അര്‍ധജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍
നിലീന അത്തോളി
ബലാത്സംഗം ചെയ്യപ്പെടുന്ന 'പുരുഷന്‍മാര്‍'
''ഞങ്ങള്‍ക്ക് ചേച്ചിയെ വേണ്ട, ചേട്ടനാവാന്‍ പറ്റുമെങ്കില്‍ വീട്ടില്‍ കഴിയാം...'' ഇരിങ്ങാലക്കുടക്കാരനോട്് സ്വന്തം അനുജന്‍ പറഞ്ഞ വാക്കുകളാണിവ. തന്നിലെ പെണ്‍മയെ മാറ്റിനിര്‍ത്തി ആണായി ജീവിക്കുന്നത് മരിക്കുന്നതിന് തുല്യമാണെന്ന തിരിച്ചറിവിലാണ് ആ ചെറുപ്പക്കാരന്‍ വീടുവിടാന്‍ തീരുമാനിച്ചത്.പെണ്ണിനെ പ്പോലെ നടക്കാന് ഇഷ്ടപ്പെട്ട അവന് സ്വയം ഒരു പേരുമിട്ടുഭാവന.
പെണ്ണിന്റെ വേഷമിടാമെന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്ത്്്്, ടെന്റ് കെട്ടി കഴിയുന്ന സൈക്കിള്‍ ബാലന്‍സ് ടീമില്‍ ഒമ്പത് വര്‍ഷമാണ് ഒരു രൂപപോലും ശമ്പളമില്ലാതെ ഭാവന അടിമവേല ചെയ്തത്. രാവിലെ മുതല് രാത്രി വരെ സര്ക്കസിനു വേണ്ടി നൃത്തം ചെയ്തു.. അവരുടെ തുണിയലക്കി.. അടുക്കളപ്പണി ചെയതു..രാത്രി സ്വസ്ഥമായി കിടന്നുറങ്ങാന് പോലും അവകാശമില്ലാതെ 9 വര്ഷത്തെ അടിമ ജീവിതം....'ആളുകള് വന്ന്് ഉറങ്ങുന്നിടത്തു നിന്ന എടുത്ത കൊണ്ടു പോയി ബലാത്സംഗം ചെയ്ത അനുഭവങ്ങള് തനിക്കേറെയുണ്ടായിട്ടുണ്ടെന്ന' ഭാവന പറയുന്നു..
ഓടിപ്പോയാല്‍ സമൂഹം സംരക്ഷിക്കില്ലെന്നും ഇതിനേക്കാള്‍ ഭീകരമായ അവസ്ഥയില്‍ അപമാനിതയാകുമെന്ന ഭയവുമാണ് ഈ ഒമ്പതുവര്‍ഷവും നരകതുല്യമായ ജീവിതം നയിക്കാന്‍ അവരെ നിര്‍ബന്ധിതയാക്കിയത്.
************
2014ല്‍ കേരളത്തില്‍ 1283 സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. 1.7 കോടി സ്ത്രീകളില്‍ 1283 പേര്‍. എന്നാല്‍ സ്ത്രീകളുമായി താരതമ്യംചെയ്യുമ്പോള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന ടിജികളുടെ ശതമാനം വളരെ കൂടുതലാണ്. ആറില്‍ ഒരു ടിജി ബലാത്സംഗത്തിന് ഇരയാവുന്നു എന്നാണ് സംഗമയും സെക്ഷ്വല്‍ മൈനോറിറ്റീസ് ഓഫ് കേരളയും ചേര്‍ന്ന് സാമൂഹികനീതി വകുപ്പിനുവേണ്ടി നടത്തിയ സര്‍വേയില്‍ പറയുന്നത്. ആറില്‍ രണ്ടുപേര്‍ ശാരീരിക അതിക്രമങ്ങള്‍ക്കും നാലുപേര്‍ മാനസികപീഡനങ്ങള്‍ക്കും വിധേയരാകുന്നു. ഇതിന് പ്രധാനകാരണം നിലവിലെ നിയമവ്യവസ്ഥകള്‍ ഇവര്‍ക്ക് അനുകൂലമല്ല എന്നതാണ്.
ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒമ്പതാം ക്ലാസ്സുകാരനോട് കൗണ്‌സിലിങ് നല്‍കിയ ഡോക്ടര്മാരും സുഹൃത്തുക്കളും പറഞ്ഞത് പെണ്ണുങ്ങളെപ്പോലെ അരകുലുക്കി നീ നടക്കുന്നത് അവസാനിപ്പിക്കണമെന്നും അങ്ങനെ നടക്കുന്നതു കൊണ്ടാണ് നീ ആക്രമിക്കപ്പെടുന്നതെന്നുമാണ്.(പെണ്കുട്ടികള് മാന്യമായി വസ്ത്രം ധരിക്കാത്തതാണ് ബലാത്സംഗത്തിനുള്ള കാരണമെന്ന ചിലരുടെ വാദങ്ങള്‌പ്പോലെ). ചെറുപ്രായത്തിലേ നേരിട്ട ലൈംഗികാതിക്രമത്തിന്റെ ഭീതിയില് നിന്ന ഈ കുട്ടി മുക്തനാവാന് ഒരു വര്ഷമെടുത്തു.ഇന്ന് 28 വയസ്സ് ... മഞ്ജു എന്നാണ് സ്വയം വിളിക്കുന്നത്. ഒമ്പതാം ക്ലാസ്സില് പഠിക്കുമ്പോള് മുതിര്ന്ന സഹപാഠിയാണ് മഞ്ജുവിനെ പീഡിപ്പിക്കുന്നത്. അത്തരത്തില് ഒരനുഭവം ജീവിതത്തിലൊരിക്കലും ഉണ്ടാവാതിരിക്കാന് തന്റെ പെണ്മനസ്സിനെ ഉള്ളിലൊളിപ്പിച്ച്് ഒരു പരിപൂര്ണ ആണായി ജീവിക്കാന് ശ്രമിക്കുകയാണ് കഴിഞ്ഞ പതിമൂന്ന് വര്ഷക്കാലമായി മഞ്ജു.. ജീന്‌സും ടീ ഷര്ട്ടുമാണ് വേഷം.. വീണ്ടും ഒരു ലൈംഗികാതിക്രത്തെ ഭയന്ന് പെണ്ണായി സമൂഹത്തിനു മുന്നില് പ്രത്യക്ഷപ്പെടാന് കഴിയാതെ ജീവിക്കുന്നു..ഇന്നും അവളുടെ വീട്ടുകാര്ക്കറിയില്ല ഈ മകന് സ്ത്രീയായിത്തീരാന് ആഗ്രഹിക്കുന്ന ഒരു പുരുഷനാണെന്ന്.
ടിജി അനുകൂലവിധിയും ബില്ലുകളും വന്നു. അതേസമയം, ഒരു ടിജി പീഡനത്തിന് ഇരയായാല്‍ ഇരയെ സംരക്ഷിക്കേണ്ട നിയമങ്ങളുടെ അഭാവം ഇപ്പോഴുമുണ്ട്. ബലാത്സംഗം സ്ത്രീകളെയേ സംരക്ഷിക്കൂ. ടിജിയെ സംരക്ഷിക്കില്ല. ടിജികള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായാലും ലൈംഗികാതിക്രമം നേരിട്ടാലും നീതി ഉറപ്പാക്കാന്‍ കേരള പോലീസിനും ഇന്നേവരെ കഴിഞ്ഞിട്ടില്ല.
