Crime News
ബ്ലൂക്ക്മാന്‍ കഥ പരത്തിയവര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി

മഞ്ചേരി/അരീക്കോട്: കാവനൂര്‍ ഇരിവേറ്റിയില്‍ ബ്ലൂക്ക്മാനുണ്ടെന്ന ഭീതിപരത്തിയവര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ഇല്ലാത്ത ബ്ലൂക്ക്മാന്റെപേരില്‍ കഥകളിറക്കുകയും അത് സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ് അന്വേഷണം. ബ്ലൂക്ക്മാനെ കണ്ടെന്ന്...



ജാമ്യത്തിലിറങ്ങി മുങ്ങിയ സിദ്ധന്‍ അറസ്റ്റില്‍

01 പാണ്ടിക്കാട്: ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയ സിദ്ധനെ പോലീസ് അറസ്റ്റുചെയ്തു. ചങ്ങരംകുളം വെട്ടിച്ചിറ സ്വദേശി അമ്പലത്തിങ്ങല്‍ അബ്ദുള്‍ഹക്കീമിനെ(40)യാണ് പാണ്ടിക്കാട് സി.ഐ എം.കെ. കൃഷ്ണന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്. സിദ്ധനാണെന്നുപറഞ്ഞ്...



കഞ്ചാവുവില്പന: രണ്ടുപേര്‍ പിടിയില്‍

88 എടപ്പാള്‍: എടപ്പാള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവുവില്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ടംഗസംഘത്തെ ചങ്ങരംകുളം പോലീസ് പിടികൂടി. പൊന്നാനി എം.ഇ.എസ് സ്‌കൂളിനുസമീപം താമസിക്കുന്ന കല്ലുകാരന്റെ ഹൗസില്‍ ശിഹാബ് (27) കറുകത്തിരുത്തി വളവ് വലിയകത്ത്...



കുറി നടത്തിപ്പുകാരന്‍ മുങ്ങി; ഗുണഭോക്താക്കള്‍ കട കാലിയാക്കി

50ല്‍ ഏറെപ്പേര്‍ പോലീസില്‍ പരാതിനല്‍കി കാളികാവ്: കാളികാവില്‍ ഗൃഹോപകരണ കുറിനടത്തിപ്പുകാരന്‍ മുങ്ങി. ഇതില്‍ നിരവധിപേര്‍ക്ക് സാമ്പത്തികനഷ്ടവുമുണ്ടായി. കാളികാവ് വൈദ്യുതിഓഫീസിനുമുകളിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായഗ്രൂപ്പ് ഉടമകളാണ് പണം തട്ടിപ്പ്‌നടത്തി...



ബീമ്പുങ്ങലില്‍ 12 ബൈക്കുകളും 200 ചാക്ക് മണലും പിടികൂടി

നിലമ്പൂര്‍: മമ്പാട് പഞ്ചായത്തിലെ ബീമ്പുങ്ങലിലുള്ള അനധികൃത മണല്‍ക്കടവില്‍നിന്ന് നിലമ്പൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ 12 ബൈക്കുകളും 200 ചാക്ക് മണലും പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സി.ഐ അബ്ദുള്‍ ബഷീറും സംഘവും നടത്തിയ പരിശോധനയിലാണ് മണലും വണ്ടികളും...



മണല്‍ക്കടത്ത് തടഞ്ഞ പോലീസുകാരെ സ്ഥലംമാറ്റിയതായി ആക്ഷേപം

നിലമ്പൂര്‍: ചാലിയാറിലെ മണല്‍ക്കടത്ത് തടഞ്ഞതിന്റെപേരില്‍ പോലീസുകാരെ സ്ഥലംമാറ്റിയതായി ആക്ഷേപം. നിലമ്പൂര്‍ കനൊലി പ്‌ളോട്ടില്‍ വനം വകുപ്പുദ്യോഗസ്ഥരോടൊപ്പം ജോലിക്ക് നിയമിച്ചിരുന്ന മലപ്പുറം എ.ആര്‍ ക്യാമ്പിലെ രണ്ടു പൊലീസുകാരെയാണ് എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക്...



ടി.പി. വധം : പിടികിട്ടാപ്പുള്ളി കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റില്‍

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയസംഘത്തിന് സഹായം നല്‍കി ഒളിവില്‍പ്പോയ പ്രതി വിദേശത്ത് നിന്ന് തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. കേസിലെ 24-ാം പ്രതി, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വടകര കുന്നുമ്മക്കര താഴെതാമ്പറത്ത്...



26 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

11 മുത്തങ്ങ (വയനാട്): ചെക്ക് പോസ്റ്റില്‍ 26 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ചൊവ്വാഴ്ച രാവിലെ 6.30-നാണ്‌ െബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കര്‍ണാടക ബസ്സില്‍ നിന്ന് പണം പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ രാഘവേന്ദ്ര (32) ആണ് കുഴല്‍പ്പണവുമായി പിടിയിലായത്. ആയിരത്തിന്റെയും...



