
പ്രായം കൂടുന്നതിനനുസരിച്ച് തുലനാവസ്ഥ നിലനിര്‍ത്താനുള്ള ശരീരത്തിന്റെ കഴിവ് കുറയും.സങ്കീര്‍ണമായ വ്യവസ്ഥകള്‍ വഴി നമ്മുടെ ശരീരം നിലനിര്‍ത്തിപ്പോരുന്ന കഴിവുകള്‍ ഉപയോഗിക്കാതിരുന്നാല്‍ അവ ഇല്ലാതവും. ഉദാഹരണത്തിന് ഒറ്റക്കാലില്‍ നിന്ന് ഒരു സോക്‌സിടാന്‍ കഴിയുന്ന യൗവ്വനം മധ്യവയസ്സിലെത്തുമ്പോള്‍ അടി തെറ്റിയെന്ന് വരാം.
ശരീരത്തിന്റെ തുലനം നിലനിര്‍ത്താനുള്ള കഴിവ് അത്ര നിസ്സാരമല്ല. വാര്‍ധക്യത്തിലുള്ള വീഴ്ച ഈ കഴിവ് കുറയുന്നത് കൊണ്ടാണ്. 65വയസ്സിന് മുകളിലുള്ള മൂന്നിലൊരാള്‍ വീഴുന്നുവെന്നാണ് കണക്ക്. വീഴ്ചയിലും അതിന്റെ ആഘാതത്തിലും ആണ്‍,പെണ്‍ വ്യത്യാസമുണ്ട്. പുരുഷന്മാരാണ് വീഴ്ചയില്‍ മുന്‍പില്‍.എന്നാല്‍ വീണാല്‍ പരിക്ക് കൂടുതല്‍ സ്ത്രീകള്‍ക്കാണ്.
നേരേ നില്‍ക്കാനും ചലിക്കാനുമൊക്കെ പേശികളുടെ ആരോഗ്യം വളരെ പ്രധാനമാണ്.കാഴ്ചയുടെയും കേള്‍വിയുടെയും പ്രശ്‌നവും വിവിധ ചലനങ്ങളെ ബാധിക്കുന്നു.സന്ധികളിലെ നാഡികള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്.മസ്തിഷ്‌കത്തിലെ സെന്‍സറി കോര്‍ട്ടക്‌സാണ് ഇതെല്ലാം ഏകോപിപ്പിക്കുന്നത്.എന്നാല്‍, പ്രായം ഈ സംവിധാനങ്ങളുടെ കൃത്യതയെ ബാധിക്കും. അപ്പോള്‍ നാഡികള്‍ വഴി അവയവങ്ങളിലേക്കുള്ള നിര്‍ദേശങ്ങളുടെ കാര്യക്ഷമത കുറയും.
2007-ല്‍ പോര്‍ട്ടോ സര്‍വകലാശാലയില്‍ നടത്തിയ വിവിധ പഠനങ്ങളില്‍ തുലനം(യമാമൃരവ) മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വ്യായാമം ശീലമാക്കുന്നത് വാര്‍ധക്യത്തിലെ വീഴ്ച പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. മറ്റ് വ്യായാമങ്ങള്‍ക്കു പുറമേ ശരീരത്തിന്റെ തുലനം മെച്ചപ്പെടുന്ന വ്യായാമങ്ങള്‍ പഠനത്തില്‍ ഊന്നിപ്പറയുന്നു. മരുന്ന്,രോഗങ്ങള്‍ ഇവ കൊണ്ടുണ്ടാകുന്നതൊഴികെ തുലനം തെറ്റി വീഴാതിരിക്കാന്‍ ഇതു സഹായിക്കും. ശരീരത്തിന്റെ തുലനം പരിശീലിക്കാന്‍ ഒട്ടേറെ വ്യയാമങ്ങള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രധാനപ്പെട്ട രണ്ടെണ്ണം ഇനിപ്പറയുന്നു:
* ഒറ്റക്കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കുക.ഇത് 10പ്രാവശ്യം ആവര്‍ത്തിക്കുക.പല്ല് തേക്കുമ്പോഴോ ആരെയെങ്കിലും കാത്തുനില്‍ക്കുമ്പോഴോ ചെയ്താല്‍ മതി.
*കാല്‍ വിരലൂന്നി 20 ചുവട് നടക്കുക. കൂടുതല്‍ തവണ ആവര്‍ത്തിക്കുക.