![]()
മഴവില്‍മാനം
പൂരനഗരിയിലെ മാനത്ത് വെടിക്കെട്ടുവര്‍ണ്ണങ്ങള്‍ മഴവില്ലുകള്‍ തീര്‍ത്തു. പൂരാവേശത്തിലേക്ക് തട്ടകവാസികളെ പിടിച്ചുയര്‍ത്തിയ സാമ്പിള്‍ വെടിക്കെട്ട്. മേളഗോപുരംപോലെ സാവധാനം തുടങ്ങി കൂട്ടപ്പൊരിച്ചിലിലേക്ക് കടന്നപ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളോടെ എതിരേറ്റു. വെടിക്കെട്ടിന്റെ... ![]()
പൂരനഗരി നിരീക്ഷിക്കാന്‍ 56 ക്യാമറകള്‍
തൃശ്ശൂര്‍: 24 മണിക്കൂറും പൂരനഗരി നിരീക്ഷിക്കാന്‍ ക്യാമറകള്‍ സജ്ജമായി. പൂരവും പൂര നഗരിയും ജനങ്ങളുമെല്ലാം ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. പോലീസിനുപുറമേ പൂരം കമ്മിറ്റിയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസ് 16ഉം... ![]()
കുളിച്ചൊരുങ്ങി ആനകള്‍
ആളുകളെ പോലെ ആനകളും പൂരം ഒരുക്കത്തിലാണ്. ഏറെ സമയമെടുത്തുകൊണ്ടുള്ള കുളി, നഖം മിനുക്കല്‍, പൊട്ടുപോലുള്ള അലങ്കാരങ്ങള്‍, കഴുത്തിലെ മണിപോലുള്ള ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാമായാണ് ആനകള്‍ പൂരത്തിന് ഇറങ്ങുക. വിവിധ സ്ഥലങ്ങളില്‍ ആനകളെ ഇത്തരത്തില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.... ![]() ![]()
തീപ്പൂരത്തിന്റെ രസതന്ത്രം
മാലപ്പടക്കത്തിന്റെ ചെറുശബ്ദങ്ങളില്‍ തുടങ്ങി ഗുണ്ടുകളുടെയും അമിട്ടുകളുടെയും കുഴിമിന്നലുകളുടെയും മുഴക്കങ്ങളിലൂടെ വളര്‍ന്ന് പടരുന്ന തീമരമാണ് തൃശ്ശൂര്‍പ്പൂരത്തിന്റെ വെടിക്കെട്ട്. ചെവിയടഞ്ഞ്, കണ്ണ് ചിന്നി തരിച്ച് നില്‍ക്കുമ്പോള്‍ കരിമരുന്ന് കമ്പക്കാര്‍ പറയും 'കലക്കി!'.... ![]() ![]()
പൂരം വരും വഴി
കത്തുന്ന വെയിലിനെ പേടിച്ച് പൂരം കാണാതിരിക്കാന്‍ പറ്റ്വോ? എത്രനാള്‍ കൂടിയ കാത്തിരിപ്പാണ്. വെയിലും പൊടിക്കാറ്റും രാത്രിയും ആളുകളുടെ തിങ്ങിക്കൂടലുമൊന്നും ഇനി തൃശ്ശൂരിലെത്തുന്നവര്‍ക്ക് വിഷയമല്ല. ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ആളുകള്‍ ഒഴുകിയെത്തുമ്പോള്‍ ആര്‍ക്കാണ്... ![]()
പൂരം തുടങ്ങാന്‍ നെയ്തലക്കാവിലമ്മയും മേളം തുടങ്ങാന്‍ ശിവദാസും
തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം തിങ്കളാഴ്ചയാണ്. അതാകട്ടെ കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ അവകാശമാണ്. നെയ്തലക്കാ വിലമ്മയ്‌ക്കൊപ്പം പാണ്ടിയുടെ അകമ്പടിയുമുണ്ട്. അതിന്റെ പ്രമാണി കലാമണ്ഡലം ശിവദാസാണ്. കൊച്ചി രാജാവ് പൂരത്തലേന്ന് തെക്കേനട തുറന്നുവെയ്ക്കാന്‍ കുറ്റൂര്‍... ![]() ![]()
മാനത്ത് നിറക്കൂട്ട്
ഒച്ചസൂര്യന്‍ കത്തിയൊഴിഞ്ഞ മാനത്ത് വീണ്ടും വര്‍ണ്ണവും വെളിച്ചവും ശബ്ദങ്ങളോടൊപ്പം വിരിഞ്ഞു. കാത്തുനിന്ന പുരുഷാരത്തിന്റെ മുഖത്തും വെടിക്കെട്ടിന്റെ അതേ തിളക്കം. സാമ്പിളിനായി കാത്തുനിന്നതിന്റെ എല്ലാ മടുപ്പുകളും ആദ്യത്തെ ശബ്ദഘോഷത്തില്‍തന്നെ അലിഞ്ഞുപോയി. പൂരം കൂടാനും... ![]() ![]()
രാജന്റെ 'ആന'യും പൂരത്തിന്
പലതരം മരങ്ങള്‍ ചേര്‍ത്തുവച്ച് നടുവില്‍പ്പുരയ്ക്കല്‍ രാജന്‍ നിര്‍മ്മിച്ച ആനയും ഇത്തവണ പൂരത്തെ വരവേല്‍ക്കും. പാറമേക്കാവിന്റെ പ്രധാന കാഴ്ചസ്ഥലങ്ങളിലൊരിടത്താകും മരയാനയുടെ സ്ഥാനം. രാജന്‍ അഞ്ചുവര്‍ഷമായി പലതരം ആനകളെ നിര്‍മ്മിക്കുന്നു. ഒമ്പതേമുക്കാല്‍ അടിയുള്ള ഈ ആനയാണ്... ![]()
പൂരത്തിന്റെ നാട്ടിലെ പോലീസ് വിശേഷങ്ങള്‍
