Crime News

കരുംകുളം ഭദ്രകാളി ക്ഷേത്രത്തില്‍ തൂക്ക പറണേറ്റ് ഉത്സവം ആറുമുതല്‍

Posted on: 05 Mar 2015



പൂവാര്‍:
കരുംകുളം ഭദ്രകാളി ക്ഷേത്രത്തിലെ മീന അശ്വതി തൂക്ക ഉത്സവവും കാളിയൂട്ട് പറണേറ്റ് ഉത്സവവും ആറിന് തുടങ്ങും. ആറിന് രാവിലെ 9.30ന് കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 12.05നും 12.25നും മധ്യേ െകാടിയേറ്റ്. 12.25ന് ദേവീവിഗ്രഹം പുറത്തെഴുന്നള്ളിപ്പ്, 1.30ന് ഗുരുസി, രണ്ടിന് പറണേറ്റ്, രാത്രി ആറിന് സര്‍പ്പബലിയും പുള്ളുവന്‍പാട്ടും. 16ന് രാത്രി ഒമ്പതിന് കളംകാവല്‍ പൊടുവല്‍. 17ന് രാവിലെ ആറിന് നിറപറയ്‌ക്കെഴുന്നള്ളിപ്പ്. 18ന് രാത്രി ഒമ്പതിന് കളംകാവല്‍, പൂവാര്‍ ആശുപത്രി ജങ്ഷന്‍. 19ന് കല്പുമുക്ക് കരുംകാളി ക്ഷേത്രത്തില്‍ ദിക്ക്ബലി, വൈകീട്ട് 5.30ന് ഐശ്വര്യപൂജ, രാത്രി ഏഴിന് ഭക്തിഗാനസുധ, 10ന് എഴുന്നള്ളത്ത്. 20ന് രാവിലെ ഒമ്പതിന് പൊങ്കാല, വൈകീട്ട് മൂന്നിന് ദിക്ക്ബലി, ആറിന് ഘോഷയാത്ര. 21ന് വൈകീട്ട് ആറിന് വണ്ടിയോട്ടം രാത്രി ഒമ്പതിന് നാടകം. മുടിപ്പുരയ്ക്ക് സ്ഥാനം കാണല്‍, രാത്രി 12ന് ഉച്ചബലി, ഏഴാംതീയതി കളംകാവല്‍ അരുമാനൂര്‍ കട എട്ടിന് രാത്രി ഒമ്പതിന് കളംകാവല്‍, പരണിയം വഴിമുക്ക്. ഒമ്പതിന് രാത്രി ഒമ്പതിന് കളംകാവല്‍ പയന്തി, പത്തിന് വൈകീട്ട് 5.30ന് പൊതുനിറപറ കൊച്ചുതുറ, 11ന് രാത്രി 9.30ന് കളംകാവല്‍ ചാലത്തോട്ടം, 12ന് രാത്രി ഒമ്പതിന് കളംകാവല്‍ കാഞ്ഞിരംകുളം. 13ന് രാത്രി ഒമ്പതിന് കളംകാവല്‍ ചാവടി, 14ന് രാത്രിഎട്ടിന് എഴുന്നള്ളത്ത്, 15ന് രാവിലെ ആറിന് ചണ്ഡികാഹോമം.
22ന് രാവിലെ ഒമ്പതിന് പൊങ്കാല, ഉച്ചയ്ക്ക് മൂന്നിന് നേര്‍ച്ചത്തൂക്കം, രാത്രി 9.30ന് കുത്തിയോട്ടം, താലപ്പൊലി, 10ന് നാടകം 23ന് വൈകീട്ട് ഏഴിന് കാവ്യസല്ലാപം. 24ന് രാവിലെ എട്ടിന് ലളിതാസഹസ്രനാമാര്‍ച്ചന, രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് എഴുന്നള്ളത്ത്. 25ന് രാവിലെ 10ന് പര്‍ണിന് തെങ്ങുമുറിക്കല്‍ വൈകീട്ട് ആറിന് ഭക്തിഗാനസുധ, രാത്രി എട്ടിന് വെള്ളാട്ടിന്‍കളി. 26ന് രാത്രി എട്ടിന് എഴുന്നള്ളത്ത്, ഒമ്പതിന് ഡാന്‍സ്, 27ന് രാവിലെ ഒമ്പതിന് തോപ്പില്‍ ദിക്ക്ബലിക്ക് എഴുന്നള്ളത്ത്, വൈകീട്ട് ആറിന് ഓട്ടന്‍തുള്ളല്‍. 28ന് കാളിയൂട്ട് പറണേറ്റ് ഉത്സവം, രാവിലെ 4.45ന് പറണിന് തെങ്ങ്‌നിര്‍ത്തല്‍. വൈകീട്ട് ആറിന് സംഗീതക്കച്ചേരി, രാത്രി ഒമ്പതിന് പറണില്‍ എഴുന്നള്ളിപ്പ്. 29ന് രാവിലെ ഏഴിന് പീഠംചവിട്ട്, എട്ടിന് നിലത്തില്‍പ്പോര്, ഉച്ചയ്ക്ക് 2.30ന് ആറാട്ട്.

 

 




MathrubhumiMatrimonial