തിരുവനന്തപുരം: വനിതാ ദിനത്തില്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ വനിതകള്‍ മാത്രം നിയന്ത്രിക്കും. ഗള്‍ഫിലേക്ക് പോകുന്ന വിമാനങ്ങളില്‍ വനിതാ ക്യാപ്ടന്‍മാര്‍, വനിതാ വിമാനജീവനക്കാര്‍ എന്നിവരെ നിയോഗിച്ചാണ് എയര്‍ഇന്ത്യാ എക്‌സ്പ്രസ് ദിനാചരണം ആഘോഷിക്കുക.
തിരുവനന്തപുരം- ദുബായ്, കോഴിക്കോട് - അബുദാബി എന്നിവിടങ്ങളിലേക്ക് പോകുന്ന രണ്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലാണ് വനിതകളുടെ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച പുറപ്പെടുന്ന വിമാനമായ ഐ.എക്‌സ്-533 ല്‍ ക്യാപ്ടന്‍ പനിയാഎയ്ദാദ്, കോ-പൈലറ്റ് യുവികാ സാന്‍ഡു എന്നിവര്‍ക്കൊപ്പം കാബിന്‍ ക്രൂവായ ഇന്ദിരാദാസ്, റജി എസ്.നായര്‍, മൗസാമി റാണി, സെയ്‌ന മൊഹാലി എന്നിവരും കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനമായ ഐ. എക്‌സ്-563 ല്‍ ക്യാപ്ടന്‍ ജി.കെ. സന്ധു, കോ-പൈലറ്റ് പൂനം സോപ്‌കെ, ക്രൂവായ എസ്.നിക്കി, അര്‍പ്പിതാ കുമാരി, ,സുബി പണിക്കര്‍, അമിത മേനോന്‍ എന്നിവരാണ് ഉണ്ടാകുക.