Crime News
മകള്‍ തൂങ്ങിമരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

തി രുവില്വാമല: ആത്മഹത്യചെയ്യുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. രക്ഷാശ്രമം പരാജയപ്പെട്ടതോടെ മകളും മരിച്ചു. കുത്താമ്പുള്ളി മുനിയപ്പന്‍ കോവിലിന് സമീപം അണ്ണാദുരെ (60)യും മകള്‍ പവിത്ര (25)യുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. നെയ്ത്തുതൊഴിലാളിയായ...



26 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

മുത്തങ്ങ (വയനാട്): ചെക്ക് പോസ്റ്റില്‍ 26 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ചൊവ്വാഴ്ച രാവിലെ 6.30നാണ്‌ െബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കര്‍ണാടക ബസ്സില്‍ നിന്ന് പണം പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ രാഘവേന്ദ്ര (32) ആണ് കുഴല്‍പ്പണവുമായി പിടിയിലായത്. ആയിരത്തിന്റെയും...



എല്‍.എസ്.ഡി. നല്‍കുന്നത് ഒരു ദിവസത്തെ മയക്കം

തൃപ്രയാര്‍: ബെംഗളൂരുവിലോ ഗോവയിലോ പഠിക്കുന്ന കുട്ടികള്‍ നാട്ടില്‍ വന്നാല്‍ ദിവസം മുഴുവന്‍ ക്ഷീണമെന്ന് പറഞ്ഞ് കിടക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. അവര്‍ ഒരുപക്ഷെ മയക്കുമരുന്നിലെ ആധുനികനായ എല്‍.എസ്.ഡി.യുടെ അടിമയാകാം. എടമുട്ടത്തുനിന്ന് പോലീസിലെ പ്രത്യേക അന്വേഷണസംഘം...



ഷിഹാബ് വധം: അക്രമിസംഘം സംസ്ഥാനം വിട്ടെന്ന് സൂചന

സംഘം വന്ന അംബാസഡര്‍ കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു അന്വേഷണത്തിന് നാല് സ്‌ക്വാഡുകള്‍ പാവറട്ടി: സി.പി.എം. നേതാവ് ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമിസംഘം സംസ്ഥാനം വിട്ടതായി പോലീസിന് സൂചന ലഭിച്ചു. നാലുപേരാണ് അക്രമിസംഘത്തിലുള്ളതെന്നാണ് പോലീസിന്റെ...



'ബ്‌ളാക്ക്മാന്‍' കഥ പരത്തിയവര്‍ക്കെതിരെ അന്വേഷണം

പോലീസിനെ ആക്രമിച്ചതിന് 50ഓളം പേര്‍ക്കെതിരെ കേസ് മഞ്ചേരി/അരീക്കോട്: കാവനൂര്‍ ഇരിവേറ്റിയില്‍ ബ്‌ളാക്ക്മാനുണ്ടെന്ന ഭീതിപരത്തിയവര്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ഇല്ലാത്ത ബ്‌ളാക്ക്മാന്റെപേരില്‍ കഥകളിറക്കുകയും അത് സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയാണ്...



അവിജിത് റോയി വധം: അന്വേഷണത്തിന് എഫ്.ബി.ഐ. സംഘവും

ധാക്ക: അമേരിക്കാ ബ്ലോഗറും മതേതരവാദിയുമായ അവിജിത് റോയി വധിക്കപ്പെട്ട കേസിലെ അന്വേഷണത്തിന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐ.യും രംഗത്ത്. എഫ്.ബി.ഐ.യുടെ ഒരു സംഘത്തെ അമേരിക്ക ഇതിനായി ബംഗ്ലാദേശിലേക്ക് അയയ്ക്കും. ഈ ആഴ്ച അവസാനത്തോടെ സംഘം ധാക്കയിലെത്തും. കഴിഞ്ഞ...



അട്ടപ്പാടിയിലെ കൊലപാതകം; ദുരൂഹത ഏറുന്നു

പാലക്കാട് : അട്ടപ്പാടി ചിണ്ടക്കിയില്‍ മീന്‍പിടിക്കാന്‍പോയ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഈമാസം 12ന് രാത്രിയാണ് ചിണ്ടക്കി കുമ്പളമലഭാഗത്ത് മീന്‍പിടിക്കാന്‍പോയ ബെന്നി വലതുകാല്‍ തുടയില്‍ വെടിയേറ്റ് രക്തംവാര്‍ന്ന് മരിച്ചത്. സംഭവത്തിനുപിന്നില്‍...



സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിച്ച് പൊള്ളലേറ്റു

അങ്കമാലി: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിച്ച് മത്സ്യവ്യാപാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തില്‍ എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ പീച്ചാനിക്കാട് പാലിക്കോടത്ത് പി.വി. പൗലോസിനെ(52) അങ്കമാലി ലിറ്റില്‍ ഫ്ലൂവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....



