goodnews head
ആഭ്യന്തരമന്ത്രി ഇടപെട്ടു; 16 കാരന്‍ മയക്കുമരുന്ന് മാഫിയയില്‍ നിന്ന് രക്ഷപ്പെട്ടു

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ പതിനാറുകാരനെ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്ന് രക്ഷിച്ചു. വ്യാഴാഴ്ച രാവിലെ മലയിന്‍കീഴ് സ്വദേശിനിയായ വീട്ടമ്മ തന്റെ മകനെ രണ്ടുദിവസമായി കാണാനില്ലെന്നും, കുട്ടി മയക്കുമരുന്നിന് അടിമയാണെന്നും അവനെ...



തടവുകാര്‍ക്കൊപ്പം ചെണ്ടകൊട്ടാന്‍ നടന്‍ ജയറാം 16-ന് സെന്‍ട്രല്‍ ജയിലില്‍

കണ്ണൂര്‍: താന്‍ നല്‍കിയ ചെണ്ടയില്‍ മേളപ്പെരുക്കം പഠിച്ചവര്‍ക്കൊപ്പം ചെണ്ട കൊട്ടാന്‍ നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നു. ആഗസ്ത് 16-ന് രണ്ടുമണിക്ക് ജയിലിലെ തുറന്നവേദിയില്‍ മട്ടന്നൂര്‍ ചെണ്ടവാദ്യസംഘത്തിനൊപ്പം ജയറാമും ജയിലില്‍ ചെണ്ടമേളം അഭ്യസിച്ച...



മൂന്നുവയസ്സുകാരിയുടെ അവയവങ്ങള്‍ അഞ്ചുവയസ്സുകാരന്‌

അവയവദാനത്തില്‍ ഇത് പുതിയ ചരിത്രം തിരുവനന്തപുരം: മൂന്നുവയസ്സുകാരി അഞ്ജനയുടെ മൂന്ന് അവയവങ്ങള്‍ ഇനി അഞ്ചുവയസ്സുകാരന്‍ അനിന്‍രാജിന്റെ ശരീരത്തില്‍ തുടിക്കും. അവയവദാനത്തിന്റ ചരിത്രത്തില്‍ പുതിയ ഏടാണ് ഈ രണ്ട് കുരുന്നുകള്‍ എഴുതിച്ചേര്‍ത്തത്; സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ...



തെരുവോരത്തുകഴിഞ്ഞ നാസറിന് സാന്ത്വനവുമായി രണ്ടു യുവാക്കള്‍

അബ്ദുല്‍കലാമിന് വ്യത്യസ്തമായ ആദരം തിരൂര്‍: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായി ഞായറാഴ്ച പല സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുകയും പലരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുംചെയ്തു. എന്നാല്‍,...



ഇവിടെ തളിര്‍ക്കുന്നത് ജീവിതത്തിന്റെ നാമ്പുകള്‍

കോട്ടയ്ക്കല്‍: വീട്ടുപറമ്പിനോടു ചേര്‍ന്നുള്ള കുറച്ചു സ്ഥലം. അവിടെ ഉഴുതുമറിച്ച് വരമ്പിട്ട്, തൈകള്‍ നട്ടു. പലതിലും പൂവിട്ടിട്ടുണ്ട്, ചിലതില്‍ ചെറിയകായ്കളും. കോഡൂര്‍ പഞ്ചായത്തിലെ മുണ്ടക്കോട് ചോലയ്ക്കലിലെ ഏഴ് സ്ത്രീകളുടെ ശ്രമഫലമാണിത്. അവരുടെ ജീവിതത്തിന്റെ പൊന്‍നാമ്പുകളാണ്...



സഹപാഠികളുടെ കൂട്ടായ്മയില്‍ ഒരു സ്‌നേഹവീട്

് കൂറ്റനാട്: കൂട്ടുകാരന് കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ സഹപാഠികള്‍ ചേര്‍ന്ന് സ്‌നേഹവീട് പണിതുനല്‍കി. കൂറ്റനാട് ചാത്തനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ദിജീഷിന് വീട് പണിതുനല്‍കിയത്....



