
സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിച്ച് പൊള്ളലേറ്റു
Posted on: 05 Mar 2015
അങ്കമാലി: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിച്ച് മത്സ്യവ്യാപാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ശരീരത്തില്‍ എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ പീച്ചാനിക്കാട് പാലിക്കോടത്ത് പി.വി. പൗലോസിനെ(52) അങ്കമാലി ലിറ്റില്‍ ഫ്ലൂവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പീച്ചാനിക്കാടാണ് സംഭവം. മത്സ്യവ്യാപാരിയായ പൗലോസ് മീനെടുക്കാന്‍ പോകുംവഴിയാണ് അപകടത്തില്‍പെട്ടത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ സ്‌കൂട്ടറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൗലോസിനെ ആസ്പത്രിയില്‍ എത്തിച്ചത്.