ഇത്രയധികം ലൈംഗികാതിക്രമങ്ങള്ക്കും ബലാത്സംഗങ്ങള്ക്കും വിധേയമായ ഒരു വിഭാഗമായിരുന്നിട്ടു കൂടി ടി ജി ക്കെതിരെ ലൈംഗികാതിക്രമം നടന്നു എന്ന പേരില് ഒരു കേസുപോലും സംസ്ഥാന െ്രെകം റെക്കോര്ഡ്‌സ് ബ്യൂറോയില് രജിസ്റ്റര് ചെയ്തിട്ടില്ല. ഇതിന് മറുപടിയായി മനുഷ്യാവകാശ കമ്മിഷന് ചീഫ് ഇന്വസ്റ്റിഗേറ്റീവ് ഓഫീസര് ഡി. ഐ.ജി. എസ് ശ്രീജിത്ത് പറയുന്നത് ടി ജി എന്ന കാറ്റഗറിയെ ഐഡന്റിഫൈ ചെയ്യാത്തിടത്തോളം കാലം അത്തരം കേസുകള് റജിസ്റ്റര് ചെയ്യപ്പെടാതെ പോകുമെന്നാണ്. ഇവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒരിക്കല്‍പ്പോലും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇന്ത്യന്‍ പീനല്‍ കോഡില്‍ റേപ്പ് എന്ന നിര്‍വചനം സ്ത്രീകള്‍ക്കുമാത്രമേ ബാധകമായിട്ടുള്ളൂ എന്നതുകൊണ്ടുതന്നെ അതിലും ചില സാങ്കേതിക നിയമതടസ്സങ്ങളുണ്ടാകുന്നു.
വിമത ലൈംഗിക വിഭാഗങ്ങളോടുള്ള വിവേചനങ്ങളുടെ ഒരു പശ്ചാത്തലം ക്രിമിനല് സിവില് നിയമ സംവിധാനങ്ങളാണ്... ഇന്ന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പുന:സ്ഥാപിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഇവരുടെ പ്രശ്‌നങ്ങള്ക്ക എന്തെങ്കിലും തരത്തില് പരിഹാരം കാണുന്നതിന് തടസ്സം സൃഷ്ടിക്കുന്നു..
ട്രാന്‍സ്ജന്‍ഡറുകള്‍ക്കിടയില്‍ ഏറ്റവുമധികം ലൈംഗികമായി ആക്രമിക്കപ്പെടുന്നത് ആണിന്റെ ശരീരവും പെണ്ണിന്റെ മാനസികാവസ്ഥയോടെയുമുള്ള ടിജികളെണെന്നും അതിനുള്ള കാരണം അവരെ കാഴ്ചയില്‍ത്തന്നെ തിരിച്ചറിയാമെന്നതാണെന്നും ലെഃൗമഹ ്ശീഹലിരല മഴമശിേെ ങടങ(ങഅഘഋ ഠഛ ങഅഘഋ ടഋത) ശി കിറശമ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ ട്രാന്‍സ് ജെന്‍ഡറുകളില്‍ 99 ശതമാനവും ട്രാന്‍സ്വുമണ്‍ ആണ്. ടിജി ജനസംഖ്യയുടെ .07 ശതമാനം മാത്രമേ ട്രാന്‍സ്‌മെന്‍ ഉള്ളൂ.
2007ല്‍ വെങ്കിടേശന്‍ ചക്രപാണി ഇന്ത്യയിലെ എം.എസ്.എമ്മുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തല്‍ ലൈംഗികാതിക്രമങ്ങളും ബലാത്സംഗവും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള പ്രധാനകാരണം പോലീസുകാരില്‍നിന്ന് അവര്‍ക്ക് നീതികിട്ടുന്നില്ലെന്ന്് ഭൂരിഭാഗവും വിശ്വസിക്കുന്നതുകൊണ്ടാണ്. ഇര ഒരു ലൈംഗികത്തൊഴിലാളിയാണെങ്കില്‍ അവരെ പോലീസുകാര്‍കൂടി ലൈംഗികമായി ചൂഷണംചെയ്യുന്ന ഒരു അവസ്ഥയുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസുകാരുടെ ലൈംഗികാധിനിവേശത്തിന് വഴങ്ങാത്ത ചിലര്‍ക്കുനേരേ കള്ളക്കേസെടുക്കുമെന്ന ഭീഷണി നേരിട്ടവരുമുണ്ട്. അതിഭീകരമായി ബലാത്സംഗംചെയ്യപ്പെട്ട ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ ആസ്പത്രിയില്‍ അഡ്മിറ്റ്‌ചെയ്തപ്പോള്‍, ഒരു ആണ്‍ ബലാത്സംഗംചെയ്യാപ്പെടാമെന്നത് ആസ്പത്രിയിലെ ഡോക്ടര്‍ക്ക് അവിശ്വസനീയമായിത്തോന്നി