ആനിന്റെ മനസ്സിന് പവന്‍ മാറ്റ്‌

തൊടുപുഴ: പൊന്നിനേക്കാള്‍ തിളക്കമുണ്ട്്്്്്് നാലാംക്ലാസ്സുകാരി ആന്‍ മരിയ ബൈജുവിന്റെ മനസ്സിന്. യാത്രയ്ക്കിടയില്‍ ബസ്സില്‍നിന്നു കിട്ടിയ അരപവന്‍ തൂക്കമുള്ള മാലയാണ് ആന്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയത്. തൊടുപുഴ ജയ്‌റാണി സ്‌കൂള്‍ മുറ്റത്തുനടന്ന ചടങ്ങില്‍ ഉടമസ്ഥരായ...



അന്ധകുടുംബത്തിനായി നാട് ഒന്നിച്ചു

കാസര്‍കോട്: അച്ഛനും രണ്ടു മക്കളും അന്ധരായ കുടുംബത്തിന് വീട് നിര്‍മിച്ചുനല്കുന്ന ചടങ്ങ് ആഘോഷമാക്കാന്‍ ഒരുനാട് മുഴുവന്‍ ഒന്നിച്ചു. കൊടിയമ്മ പൂക്കട്ടയില്‍ സന്നദ്ധസംഘടനകള്‍ മൂന്നുസെന്റില്‍ നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ച്ചടങ്ങ് നാടിന്റെ ഒത്തുചേരലായി....



വിനീഷയ്ക്ക് പഠിക്കാന്‍ ഡി.വൈ.എഫ്.ഐ. കൈത്താങ്ങ്‌

നീലേശ്വരം: പഠനത്തില്‍ മികവ് കാട്ടിയിട്ടും കുടുംബ പ്രാരബ്ധം പഠനംമുടക്കിയ നിര്‍ധനവിദ്യാര്‍ഥിക്ക് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. നീലേശ്വരം പള്ളിക്കരയിലെ കൂലിത്തൊഴിലാളിയായ മുരളിയുടെ മകള്‍ കെ.എം.വിനീഷയ്ക്കാണ് ഉന്നതവിജയം ഉണ്ടായിട്ടും പഠനം വഴിമുട്ടിയത്. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ....



പെരുന്നാള്‍ദിനത്തില്‍ അന്നപ്പൊതിയുമായി ബ്ലഡ് ഡോണേഴ്‌സ് പ്രവര്‍ത്തകര്‍ എത്തും

കാസര്‍കോട്: തെരുവില്‍പോലും ഒരാളും പട്ടിണി കിടക്കാതിരിക്കാന്‍ പെരുന്നാളിന്റെ പുണ്യദിനത്തില്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പ്രവര്‍ത്തകര്‍ അന്നപ്പൊതിയുമായി വരുന്നു. സുമനസ്സുകളില്‍നിന്ന് ശേഖരിച്ച ഭക്ഷണപ്പൊതിയുമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവര്‍ത്തകരാണ്...



കൈനിറയെ സഹായം; പെരുന്നാള്‍ പുണ്യവുമായി സുലൈമാന്‍ ഹാജി

കാളികാവ്: പെരുന്നാളാേഘാഷത്തിന് കാരുണ്യത്തിന്റെ നിറച്ചാര്‍ത്തുനല്‍കി പ്രവാസി മലയാളി മാതൃകയാകുന്നു. കിഴിശ്ശേരിയിലെ കെ.പി. സുലൈമാന്‍ ഹാജിയാണ് സഹജീവികളെ സഹായിക്കലാണ് യഥാര്‍ഥ വിശ്വാസിയുടെ കടമയെന്ന് സ്വജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ധനരായ 13 പെണ്‍കുട്ടികള്‍ക്ക്...



