Home>Women's Health
FONT SIZE:AA

സ്തനങ്ങള്‍

'ഗോപീ പീന പയോധര'ങ്ങളെക്കുറിച്ചും 'അഞ്ചമ്പന്‍ ചേര്‍ന്നയൂ നാ മനസ്സിഘനമുലയ്ക്കും മുല...'യെക്കുറിച്ചും വര്‍ണിക്കാത്ത എഴുത്തുകാരില്ല. വരയ്ക്കാത്ത ചിത്രകാരന്മാരില്ല. ഒരുവേള, ഏറ്റവുമധികം വര്‍ണിക്കപ്പെട്ടിട്ടുള്ള മനുഷ്യാവയവം സ്തനങ്ങള്‍ തന്നെയായിരിക്കാം.

വാസ്തവത്തില്‍, ഘടനാപരമായി ചിലമാറ്റങ്ങള്‍ വന്ന വിയര്‍പ്പുഗ്രന്ഥികളാണ് സ്തനങ്ങള്‍. മാറില്‍, രണ്ടാമത്തെയും ആറാമത്തെയും വാരിയെല്ലുകള്‍ക്കിടയിലാണ് ഇവയുടെ സ്ഥാനം. വാരിയെല്ലുകള്‍ക്കു മുന്നിലെ സ്തനപേശിയില്‍ നിന്നാണ് സ്തനവളര്‍ച്ചയുടെ തുടക്കം. ഓരോ മുലയിലും പേ ശീനിര്‍മിതമായ 1520 അറകള്‍ ഉണ്ടായിരിക്കും. മുന്തിരിപ്പഴത്തിന്റെ ആകൃതിയില്‍ അനവധി ചെറുചെറു അടരറകളുള്ളവയാണ് ഓരോ അറയും. മുന്തിരിക്കുലയുടെ രൂപമാണ് ഓരോ അറയ്ക്കും.

കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തനവളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഘട്ടംഘട്ടമായി സ്തനംകൂടുതല്‍ വികസ്വരമാവുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പവും മൃദുത്വവുമുണ്ടാകും. പ്രസവാനന്തരം പാലുല്‍പാദിപ്പിച്ചുതുടങ്ങും.

മുന്തിരിപ്പഴത്തിന്റെ ആകൃതിയിലുള്ള അടരറകളിലാണ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്. മുലക്കണ്ണിലേക്ക് തുറക്കുംവിധം ക്രമീകരിക്കപ്പെട്ടവയാണ് അറകള്‍. ഈ ക്രമീകരണമാണ് സ്തനത്തിന് സവിശേഷ ആകൃതി നല്‍കുന്നത്. ഓരോ ചെറിയ അടരറയില്‍നിന്നും മുലപ്പാല്‍ ഒഴുകി മുന്‍ഭാഗത്തുള്ള സംഭരണികളിലെത്തും. ഈ സംഭരണികള്‍ മുലക്കണ്ണിലെ 1520 ചെറുസുഷിരങ്ങളിലൂടെ പുറത്തേക്കു തുറക്കുന്നു. ഉദ്ധാരണശേഷിയുള്ള കലകള്‍ കൊണ്ടു നിര്‍മിതമാണ് മുലക്കണ്ണുകള്‍. കുഞ്ഞ്പാല്‍ കുടിക്കാനൊരുങ്ങുമ്പോഴും ലൈംഗികോത്തേജനമുണ്ടാകുമ്പോഴും തണുപ്പുള്ളപ്പോഴും മുലക്കണ്ണ് ഉദ്ധൃതമാവും.

മുലക്കണ്ണുകള്‍ക്കു ചുറ്റുമുള്ള നേരിയ ഇരുണ്ട ഭാഗമാണ് ഏരിയോള . മുലക്കണ്ണിലും ഏരിയോളയിലും നിരവധി നാഡീതന്തുക്കളുള്ളതിനാല്‍ വളരെയധികം സ്പര്‍ശ സംവേദനശേഷിയുണ്ടാവും. പേശീതന്തുക്കളും കൊഴുപ്പുമൊക്കെ ചേര്‍ന്നാണ് സ്തനങ്ങള്‍ക്ക് രൂപവും മാര്‍ദ്ദവവും നല്‍കുന്നത്. സ്തനം ഒരു ലൈംഗികാവയവം കൂടിയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

പാരമ്പര്യം, ശരീരഘടന തുടങ്ങിയ ഘടകങ്ങളാണ് സ്തനവലിപ്പം നിര്‍ണയിക്കുന്നത്. കൊഴുപ്പും തടിയും കൂടുന്നത് ചെറിയ തോതില്‍ സ്തനവലിപ്പം കൂട്ടിയേക്കാം. മറ്റ് ഔഷധങ്ങളോ ലേപനങ്ങളോ കൊണ്ട് വലിപ്പം കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. അതിന് സര്‍ജറി വേണ്ടിവരും. സ്തനവലിപ്പത്തിന് കൂടുതല്‍ പ്രാധാന്യമൊന്നുമില്ലാത്തതിനാല്‍ ഇത്തരം കൃത്രിമത്വശ്രമങ്ങള്‍ പലപ്പോഴും അനാവശ്യമാണെന്ന് സ്ത്രീരോഗ വിദഗ്ധര്‍ പറയുന്നു.

എ.എം.

Tags- Anatomy of breast
Loading

Pregnancy Calendar

Display Name
E-mail
Delivery date
If you don't know your delivery date, click here for the due date calculator.