ഇരിട്ടിയില്‍ നാടോടികളെ ആക്രമിച്ച സംഭവം: പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല

ഇരിട്ടി: മീന്‍പിടിത്തത്തിന് കര്‍ണാടകത്തില്‍നിന്നുവന്ന നാടോടികള്‍ക്കുനേരെ ഇരിട്ടിയിലുണ്ടായ അക്രമത്തില്‍ ആര്‍ക്കുമെതിരെയും പോലീസ് കേസെടുത്തില്ല. അടിച്ചവരും അടികൊണ്ടുവരുംചേര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍ന്നുവെന്നും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നുമാണ്...



പാര്‍ക്കിന്റെ പണംതട്ടിയെന്ന് പരാതി; പ്രഥമാധ്യാപകനെതിരെ കേസ്‌

കാസര്‍കോട്: കുട്ടികള്‍ക്കുള്ള പാര്‍ക്ക് നിര്‍മിക്കാതെ പണം കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പ്രഥമാധ്യാപകനെതിരെ കേസ്. കോളിയടുക്കം ഗവ. യു.പി. സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ ടി.സി.നാരായണനെതിരെയാണ് വിജിലന്‍സ് ശുപാര്‍ശ പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. കോളിയടുക്കം...



തീവണ്ടിയില്‍ അക്രമം: ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗസംഘം പിടിയില്‍

കാസര്‍കോട്: പാസഞ്ചര്‍ തീവണ്ടിക്കുള്ളില്‍ യുവാവിനെ ആക്രമിച്ചശേഷം ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗസംഘത്തെ പോലീസ് പിടികൂടി. മഞ്ചേശ്വരത്തെ വി.കെ.മുഹമ്മദ് ഹാരിസ് (27), മൊഗ്രാല്‍ പുത്തൂരിലെ പി.മുഹമ്മദ് താജുദ്ദീന്‍ (19), ഉപ്പളയിലെ എച്ച്.സിറാജ് (25) എന്നിവരാണ് കാസര്‍കോട്...



അടിമാലി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: യുവാവിനെ പോലീസിലേല്‍പ്പിച്ചു

അടിമാലി: ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പെരുമ്പാവൂര്‍ ഓടക്കാലി മലയില്‍ ലതീഷ് (25) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചെറുപൊതികളായി വില്‍പ്പന...



നിയമാനുസൃത ദേഹപരിശോധന നടത്തിയില്ല; കഞ്ചാവ് കേസ് പ്രതിയെ വെറുതെ വിട്ടു

തൊടുപുഴ: നിയമാനുസൃത ദേഹപരിശോധന നടത്താതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കിയ ആളെ കോടതി വെറുതെ വിട്ടു. തിരുവല്ല നെടുമ്പ്രം അഭിജിത് ഭവനില്‍ അനില്‍കുമാറിനെ(38) യാണ് തൊടുപുഴ നര്‍കോട്ടിക് സ്‌പെഷല്‍ കോടതി ജഡ്ജി പി.കെ.അരവിന്ദ് ബാബു വിട്ടയച്ചത്. പ്രതിയുടെ...



ചെറിയമ്മയെ കൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷ നാളെ

തൊടുപുഴ: വിവാഹം നിശ്ചയിച്ച യുവതിയെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പ്രതികാരമായി ചെറിയമ്മയെ വെട്ടിക്കൊലപ്പെടുത്തി കാല് മുറിച്ചുമാറ്റിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും. ചൊവ്വാഴ്ച പ്രതിയെ കോടതിയില്‍...



പീഡനം: പ്രതിയെ പോലീസിനു കൈമാറി

നെടുങ്കണ്ടം: ഉടുമ്പന്‍ചോല വട്ടക്കണ്ണിപ്പാറയില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പഴയിടത്തില്‍ ബാലകൃഷ്ണനെ(67) നാട്ടുകാര്‍ പിടികൂടി ശാന്തന്‍പാറ പോലീസിന് കൈമാറി. കുട്ടിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട് ഈറോഡില്‍ തുണിമില്ലില്‍ ജോലി ചെയ്യുകയാണ്. വല്യമ്മയോടും വല്യമ്മയുടെ...



കുരുമുളകുമോഷണം : രണ്ടുപേര്‍ അറസ്റ്റില്‍

നെടുങ്കണ്ടം: ടെറസിനുമുകളില്‍ ഉണക്കാനിട്ടിരുന്ന കുരുമുളകുമോഷ്ടിച്ച് വില്‍പ്പനനടത്തിയ രണ്ടുപേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. ഏലപ്പാറ പശുപ്പാറ കാലാപ്പറമ്പില്‍ അന്‍സാര്‍ സലാം(24), നെടുങ്കണ്ടം അമ്പലപ്പാറ തണ്ണിക്കല്‍ സലാം മുഹമ്മദ്(55) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം...






( Page 82 of 94 )



 

 




MathrubhumiMatrimonial