എന്നും ഇതിനാല്‍ ഡോക്ടര്‍മാര്‍ക്കും വക്കീലന്‍മാര്‍ക്കും പോലീസിനും ബോധവത്കരണം നടത്തേണ്ട ആവശ്യകതയുണ്ടെന്നും വെങ്കിടേശ് ചക്രപാണി, പോള്‍ ബോയസ്, ധനികാചലം എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ട്രാന്‍സ് വുമണിനെ സംബന്ധിച്ച് ആണിന്റെ അവയവങ്ങള്‍ അവര്‍ക്ക് ഭാരമാണ്. സ്‌െ്രെതണ ഭാവങ്ങളും പെരുമാറ്റവും അവര്‍ക്ക സ്വതസിദ്ധമായുള്ളതാണ്. ഇതിന് തടയിടുമ്പോഴും അവരിലെ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോഴും അക്രമികളെ ശിക്ഷിക്കേണ്ട പോലീസുകാര്‍ ടിജികള്‍ക്കെതിരായി നിലകൊളളുമ്പോള്‍ അവരുടെ മനസ്സ് താളം തെറ്റും. പലരും വിഷാദരോഗികളാകുന്നതും ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്നതും ഇത്തരം അപമാനങ്ങള്‍ സഹിക്കവയ്യാതെയാണെന്ന് ഡോ സി ജെ ജോണ്‍ പറയുന്നു.
നിയമങ്ങള്‍ ടിജി സൗഹാര്‍ദപരമല്ല
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിര്‍വചനത്തില്‍ സ്ത്രീ, പുരുഷന്‍ എന്നല്ല വ്യക്തി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. അതിനാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ മൗലികാവകാശങ്ങളും ടിജികള്‍ക്കും ലഭിക്കേണ്ടതാണ്. ഭരണഘടനയുടെ 23ാം അനുച്ഛേദം ഉറപ്പുനല്‍കുന്നത് ചൂഷണരഹിതമായ ജീവിതമാണ്.
സ്ത്രീയെ ബലാത്സംഗംചെയ്താല്‍ ജീവപര്യന്തംവരെയാണ് ശിക്ഷ. ഇത്തരം എല്ലാ അതിക്രമങ്ങള്‍ക്കും ടിജികള്‍ വിധേയരാകാം. എന്നാല്‍, അവരുടെ സംരക്ഷണത്തിനുതകുന്ന വ്യവസ്ഥ ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ല.
ഇക്കാര്യങ്ങളില്‍ സ്ത്രീകള്‍ക്കുമാത്രമേ സംരക്ഷണം ലഭിക്കൂ. ടിജി ഏറ്റവും ആദ്യം വിവേചനം അനുഭവിക്കുന്നത് സ്വന്തം വീട്ടില്‍ത്തന്നെയാണ്. എന്നാല്‍ ഗാര്‍ഹികപീഡന നിരോധനനിയമം സ്ത്രീയെമാത്രമേ സംരക്ഷിക്കൂ. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ സ്ത്രീകള്‍ക്കുള്ള സംരക്ഷണം ഇവര്‍ക്കില്ല. ടിജി ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തിലും പരിമിതിയുണ്ട് .
377ാം വകുപ്പുപ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ മനപ്പൂര്‍വമായി ഏര്‍പ്പെടുന്നത് പത്തുവര്‍ഷം തടവും പിഴയും ശിക്ഷകിട്ടാവുന്ന കുറ്റമാണ്. ഇത് ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതിയുടെ വിധി ഈ വിഭാഗത്തിനുള്ള കനത്ത തിരിച്ചടിയാണ്. ഉഭയസമ്മതപ്രകാരം മുതിര്‍ന്നവര്‍ തമ്മില്‍ സ്വകാര്യമായി അത്തരം ബന്ധത്തിലേര്‍പ്പെടുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്.
നിരന്തരം അവകാശലംഘനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ടിജികള്‍ നേരിടുന്ന ലൈംഗികശാരീരികമാനസിക പീഡനങ്ങള്‍ക്കെതിരെ പ്രത്യേക ക്രിമിനല്‍നിയമം ഉണ്ടാകേണ്ടതും അവശ്യമാണ്.