തിരക്കുള്ള ബസ്സുകളില്‍ സഞ്ചരിച്ച് പേഴ്‌സ് മോഷ്ടിക്കുന്ന രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍

കൊച്ചി: തിരക്കുള്ള ബസ്സില്‍ സഞ്ചരിച്ച് സ്ത്രീകളുടെ പേഴ്‌സ് മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ റെയില്‍വെ സ്റ്റേഷന് സമീപം കുടിലില്‍ താമസിക്കുന്ന രാമസ്വാമിയുടെ ഭാര്യ പ്രിയ...



കരുംകുളം ഭദ്രകാളി ക്ഷേത്രത്തില്‍ തൂക്ക പറണേറ്റ് ഉത്സവം ആറുമുതല്‍

പൂവാര്‍: കരുംകുളം ഭദ്രകാളി ക്ഷേത്രത്തിലെ മീന അശ്വതി തൂക്ക ഉത്സവവും കാളിയൂട്ട് പറണേറ്റ് ഉത്സവവും ആറിന് തുടങ്ങും. ആറിന് രാവിലെ 9.30ന് കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 12.05നും 12.25നും മധ്യേ െകാടിയേറ്റ്. 12.25ന് ദേവീവിഗ്രഹം പുറത്തെഴുന്നള്ളിപ്പ്, 1.30ന് ഗുരുസി, രണ്ടിന് പറണേറ്റ്, രാത്രി...



'ഓപ്പറേഷന്‍ സുരക്ഷ' പാറശ്ശാലയില്‍ 16 പേര്‍ അറസ്റ്റില്‍

പാറശ്ശാല: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പാറശ്ശാല പോലീസ് 16 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി കുറ്റകൃത്യം, അടിപിടി, മോഷണം തുടങ്ങിയ കേസുകളില്‍ പെട്ടിട്ടുള്ളവരാണ് അറസ്റ്റിലായത്. കൊല്ലയില്‍ മലൈക്കട രാമവിലാസം വീട്ടില്‍ മഹേഷ് (33), കുറുങ്കുട്ടി മൈലറത്തല വീട്ടില്‍ പുഷ്‌കരന്‍...



അന്തസ്സംസ്ഥാന വാഹനമോഷ്ടാക്കള്‍ അറസ്റ്റില്‍

41 തിരുവനന്തപുരം: കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി എല്‍.പി. സ്‌കൂളിന് എതിര്‍വശം മാമൂട്വിളാകം വീട്ടില്‍ മുഹമ്മദ് അസ്ലം, വട്ടിയൂര്‍ക്കാവ് മൂന്നാമ്മൂട്...



കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ അസം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലുടനീളം കഞ്ചാവ് മൊത്തക്കച്ചവടം നടത്തുന്ന അസം സ്വദേശിയെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റുചെയ്തു. അസം നഗാവ് ജില്ലയില്‍ കാക്കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിജോയി മജുംദാര്‍(22) ആണ് അറസ്റ്റിലായത്. രാജാജി നഗറിലെ ചില്ലറവില്പനക്കാരന്...



രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു

വലിയതുറ: വള്ളക്കടവില്‍ പൂട്ടിയിട്ടിരുന്ന വീടുകളുടെ വാതില്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച. ഒരു വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. വള്ളക്കടവ് പ്രിയദര്‍ശിനി നഗറില്‍ ഖാദര്‍ മൊയ്തീന്‍ ഖാദറിന്റെ വീട്ടിന്റെ...



കരാര്‍ പുതുക്കുന്നു; ആക്കുളത്തെ ടോള്‍ കൊള്ള തുടരും

തിരുവനന്തപുരം: കഴക്കൂട്ടംകോവളം ബൈപ്പാസില്‍ ആക്കുളത്തെ ടോള്‍ കൊള്ള തുടരും. അടുത്ത സാമ്പത്തികവര്‍ഷം ടോള്‍പ്പിരിവിന് അനുമതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. 2004 മുതല്‍ ടോള്‍ പിരിക്കാന്‍ തുടങ്ങിയിട്ടും ഇതുവരെ പാലം കെട്ടിയതിന് മുടക്കിയ തുക മുതലായില്ലെന്നാണ് സര്‍ക്കാര്‍ഭാഷ്യം....



ബിഹാറില്‍ ക്ഷേത്രം പൊളിച്ചുനീക്കുന്നതിനിടെ സംഘര്‍ഷം; 12 പേര്‍ക്ക് പരിക്ക്‌

ഭഗല്‍പുര്‍(ബിഹാര്‍): ഭഗല്‍പുര്‍ ജില്ലയിലെ നയാ തോല ഒല്‍പുര ഗ്രാമത്തില്‍ ക്ഷേത്രം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ഗ്രാമവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പോലീസുകാരടക്കം 12 പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സമുദായത്തിന്റെ സ്ഥലത്ത് നിര്‍മിച്ച...






( Page 79 of 94 )



 

 




MathrubhumiMatrimonial