇടംതലയും വലംതലയും ഇലത്താളവും കൊമ്പും ഒക്കെ ഉണര്‍ന്നുയര്‍ന്നപ്പോള്‍ തിരുനക്കരയില്‍ മേളപ്പെരുക്കം. മേളത്തിനൊത്തു തലയാട്ടിയും താളംപിടിച്ചും താളവട്ടങ്ങളോളമിരുന്ന...



ഭരതനാട്യത്തില്‍ വീണ്ടും 'ഐശ്വര്യ'മുദ്ര

ഭരതനാട്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ സ്വന്തം നാട്ടിലെ നേട്ടം കോട്ടയത്തും ആവര്‍ത്തിക്കുകയായിരുന്നു സി.കെ.ഐശ്വര്യരാജ. അക്ഷരങ്ങളുടെ മണ്ണില്‍ അക്ഷരദേവതയുടെ അപൂര്‍വകഥ ആടിയാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സിലെ ഈ പത്താംക്ലാസ്സുകാരി കലോത്സവത്തിന്റെ ആദ്യയിനത്തില്‍ ഏറ്റവും...



പുല്ലാങ്കുഴല്‍ വേദിയില്‍ 'ശ്രീരാഗ'ങ്ങള്‍

അച്ഛന്റെ ശിക്ഷണത്തില്‍ പുല്ലാങ്കുഴല്‍ പരിശീലിച്ച ശ്രീരാഗിന് ഓടക്കുഴല്‍ വായനയില്‍ 'എ' ഗ്രേഡോടെ ജയം. ഹംസധ്വനി രാഗത്തില്‍ 'വാതാപി ഗണപതി' വായിച്ച ശ്രീരാഗിനെ നാദസ്വരകലാകാരന്‍ കെ.ജി. സുരേന്ദ്രന്‍ നായരാണ് പുല്ലാങ്കുഴല്‍ പരിശീലിപ്പിച്ചത്. നാലു വര്‍ഷമായി ശ്രീരാഗ് പുല്ലാങ്കുഴല്‍...



കലോത്സവം: തൃശ്ശൂര്‍ ജില്ല മുന്നില്‍

കോട്ടയം: അക്ഷരനഗരത്തില്‍ കലയുടെ കേളികൊട്ട് മുറുകുകയാണ്. ഒപ്പം മത്സരവീറും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ നാള്‍ പിന്നിട്ടപ്പോള്‍ 150 പോയിന്റുമായി തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. 140 പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്. 137 പോയിന്റുമായി പാലക്കാടും 136 പോയിന്റുമായി...



കഥാപ്രസംഗവേദിയില്‍ ഉയര്‍ന്നത് പെണ്‍സ്വരം

നല്ല നിലവാരം പുലര്‍ത്തിയ കഥാപ്രസംഗവേദിയില്‍ ഉയര്‍ന്നുകേട്ടത് ഏറെയും പെണ്‍സ്വരം. 24 മത്സരാര്‍ഥികളില്‍ 20 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. കഥാപ്രസംഗ വേദിയിലെ ആണ്‍ കോയ്മയെ പെണ്‍കുട്ടികള്‍ പിന്നിലാക്കിയെങ്കിലും മത്സരിച്ചവരെല്ലാം തന്നെ ഭാവി വാഗ്ദാനങ്ങളാണെന്ന...



മന്ത്രി വന്നു, ഹൂറിമാര്‍ ഹാപ്പി

മൊഞ്ചൂറുംതാളത്തില്‍ തങ്ങള്‍ കൈകൊട്ടിപ്പാടുന്നതുകാണാന്‍ മന്ത്രിയെത്തിയപ്പോള്‍ ഹൂറിമാരുടെ സന്തോഷം ഇരട്ടിയായി. മണവാട്ടിയുടെ പുഞ്ചിരിയും കൂടുതല്‍ വിടര്‍ന്നു. വേദി ആറില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന നടക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി മത്സരം കാണാനെത്തിയത്....



ഇനി ഉത്സവനഗരി

അരങ്ങുണരുന്നു; അക്ഷര നഗരിയില്‍ ഇനി കലാവസന്തം. കൈരളിയുടെ കലോത്സവത്തിന് ആതിഥ്യമരുളി അക്ഷര നഗരി ഉത്സവ ലഹരിയിലേക്ക്. സ്വപ്നം കാണാന്‍ ലാസ്യലയങ്ങളില്‍ ലയിക്കാന്‍ ആറ് പകലുകള്‍, ആറ് രാവുകള്‍... ഇനിയുള്ള ആറുരാവ് ആറുസുന്ദരരാവാണ്. പകലുകള്‍ സ്വപ്നാടനക്കാരുടേതാണ്. പതിനാല്...