പെരിങ്ങത്തൂര്‍ സ്‌കൂളിന് പോലീസിന്റെ പുസ്തകം

പെരിങ്ങത്തൂര്‍: ബുധനാഴ്ച അയ്യായിരം രൂപയുടെ പുസ്തകങ്ങളുമായാണ് ചൊക്‌ളി പോലീസ് പെരിങ്ങത്തൂര്‍ എം.എല്‍.പി. സ്‌കൂളിലെത്തിയത്. പാഠപുസ്തകങ്ങളല്ല, മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ കഥകളും കവിതകളും ബാലസാഹിത്യവുമായിരുന്നു അവയെല്ലാം. പോലീസിന്റെ കൈയില്‍ പുസ്തകങ്ങള്‍ കണ്ടപ്പോള്‍...



വയനാട്ടില്‍ ഉയരുന്നത് സമഗ്രമായ വൈദ്യശാസ്ത്രസമുച്ചയം

ചികിത്സമാത്രം നടത്തുന്ന വെറുമൊരു മെഡിക്കല്‍ കോളേജല്ല വയനാട്ടില്‍ ഉയരാന്‍പോകുന്നത്, മറിച്ച് സമഗ്രമായ വൈദ്യശാസ്ത്രസമുച്ചയമാണ്. ആധുനികമായ ചികിത്സയും വൈദ്യശാസ്ത്രപഠനവും ഗവേഷണവും ഇവിടെ സംഗമിക്കും. മൂന്ന് ഘട്ടങ്ങളായാണ് ജിനചന്ദ്രന്‍ സ്മാരക മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാവുക....



അരവത്ത് പാടശേഖരം ഇനി കതിരണിയും

പൊയിനാച്ചി: അരവത്ത്‌വയല്‍ ഇപ്രാവശ്യം കതിരണിയും. വര്‍ഷങ്ങളായി തരിശിട്ടിരിക്കുന്ന ഈ വയലിനെ പച്ചപുതപ്പിക്കുന്നത് ജില്ലാ പഞ്ചായത്താണ്. പാട്ടത്തിനെടുത്ത് തരിശുഭൂമി കൃഷിവികസനപദ്ധതി പ്രകാരം അഞ്ചു ഹെക്ടറിലാണ് ഇവിടെ ഒന്നാംവിള നെല്‍കൃഷിയിറക്കുക.അരവത്ത് പാടശേഖരസമിതിയും...



സനേഷിന്റെ ഐ.എ.എസ്. മോഹത്തിന് വെളിച്ചമായി കളക്ടര്‍

കാക്കനാട്: സിവില്‍ സര്‍വീസ് മോഹവുമായി പ്രീ എക്‌സാമിനേഷന്‍ പരീക്ഷയ്‌ക്കെത്തിയ അന്ധനായ ദളിത് വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കാതെ ഇറക്കി വിട്ടു. ആലുവ പ്രീ എക്‌സാമിനേഷന്‍ ട്രെയ്‌നിങ് സെന്ററിലാണ് ഇടുക്കി ചെറുതോണി കുഴിമുണ്ടേയില്‍ കെ.ടി. സനേഷിന്റെ ഐ.എ.എസ്. സ്വപ്നം തകര്‍ന്നത്....



അമ്മ വൃക്ക നല്‍കി; ഇനി ഹരികൃഷ്ണന്് വേണ്ടത് നാട്ടുകാരുടെ കാരുണ്യം

പള്ളിപ്പുറം: ഇരുവൃക്കകളും തകരാറിലായ ഹരികൃഷ്ണന് അമ്മ നല്‍കിയ വൃക്കയിലൂടെ ലഭിച്ചത് പുനര്‍ജന്മം. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ ഈ വിദ്യാര്‍ഥിക്കും അമ്മയ്ക്കും വീടണയണമെങ്കില്‍ നാട്ടുകാര്‍ കനിയണം. ഇതിനായി ഒരു നാട് ഒന്നാകെ ഞായറാഴ്ച ഒന്നിക്കും. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത്...






( Page 5 of 41 )



 

 




MathrubhumiMatrimonial