പൂരപ്രദര്‍ശനത്തില്‍ ബോധവത്കരണവുമായി പോലീസ് പവലിയന്‍. പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും ഇതില്‍ പ്രതിപാദിക്കുന്നു. പോലീസ് സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സി.ഡി.യും പ്രദര്‍ശനത്തിനുണ്ട്. 'പൂരത്തിന്റെ... ![]() ![]()
പെരുവനത്തിന്റെ പൂരപ്പെരുമ
പൂരക്കാലമായാല്‍ പെരുവനത്ത് തട്ടകം തപസ്സിലാകും. തൃശ്ശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങളുടെ തകൃതി ഈ നാട്ടിലും കാണാം. ഒരു തികഞ്ഞ പൂരത്തിന് വേണ്ട സകലതും പെരുവനം തട്ടകത്തിലുണ്ട്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്ന തൃശ്ശൂര്‍ ദേശത്തിന്റെ പൂരം മുടങ്ങിയപ്പോള്‍ ശക്തന്‍ തുടങ്ങിവെച്ച... ![]()
സുരക്ഷയ്ക്ക് 3000 പോലീസ്
40 ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ തൃശ്ശൂര്‍: പൂരത്തിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതനത്തെ അഞ്ച് സോണുകളായി തിരിച്ചു. ഡിവൈ.എസ്.പി. മാര്‍ക്കായിരിക്കും സിറ്റിയുടെ തിരക്കേറിയ ഭാഗങ്ങളുടെയെല്ലാം ചുമതല. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി... ![]() ![]()
രാമഭദ്രന് പൂരം കൂടണം; കരുത്തായി ക്ഷീരബലയും നവരക്കിഴിയും
തൃശ്ശൂര്‍: തളര്‍ച്ച മാറിത്തുടങ്ങിയ തുമ്പിക്കൈ എണ്ണത്തോണിയിലിട്ട് നവരക്കിഴിയും ക്ഷീരബലയുംകൊണ്ട് വീണ്ടും പൂരത്തിനൊരുങ്ങുകയാണ് തിരുവമ്പാടി രാമഭദ്രന്‍. തിരുവമ്പാടി ഭഗവതിയെ മഠത്തിനു മുന്നില്‍വരെ എഴുന്നള്ളിക്കലാണ് പൂരത്തിന് രാമഭദ്രന്റെ ജോലി. പക്ഷെ ഇത്തവണ തുമ്പിക്കൈ... ![]()
പാറമേക്കാവ് ചമയ പ്രദര്‍ശനം തുടങ്ങി
തൃശ്ശൂര്‍:പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനത്തിന് തുടക്കമായി. പാറമേക്കാവ് അഗ്രശാലയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ആനച്ചമയങ്ങളും കുടകളുമെല്ലാം പൂരാവേശം കാണികളില്‍ നിറയ്ക്കുന്നു. ആലവട്ടം, വെണ്‍ചാമരം, നെറ്റിപ്പട്ടങ്ങള്‍, കഴുത്തുമണി തുടങ്ങിയവയും വര്‍ണ്ണക്കുടകളും... ![]() ![]()
പൂരപ്പെരുമയില്‍ മുത്തശ്ശിക്കൂട്ടം
പൂരവിശേഷങ്ങള്‍ ടി.വി.യിലങ്ങനെ തകര്‍ക്കുകയാണ്. നഗരത്തിലും ജനം ഒഴുകിത്തുടങ്ങിയിട്ടുണ്ട്. 'പൂരമടുത്താല്‍ ഇതെന്തൊരു തിരക്കാപ്പോ! പണ്ടൊക്കെ പൂരദിവസം പോലും ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ എന്തു സുഖായിട്ടാ പൂരപ്പറമ്പിലൂടെ നടന്നത്! നടുവിലാല്‍ ഇറക്കത്തില്‍ അച്ചുമ്മാന്റെ... ![]()
ഇന്‍ഫര്‍മേഷന്‍ സെന്ററും കൈപ്പുസ്തകവും
പൂരത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതിനായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥനില്‍ പൂരം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി.എസ്. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ പൂരം എന്ന പേരില്‍ ഒരു കൈപ്പുസ്തകവും എം.സി.എസ്. മേനോന്‍... ![]() ![]()
വീട്ടുമുറ്റത്തെ പൂരക്കാഴ്ച
വെടിക്കെട്ടിന്റെ നേരമായാല്‍ പേടിയുള്ള കുട്ടികളെല്ലാംകൂടെ അകത്തേക്കൊരോട്ടമാണ്. എല്ലാരേം ഏറ്റോം അറ്റത്തുള്ള ഒരു മുറിയിലാക്കി വാതിലടയ്ക്കും. പിന്നെ വെടിക്കെട്ട് തീര്‍ന്നേ ഇവരെ കാണാന്‍ കിട്ടൂ. വെടിക്കെട്ട് നമ്മുടെ തൊട്ടു മുന്നില്‍ത്തന്നെയായതു കൊണ്ട് പേടിയെന്താന്ന്... ![]() |