ഒപ്പനയില്‍ അപ്പീലാണ് താരം

കോട്ടയം: പതിനാല് അപ്പീലുകാര്‍ എത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയില്‍ ഇവരില്‍പ്പെട്ടവര്‍തന്നെ ജേതാക്കളുമായി. ജില്ലാതലത്തില്‍ പിന്നാക്കം പോയതിനെ തുടര്‍ന്ന് അപ്പീലുമായെത്തിയ ടീമുകള്‍ കോട്ടയത്ത് ചൊവ്വാഴ്ച തുടങ്ങിയ 51-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഈ മത്സരത്തില്‍...



തുടങ്ങുംമുമ്പ് അപ്പീലുകള്‍ 141

കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് 141 അപ്പീലുകള്‍. തിങ്കളാഴ്ച വൈകീട്ടുവരെ 141 വിദ്യാര്‍ഥികളാണ് അപ്പീലുകളുമായി എത്തിയത്. മുന്നില്‍ ആതിഥേയരായ കോട്ടയമാണ്. രജിസ്‌ട്രേഷന്‍ തുടങ്ങി കോട്ടയം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള...



കലോത്സവ വേദിയിലെ വാനമ്പാടി

''ഓടക്കുഴലേ ഓമനത്താമരക്കണ്ണന്റെ ചുണ്ടിലെ തേന്‍മൊഴി നുകര്‍ന്നവളെ രാഗിണി നീ അനുരാഗിണി മറ്റൊരു രാധയോ രുഗ്മിണിയോ....'' കാലം 1980 കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ എം.ടി.സെമിനാരി സ്‌കൂളിലെ ലളിതഗാനമത്സരവേദിയില്‍ പച്ചയും വെള്ളയും യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടി പാടുകയാണ്....



കലോത്സവ ദിനങ്ങളിലെ ഓട്ടോറിക്ഷാ നിരക്ക് ഏകീകരിച്ചു

കോട്ടയം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ നിരക്കുകള്‍ ഏകീകരിച്ചു. കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ മാത്രമാണ് ഏകീകരിച്ച നിരക്ക്. കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കലോത്സവം നടക്കുന്ന...



കണ്‍ട്രോള്‍റൂം സജ്ജമായി

കോട്ടയം: കലോത്സവവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം കളക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്. കലോത്സവത്തെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍ 1077. പരാതികളറിയിക്കാനും പരിഹരിക്കാനും...



മധുരം നല്‍കി അക്ഷരനഗരി വരവേറ്റു

കോട്ടയം: കലാമാമാങ്കത്തിന് മുമ്പ് മധുരം നുകര്‍ന്ന് തുടക്കം. മത്സരത്തിനെത്തിയ കൗമാര താരങ്ങള്‍ക്ക് വിജയാശംസകളോടെ മധുരം നല്‍കി അക്ഷരനഗരി സ്വാഗതമരുളി. കലോത്സവത്തിന് പങ്കെടുക്കാനായി എത്തിയവര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ്...



ആളൊരുങ്ങി; അരങ്ങൊരുങ്ങി

ഇനി ചിലമ്പൊലിയുടെ രാപ്പകലുകള്‍ കോട്ടയം: മീനച്ചിലാറിന്റെ തീരങ്ങള്‍ക്കിനി കലാമാമാങ്കത്തിന്റെ ആറ് രാപകലുകള്‍. ഏറ്റവുമധികം പ്രതിഭകള്‍ ഒത്തുചേര്‍ന്ന് അവതരിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സര്‍ഗ്ഗോത്സവത്തിന് വേദിയാവാന്‍ അക്ഷരനഗരി ഒരുങ്ങി. പുല്‍മേട് ദുരന്തം സൃഷ്ടിച്ച...



കൂടുതല്‍ ഇനങ്ങള്‍ ഇനി വേണ്ട എ.പി.എം. മുഹമ്മദ് ഹനീഷ്‌

കലോത്സവ മാന്വല്‍ അടുത്ത വര്‍ഷം പരിഷ്‌കരിക്കുമെന്നും മത്സരയിനങ്ങള്‍ ഇനി കൂട്ടേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം.മുഹമ്മദ് ഹനീഷ്. രചനാ മത്സരങ്ങള്‍ ഇപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇന്റര്‍നെറ്റ് മുഖേന നടത്തണമെന്ന്...



ഇനി വേണ്ട, ഈ കോഴിക്കോടന്‍ അധ്യായം

മാന്യതയുടെ പരിധി ലംഘിക്കുന്ന മത്സരം എന്നത് കലോത്സവത്തെ വിടാതെ പിടികൂടിയ കരിംഭൂതമാണെന്നു തോന്നുന്നു. മത്സരത്തിനപ്പുറം കലകളുടെ ഉത്സവമായി വിഭാവനം ചെയ്യപ്പെട്ട കലോത്സവത്തില്‍ മാതാപിതാക്കളുടെ ഇടപെടലുകളും സമ്മാനത്തിനു വേണ്ടിയുള്ള ചരടുവലികളും കെട്ടുകാഴ്ചകളും എക്കാലത്തും...






( Page 4 of 5 )






MathrubhumiMatrimonial